BREAKING NEWS

നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി ചീറിപ്പാഞ്ഞു വരുന്ന കാ​ർ നിർത്താൻ ആവശ്യപ്പെട്ടു, മുന്നോട്ടെടുക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഉദ്യോ​ഗസ്ഥനെ ഇടിച്ചുതെറുപ്പിച്ചു, വന്നുവീണത് കാറിന്റെ ബോണറ്റിൽ, രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ വളഞ്ഞിട്ട് പിടികൂടി, കേസെടുത്ത് പോലീസ് വാഹനം രൂപമാറ്റം വരുത്തിയതിന് 42,000 രൂ​പ പി​ഴ, ലൈസൻസ് റദ്ദാക്കും

· · 1 min read
Share: Copied!

ആ​റ്റി​ങ്ങ​ൽ: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​റി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസിൽ യു​വാ​വ് പി​ടി​യി​ൽ. ആ​റ്റി​ങ്ങ​ൽ മ​ണ​നാ​ക്ക് സ്വ​ദേ​ശി ആ​ഷി​ക്കി​നെ​യാ​ണ് പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാട്ടുകാരും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

വ്യാഴാഴ്ച രാ​ത്രി ആ​റ്റി​ങ്ങ​ൽ ക​ച്ചേ​രി ജം​ഗ്ഷ​ന് സ​മീ​പം ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് സം​ഭ​വം. ആ​ലം​കോ​ട് ഭാ​ഗ​ത്തു​നി​ന്ന് അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി​യ​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് വാ​ഹ​നം നി​ർ​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​കാ​ണി​ച്ചെ​ങ്കി​ലും നി​ർ​ത്താ​തെ മു​ന്നോ​ട്ട് പാ​യാ​ൻ ശ്ര​മി​ച്ചു.

ഇതിനിടെ വാ​ഹ​നം ത​ട​യാ​ൻ ശ്ര​മി​ച്ച മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ർ ഇ​ടി​ക്കു​ക​യും, ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ കാ​റി​ൻറെ ബോ​ണ​റ്റി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യു​മാ​യി​രു​ന്നു. പിന്നാലെ കാ​ർ പി​ന്നോ​ട്ടെ​ടു​ത്ത് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യി ത​ട​ഞ്ഞു​നി​ർ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

അതേസമയം നി​യ​മ​വി​രു​ദ്ധ​മാ​യി വാ​ഹ​നം രൂ​പ​മാ​റ്റം വ​രു​ത്തി​യ​തി​ന് ഇയാൾക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് 42,000 രൂ​പ പി​ഴ ചു​മ​ത്തി. ഉ​ദ്യോ​ഗ​സ്ഥ​ൻറെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സപ്പെ​ടു​ത്തി​യ​തി​നും അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നും ആ​റ്റി​ങ്ങ​ൽ പോലീസ് കേ​സെ​ടു​ത്തു. ഇയാളുടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.

BREAKING NEWS
ഇളയ മകന്റെ വിവാഹം ശനിയാഴ്ച; കല്യാണപ്പന്തലിൽ അലങ്കാരപ്പണി നടക്കുന്നതിനിടെ വന്നത് പിതാവിന്റെ മരണവാർത്ത
20 Nov 2026
BREAKING NEWS
'നിന്നെ വെറുതെ വിടില്ലെടാ'... ആക്രോശിച്ചുകൊണ്ട് കല്ലെടുത്ത് തലയ്ക്കിട്ടടിച്ച് സീനിയർ വിദ്യാർഥികൾ, പാനൂരിൽ എട്ടാം ക്ലാസുകാരന് ക്രൂരമർദനം, തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി, മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസ്
20 Nov 2026
BREAKING NEWS
'കോൺഗ്രസാണ് അധികാരത്തിലെങ്കിൽ ഈ മേശയ്ക്കരികിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയുമുണ്ടാകുമായിരുന്നു; വിട്ടുവീഴ്ചകൾക്ക് വഴങ്ങിയ പ്രധാനമന്ത്രിക്ക് ആ മേശയ്ക്കരികിൽ ഇരിക്കാനാകില്ല'; ട്രംപ്–ഷി–പുട്ടിൻ ചിത്രം പങ്കുവച്ച് രാഹുൽ ഗാന്ധി
20 Nov 2026
BREAKING NEWS
ആത്മാഭിമാനം എന്നൊന്നുള്ളത് കൊണ്ട് കേട്ട് ഇതൊന്നും നില്‍ക്കാനാവില്ല, ആയമ്മ ഇങ്ങോട്ട് വരുമ്പോള്‍ ഉള്ള പാര്‍ട്ടി തന്നെയാണ് ഇത്, പുതിയതായൊന്നും ഐഡിയോളജിയിൽ എഴുതി ചേര്‍ത്തിട്ടില്ല, പത്മജയ്ക്കെതിരെ വിമര്‍ശനവുമായി ബിജെപി വക്താവ് യുവരാജ് ഗോകുൽ
20 Nov 2026