BREAKING NEWS

‘നിന്നെ വെറുതെ വിടില്ലെടാ’… ആക്രോശിച്ചുകൊണ്ട് കല്ലെടുത്ത് തലയ്ക്കിട്ടടിച്ച് സീനിയർ വിദ്യാർഥികൾ, പാനൂരിൽ എട്ടാം ക്ലാസുകാരന് ക്രൂരമർദനം, തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി, മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസ്

· · 1 min read
Share: Copied!

പാനൂർ: കണ്ണൂരിൽ സ്‌കൂളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ കൂട്ടത്തല്ലിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പാനൂർ സ്വദേശി മുഹമ്മദ് സബദിയ എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, വ്യാഴാഴ്ച വൈകീട്ട് 4.10-ഓടെ സ്‌കൂൾ വിട്ട സമയത്ത് പാനൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള മാളിന്റെയും ബൈപ്പാസ് റോഡിന്റെയും ഇടയിലുള്ള വഴിയിൽ വെച്ചായിരുന്നു എട്ടും ഒൻപതും ക്ലാസുകളിലെ വിദ്യാർഥികൾ തമ്മിൽ സംഘം ചേർന്ന് അടിപിടിയുണ്ടായത്. സം​ഭ​വ​ത്തി​ൽ ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

​വൈകീട്ട് സ്‌കൂളിൽ വെച്ച് വിദ്യാർഥികൾ തമ്മിലുണ്ടായ നിസ്സാര വാക്കുതർക്കമാണ് പിന്നീട് സ്‌കൂളിന് പുറത്ത് വലിയ രീതിയിലുള്ള സംഘർഷത്തിലേക്ക് വഴിമാറിയത്. അടിപിടിക്കിടെ എട്ടാം ക്ലാസിലെ ചില കുട്ടികൾ സമീപത്തുള്ള വീടുകളിലേക്ക് ഓടിരക്ഷപ്പെട്ടു. എന്നാൽ, ഒൻപതാം ക്ലാസുകാരുടെ ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ മുഹമ്മദ് സബദിയയുടെ തലയ്ക്ക് വലിയ കല്ലുകൊണ്ട് അടിയേൽക്കുകയായിരുന്നു.

“നി​ന്നെ വെ​റു​തെ വി​ടി​ല്ല” എ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് കു​ട്ടി​യെ മ​ർ​ദി​ച്ച​തെ​ന്ന് എ​ഫ്ഐ​ആ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ക​ല്ലു​കൊ​ണ്ട് മു​ഖ​ത്ത് അ​ടി​ച്ച​താ​യും പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

​കുട്ടികൾ തമ്മിലുള്ള സംഘർഷം കണ്ടയുടൻ പ്രദേശവാസികളും നാട്ടുകാരും ഓടിയെത്തിയാണ് പരിക്കേറ്റ കുട്ടിയെ ആദ്യം പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്ക് അതീവ ഗുരുതരമായതിനെ തുടർന്ന് ഉടൻതന്നെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിക്കുകയും ചെയ്തു.

​വിദ്യാർഥി സംഘടനകൾ തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും പ്രദേശത്ത് ഇത്രയും ഗൗരവമുള്ള സംഘർഷം ആദ്യമായിട്ടാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്‌കൂളിൽ അടിയന്തരമായി പിടിഎ മീറ്റിങ് വിളിച്ച് വിഷയത്തിന്റെ ഗൗരവം വിലയിരുത്തണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്.

‘കോൺഗ്രസാണ് അധികാരത്തിലെങ്കിൽ ഈ മേശയ്ക്കരികിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയുമുണ്ടാകുമായിരുന്നു; വിട്ടുവീഴ്ചകൾക്ക് വഴങ്ങിയ പ്രധാനമന്ത്രിക്ക് ആ മേശയ്ക്കരികിൽ ഇരിക്കാനാകില്ല’; ട്രംപ്–ഷി–പുട്ടിൻ ചിത്രം പങ്കുവച്ച് രാഹുൽ ഗാന്ധി

BREAKING NEWS
ഇളയ മകന്റെ വിവാഹം ശനിയാഴ്ച; കല്യാണപ്പന്തലിൽ അലങ്കാരപ്പണി നടക്കുന്നതിനിടെ വന്നത് പിതാവിന്റെ മരണവാർത്ത
20 Nov 2026
BREAKING NEWS
'കോൺഗ്രസാണ് അധികാരത്തിലെങ്കിൽ ഈ മേശയ്ക്കരികിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയുമുണ്ടാകുമായിരുന്നു; വിട്ടുവീഴ്ചകൾക്ക് വഴങ്ങിയ പ്രധാനമന്ത്രിക്ക് ആ മേശയ്ക്കരികിൽ ഇരിക്കാനാകില്ല'; ട്രംപ്–ഷി–പുട്ടിൻ ചിത്രം പങ്കുവച്ച് രാഹുൽ ഗാന്ധി
20 Nov 2026
BREAKING NEWS
ആത്മാഭിമാനം എന്നൊന്നുള്ളത് കൊണ്ട് കേട്ട് ഇതൊന്നും നില്‍ക്കാനാവില്ല, ആയമ്മ ഇങ്ങോട്ട് വരുമ്പോള്‍ ഉള്ള പാര്‍ട്ടി തന്നെയാണ് ഇത്, പുതിയതായൊന്നും ഐഡിയോളജിയിൽ എഴുതി ചേര്‍ത്തിട്ടില്ല, പത്മജയ്ക്കെതിരെ വിമര്‍ശനവുമായി ബിജെപി വക്താവ് യുവരാജ് ഗോകുൽ
20 Nov 2026
BREAKING NEWS
നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി ചീറിപ്പാഞ്ഞു വരുന്ന കാ​ർ നിർത്താൻ ആവശ്യപ്പെട്ടു, മുന്നോട്ടെടുക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഉദ്യോ​ഗസ്ഥനെ ഇടിച്ചുതെറുപ്പിച്ചു, വന്നുവീണത് കാറിന്റെ ബോണറ്റിൽ, രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ വളഞ്ഞിട്ട് പിടികൂടി, കേസെടുത്ത് പോലീസ് വാഹനം രൂപമാറ്റം വരുത്തിയതി...
20 Nov 2026