BREAKING NEWS

‘India is playing a whole new game’… ജിടിഎ 6 പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ മോദിയുടെ വേറിട്ട ഇൻസ്റ്റഗ്രാം പോസ്റ്റ്, 13 വർഷത്തെ ഇന്ത്യയുടെ വളർച്ച അവതരിപ്പിച്ചത് ഗെയിമിങ് ശൈലിയിൽ… ‘ഇതുവരെ കണ്ടതിൽ ഏറ്റവും കൂളായ പ്രധാനമന്ത്രി’- കമെന്റ്

· · 1 min read
Share: Copied!

ന്യൂഡൽഹി: പ്രശസ്ത വീഡിയോ ഗെയിമായ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ (GTA) 6 പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ 13 വർഷത്തെ വളർച്ച അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേറിട്ട ഇൻസ്റ്റഗ്രാം പോസ്റ്റ്. 2013ൽ പുറത്തിറങ്ങിയ ജിടിഎ 5നും ഇപ്പോൾ പുറത്തിറങ്ങിയ ജിടിഎ 6നും ഇടയിലുള്ള കാലയളവിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളാണ് ഗെയിമിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിന് ‘ഇന്ത്യ ഒരു പുതിയ ഗെയിം കളിക്കുകയാണ്’ (India is playing a whole new game) എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

കഴിഞ്ഞ 13 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ മാറ്റങ്ങളും വിവിധ മേഖലകളിലെ നേട്ടങ്ങളുമാണ് ചിത്രങ്ങളുടെ പരമ്പരയായി അവതരിപ്പിച്ചിരിക്കുന്നത്. മുൻ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലഘട്ടത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് കഴിഞ്ഞ പത്ത് വർഷത്തിനിടെ ദാരിദ്ര്യത്തിൽ ഉണ്ടായ ഗണ്യമായ കുറവും പോസ്റ്റിൽ എടുത്തുപറയുന്നുണ്ട്.

ജിടിഎ ഗെയിമുകളുടെ സവിശേഷതയായ കട്ടിയുള്ളതും ശ്രദ്ധയാകർഷിക്കുന്നതുമായ ‘പ്രൈസ്ഡൗൺ’ (Pricedown) ഫോണ്ടാണ് ചിത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. 2013ൽ ലോകത്തെ ഏറ്റവും ദുർബലമായ അഞ്ച് വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി കണക്കാക്കപ്പെട്ടിരുന്ന ഇന്ത്യ ഇന്ന് അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി മാറിയെന്നാണ് പോസ്റ്റിലെ പ്രധാന അവകാശവാദങ്ങളിലൊന്ന്.

2013 ഓഗസ്റ്റിൽ മോർഗൻ സ്റ്റാൻലി അനലിസ്റ്റാണ് ‘ഫ്രജൈൽ 5’ എന്ന പ്രയോഗം അവതരിപ്പിച്ചത്. വിദേശ മൂലധന ഒഴുക്കിനെ അമിതമായി ആശ്രയിക്കുകയും ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങളോട് കൂടുതൽ ദുർബലമായി പ്രതികരിക്കുകയും ചെയ്യുന്ന ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, തുർക്കി എന്നീ അഞ്ച് വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളെയായിരുന്നു ഇതിലൂടെ വിശേഷിപ്പിച്ചത്. നിലവിൽ ഈ വിഭാഗത്തിൽ ഇന്ത്യയെ ഉൾപ്പെടുത്തുന്നില്ല.

ശുചിത്വ മിഷന്റെ പൂർത്തീകരണം, സൗരോർജ ഉൽപ്പാദന ശേഷിയിലെ വൻ വർധന, രാജ്യത്ത് രജിസ്റ്റർ ചെയ്ത 440 ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകൾ, വൈദ്യുതീകരണ മേഖലയിലെ പുരോഗതി തുടങ്ങിയ നേട്ടങ്ങളും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.

ഗെയിമിങ് സമൂഹത്തെ കൂടി ആകർഷിക്കുന്ന രീതിയിൽ ഇന്റർനെറ്റ് നിരക്കിലെ കുറവും അവതരിപ്പിച്ചിട്ടുണ്ട്. ഒരു ജിബി അതിവേഗ ഇന്റർനെറ്റിന് 308 രൂപയായിരുന്ന ചെലവ് 7.51 രൂപയായി കുറഞ്ഞുവെന്നാണ് പോസ്റ്റിൽ പറയുന്നത്. നക്സലിസത്തിൽനിന്ന് മുക്തമാകുന്ന ഇന്ത്യയും പ്രതിരോധ ഉൽപ്പന്നങ്ങളുടെ പ്രമുഖ കയറ്റുമതി രാജ്യമായി വളരുന്നതും നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യുവതലമുറയുമായി സംവദിക്കുന്നതിനായി ജനപ്രിയ സംസ്കാരത്തിലെ വിഷയങ്ങളും ട്രെൻഡുകളും സാമൂഹികമാധ്യമ പോസ്റ്റുകളിൽ ഉപയോഗിക്കുന്ന പതിവ് പ്രധാനമന്ത്രിക്കുണ്ട്. ഇത്തവണ ആഗോളതലത്തിൽ വലിയ ആരാധകവൃന്ദമുള്ള ജിടിഎ ഗെയിമിന്റെ പുറത്തിറക്കലാണ് ഇതിനായി ഉപയോഗിച്ചത്.

പോസ്റ്റ് പങ്കുവെച്ച് പത്ത് മിനിറ്റിനുള്ളിൽ തന്നെ ഏകദേശം 60,000 ലൈക്കുകളും 2,000ത്തോളം കമന്റുകളും ലഭിച്ചു. നിരവധി പേർ പോസ്റ്റിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. ‘ഇതുവരെ കണ്ടതിൽ ഏറ്റവും കൂളായ പ്രധാനമന്ത്രി’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു’ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. മോദിയെ തങ്ങളുടെ പ്രിയപ്പെട്ട ഇൻഫ്ലുവൻസറെന്നും ഒറിജിനൽ കണ്ടന്റ് ക്രിയേറ്ററെന്നും വിശേഷിപ്പിച്ചവരുമുണ്ട്.

മുൻ പതിപ്പായ ജിടിഎ 5 പുറത്തിറങ്ങി 13 വർഷത്തിന് ശേഷമാണ് ജിടിഎ 6 വ്യാഴാഴ്ച അർധരാത്രി പുറത്തിറങ്ങിയത്. ഒരു ബില്യൺ ഡോളറിലധികം ചെലവഴിച്ചാണ് പുതിയ ഗെയിം വികസിപ്പിച്ചതെന്നാണ് കണക്കാക്കുന്നത്. ഡിജിറ്റൽ ഇന്റലിജൻസ് കമ്പനിയായ സെൻസർ ടവറിന്റെ കണക്കനുസരിച്ച് പ്രീ-ഓർഡറുകളിലൂടെ മാത്രം ഏകദേശം 1.1 ബില്യൺ ഡോളറിന്റെ വരുമാനം ഗെയിം ഇതിനകം നേടിയിട്ടുണ്ട്. ഗെയിമിങ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രീ-ഓർഡർ ലോഞ്ചാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

BREAKING NEWS
"എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ"... ബിജെപിയിൽ പോയത് തെറ്റായിപ്പോയി, ഞാൻ കെ കരുണാകരന്റെ മകളാണ്, എനിക്കു പറ്റിയൊരു തെറ്റാണ്, ഇപ്പോഴാണോ കെ കരുണാകരന്റെ മകളാണെന്നുള്ള ബോധം വന്നതെന്ന് ഞാൻ എന്നോടുതന്നെ ചോദിക്കുകയാണ്... ബിജെപിയിൽ നിന്ന് രാജി വച്ച് പത്മജാ വേണുഗോപാൽ
19 Nov 2026
CRIME
മൂന്ന് വയസുകാരനെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കൈകൾ കെട്ടിയിട്ടു; കെട്ടഴിക്കാൻ കയറിൽ കടിക്കുന്നതും വേദനയും അസ്വസ്ഥതയും സഹിക്കാനാകാതെ ഉറക്കെ നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ; ക്ലാസ് മുറിയിലെ ക്രൂരത സിസിടിവിയിൽ, അധ്യാപികയ്ക്കും അറ്റൻഡർക്കുമെതിരെ കേസ്; ’അനുസരണയില്ല, വികൃതിയുമാണ്’, വിശദീകരണം
19 Nov 2026
BREAKING NEWS
നാട്ടിലുള്ളത് മാസത്തില്‍ അഞ്ച് ദിവസം മാത്രം, പാര്‍ട്ടിയെ നയിക്കാന്‍ അധ്യക്ഷന്‍ ഇല്ല, രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയില്‍ അതൃപ്തി
19 Nov 2026
BREAKING NEWS
'ആത്മഹത്യക്ക് ഉപയോഗിച്ച ഷാൾ തൊണ്ടിമുറിയിലും കോടതിയിലുമില്ല', എസ്എച്ച്ഒയുടെ മൊഴി; യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കേസിൽ പുതിയ ട്വിസ്റ്റ്
19 Nov 2026