BREAKING NEWS

കണ്ണൂരിൽ സാക്ഷി പറയുന്നതാണ് ഏറ്റവും വലിയ റിസ്ക്, സംഭവം നേർക്കുനേർ കണ്ടവർ പോലും കോടതിയില്‍ പിന്മാറും, ഷുക്കൂർ കേസിലെ സാക്ഷികളെ സിപിഎം ഭീഷണിപ്പെടുത്തിയതായി കെ എം ഷാജി

· · 1 min read
Share: Copied!

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ സാക്ഷികളെ ഭീഷണിപ്പെടുത്താൻ വ്യാപകമായ ശ്രമങ്ങൾ നടന്നതായി മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ കെ.എം. ഷാജി. കണ്ണൂരിൽ കൊലപാതകങ്ങൾ നേരിൽ കണ്ടവർ പോലും കോടതിയിൽ സാക്ഷി പറയേണ്ട ഘട്ടമെത്തുമ്പോൾ പിന്മാറുന്ന സാഹചര്യമാണുള്ളത്. ഷുക്കൂർ കേസിലും സമാനമായ അനുഭവങ്ങളുണ്ടായെന്നും സാക്ഷികളുടെ വീടുകളിലും പരിസരങ്ങളിലും ചെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ‘കണ്ണൂരിൽ സാക്ഷി പറയുന്നതാണ് ഏറ്റവും വലിയ റിസ്ക്. സംഭവം നേർക്കുനേർ കണ്ടവർ പോലും സാക്ഷി പറയേണ്ട ഘട്ടമെത്തുമ്പോൾ മാറുന്ന സ്ഥിതിയുണ്ട്.

ഷുക്കൂർ കേസിൽ വലിയ ഭീഷണികളാണ് നേരിട്ടത്. അവസാനത്തെ സാക്ഷിയെയും കോടതിയിലെത്തിക്കാൻ തീവ്രശ്രമം നടത്തി. ഗൾഫിൽനിന്നുപോലും സാക്ഷികളെ കൊണ്ടുവന്നു. എന്നാൽ, ചില സാക്ഷികൾ ഹാജരായില്ല. കേസിന്റെ നടപടികൾക്കിടെ പ്രതികളുടെ കുടുംബങ്ങളിൽ ആത്മഹത്യകൾ ഉണ്ടായി. ഒരു പ്രതി തന്നെ ആത്മഹത്യ ചെയ്തു’ -അദ്ദേഹം പറഞ്ഞു. ‘നിരവധി പ്രതിസന്ധികളിലൂടെയാണ് കേസ് മുന്നോട്ടുപോയത്.

എന്നിട്ടും കേസ് സി.ബി.ഐയുടെ മുന്നിലെത്തിക്കുന്നതിൽ ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക നടത്തിയ പോരാട്ടം നിർണായകമായിരുന്നു. കണ്ണൂരിൽ പാർട്ടി ഒറ്റക്കെട്ടായി നിലകൊണ്ടാണ് കേസ് ഇതുവരെയെത്തിച്ചത്. അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്ന സമയത്ത് ഞാൻ എം.എൽ.എയായി എത്തിയ ആദ്യഘട്ടമായിരുന്നു. അന്നുമുതൽ കേസിന്റെ എല്ലാ ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്നു. സാക്ഷികളെ കോടതിയിൽ ഹാജരാക്കുന്നതിൽ വലിയ ജാഗ്രത പുലർത്തിയിട്ടുണ്ട്. കേസിൽ കുറ്റവാളികൾ കൃത്യമായി ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്’ -ഷാജി പറഞ്ഞു.

CRIME
മൂന്ന് വയസുകാരനെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കൈകൾ കെട്ടിയിട്ടു; കെട്ടഴിക്കാൻ കയറിൽ കടിക്കുന്നതും വേദനയും അസ്വസ്ഥതയും സഹിക്കാനാകാതെ ഉറക്കെ നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ; ക്ലാസ് മുറിയിലെ ക്രൂരത സിസിടിവിയിൽ, അധ്യാപികയ്ക്കും അറ്റൻഡർക്കുമെതിരെ കേസ്; ’അനുസരണയില്ല, വികൃതിയുമാണ്’, വിശദീകരണം
19 Nov 2026
BREAKING NEWS
നാട്ടിലുള്ളത് മാസത്തില്‍ അഞ്ച് ദിവസം മാത്രം, പാര്‍ട്ടിയെ നയിക്കാന്‍ അധ്യക്ഷന്‍ ഇല്ല, രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയില്‍ അതൃപ്തി
19 Nov 2026
BREAKING NEWS
'India is playing a whole new game'... ജിടിഎ 6 പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ മോദിയുടെ വേറിട്ട ഇൻസ്റ്റഗ്രാം പോസ്റ്റ്, 13 വർഷത്തെ ഇന്ത്യയുടെ വളർച്ച അവതരിപ്പിച്ചത് ഗെയിമിങ് ശൈലിയിൽ... 'ഇതുവരെ കണ്ടതിൽ ഏറ്റവും കൂളായ പ്രധാനമന്ത്രി'- കമെന്റ്
19 Nov 2026
BREAKING NEWS
'ആത്മഹത്യക്ക് ഉപയോഗിച്ച ഷാൾ തൊണ്ടിമുറിയിലും കോടതിയിലുമില്ല', എസ്എച്ച്ഒയുടെ മൊഴി; യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കേസിൽ പുതിയ ട്വിസ്റ്റ്
19 Nov 2026