BREAKING NEWS

അടിക്കേണ്ടവര്‍ അടിക്കും എന്നാല്‍ പറയേണ്ടവര്‍ പറഞ്ഞുകൊണ്ടേയിരിക്കും, പയ്യന്നൂരില്‍ അരങ്ങേറിയത് മാടമ്പിത്തരത്തിന്റെ പുതിയ വേര്‍ഷന്‍, വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ പ്രസംഗം തടസപ്പെടുത്തിയതില്‍ മനു തോമസ്

· · 1 min read
Share: Copied!

കണ്ണൂര്‍: സഹകരണ വാരാഘോഷത്തിനിടെ വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ പ്രസംഗം തടസപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് മനു തോമസ്. മാടമ്പിത്തരത്തിന്റെ പുതിയ വേര്‍ഷനാണ് പയ്യന്നൂരില്‍ അരങ്ങേറിയതെന്ന് മനു തോമസ് ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മനു തോമസിന്റെ പ്രതികരണം. അടിക്കേണ്ടവര്‍ അടിക്കും എന്നാല്‍ പറയേണ്ടവര്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും ഏത് ജയിക്കുമെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിന്റെ ചരിത്രത്തില്‍ കുഞ്ഞികൃഷ്ണന് മാത്രമല്ല എകെജിക്കും മര്‍ദനവും അവഹേളനവും ഏറ്റിട്ടുണ്ട്.

അത് മാടമ്പികളുടെ കൈയില്‍ നിന്നാണ്. മാടമ്പിത്തരത്തിന്റെ പുതിയ വേര്‍ഷനാണ് പയ്യന്നൂരില്‍ നടന്നതെന്നും എഴുത്തുകാരന്‍ സക്കറിയയെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ കൈവയ്ക്കാന്‍ മടികാണിക്കാത്ത പ്രത്യേകതരം ഫാസിസ്റ്റ് വിരുദ്ധന്മാരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയനോ സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാഷോ അതല്ലെങ്കില്‍ മറ്റേതെങ്കിലും സിപിഐഎം നേതാവോ പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ സമാനമായ അനുഭവമുണ്ടായാല്‍ സംഭവിക്കുന്നത് എന്തായിരിക്കുമെന്നും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ അത് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ കണ്ടോത് നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംഭവം. എംഎല്‍എയുടെ പിഎയെ സിപിഐഎം സഹകരണ സംഘത്തിലെ ഭാരവാഹികള്‍ കയ്യേറ്റം ചെയ്തതായാണ് ആരോപണം.

തളിപ്പറമ്പ് സര്‍ക്കിള്‍ യൂണിയന്‍ വരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടിയുടെ ഉദ്ഘാടകനുമായി ബന്ധപ്പെട്ട് നേരത്തെ വിവാദം ഉടലെടുത്തിരുന്നു. സ്ഥലം എംഎല്‍എ വി കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കാതെ നഗരസഭാ ചെയര്‍മാനെയായിരുന്നു ഉദ്ഘാടകനായി തീരുമാനിച്ചിരുന്നത്. പിന്നാലെ മന്ത്രി ഇടപെട്ടാണ് എംഎല്‍എയെ ഉദ്ഘാടകനായി തീരുമാനിക്കണമെന്ന് നിര്‍ദേശം നല്‍കുന്നത്.

BREAKING NEWS
ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിക്കെതിരായ അന്വേഷണം തടഞ്ഞത് കോണ്‍ഗ്രസ് നേതാക്കള്‍, ഇപ്പോൾ നമ്മൾ അതിന്റെ ഫലം അനുഭവിക്കുന്നു, വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവ്
18 Nov 2026
BREAKING NEWS
മക്കളെ നിങ്ങളുടെ വയസാ അവരുടെ എക്സ്പീരിയൻസിന്!! കുട്ടിക്കൊലയാളികളെ വിദ​ഗ്ധമായി പൂട്ടാനുള്ള തെളിവ് കണ്ടെത്തി പോലീസ്... 17 കാരനും ഉമറും കല്ലിൽ കെട്ടി കിണറ്റിൽ താഴ്ത്തിയ കൊലപാതകം നടത്താൻ ഉപയോഗിച്ചെന്നു കരുതുന്ന ബെൽറ്റും അഭിരാമിന്റെ മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടെത്തി... ഉമറിനെ പൂട്ടാനുള്ള വഴി വെട്ടിത്...
18 Nov 2026
BREAKING NEWS
ഗവർണറുടെ ശുപാർശ മറയാക്കി പിണറായിയും സംഘവും പിഎസ്‌സിയിൽ കാണിച്ചിരിക്കുന്ന വൃത്തിക്കേടിൽനിന്ന് രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ട!! കേരളത്തിലെ യുവജനങ്ങളെ മുഴുവൻ ചതിച്ച സർക്കാരാണ് പിണറായിയുടേത്... ഇല്ലാത്ത വേക്കൻസിക്ക് ലിസ്റ്റ് ഉണ്ടാക്കിവിട്ടു, ഒന്നാം റാങ്കുകാരന് പോലും നിയമനമില്ലാത്ത അവസ്ഥ സൃഷ്ടിച്ചു, എ...
18 Nov 2026
BREAKING NEWS
മെഡിക്കൽ ടൂറിസവും ആയുർവേദവും കൈകോർക്കുന്നു; സി.ഐ.ഐ. സംയുക്ത ഉച്ചകോടി 20, 21 തീയതികളിൽ കൊച്ചിയിൽ
18 Nov 2026