BREAKING NEWS

‘എട്ടുവർഷമായി അനീതി; പാലിൽനിന്ന് ഈച്ചയെ എടുത്തുകളയുന്നതുപോലെ കുൽദീപിനെ ഒഴിവാക്കി; ഇത് സാധാരണ സംഭവമല്ല’-‘; ടീം മാനേജ്‌മെന്റിനെതിരെ ആകാശ് ചോപ്ര

· · 1 min read
Share: Copied!

മുംബൈ: ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് കുൽദീപ് യാദവിനെ ഒഴിവാക്കിയതിനെതിരേ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. പാലിൽനിന്ന് ഈച്ചയെ എടുത്തുകളയുന്നതുപോലെ അനായാസമായാണ് കുൽദീപിനെ ടീമിൽനിന്ന് ഒഴിവാക്കിയതെന്നും സ്വയം തെളിയിക്കാൻ താരത്തിന് മതിയായ അവസരങ്ങൾ നൽകിയില്ലെന്നും അദ്ദേഹം വിമർശിച്ചു.

ടീമിലേക്ക് തിരഞ്ഞെടുത്തശേഷം ഒരു താരത്തെ ഒഴിവാക്കുന്നത് അപൂർവമാണെന്ന് ആകാശ് ചോപ്ര പറഞ്ഞു. സാധാരണയായി ടീമിൽ പുതിയ താരങ്ങളെ ഉൾപ്പെടുത്തുകയാണ് ചെയ്യാറുള്ളത്. ഒഴിവാക്കലുകൾ പതിവല്ല. മൂന്ന് ഫോർമാറ്റുകളിലും ലോകത്തെ മികച്ച സ്പിന്നർമാരിലൊരാളായ കുൽദീപിനെ ഇത്ര എളുപ്പത്തിൽ ഒഴിവാക്കിയത് വിരോധാഭാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടി20 മത്സരങ്ങളിൽ കുൽദീപിന് അവസരം നൽകിയില്ല. ഏകദിനത്തിൽ ഒരു മത്സരത്തിൽ മാത്രം കളിപ്പിച്ചശേഷം ഇപ്പോൾ ടെസ്റ്റ് ടീമിൽനിന്നും ഒഴിവാക്കി. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന് അറിയില്ലെന്നും ആഭ്യന്തര ക്രിക്കറ്റ് കളിക്കാനായാണ് താരത്തെ നാട്ടിലേക്ക് അയച്ചിരിക്കുന്നതെന്നും ചോപ്ര പറഞ്ഞു.

കഴിഞ്ഞ എട്ടുവർഷമായി കുൽദീപിനോട് മോശം സമീപനമാണ് ടീം മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്നും അദ്ദേഹത്തിന്റെ കാര്യത്തിൽ പലപ്പോഴും തെറ്റായ തീരുമാനങ്ങളാണ് എടുത്തിട്ടുള്ളതെന്നും ആകാശ് ചോപ്ര ആരോപിച്ചു. ഏകദിനത്തിൽ മികച്ച റെക്കോർഡുണ്ടായിട്ടും ആദ്യം ടീമിൽനിന്ന് പുറത്താക്കപ്പെടുന്നത് കുൽദീപാണെന്നും ടി20യിലും താരം മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദിനത്തിൽ മികച്ച പ്രകടനം നടത്തിയ ഗുർനൂർ ബ്രാറിനെയാണ് കുൽദീപിന് പകരം ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയത്. ഫിറ്റ്നസ് തെളിയിച്ച ഋഷഭ് പന്തും ഇന്ത്യൻ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ടീമിന്റെ താളം നിലനിർത്തുന്നതിനും പകരം ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം വീണ്ടെടുക്കുന്നതിനുമായാണ് കുൽദീപിനെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

BREAKING NEWS
’ശബരിമലയിൽ പ്രതിസന്ധി സൃഷ്ടിക്കാൻ ചില ക്ഷുദ്രശക്തികൾ; ഭക്ഷണത്തിൽ പോലും വിഷം ചേർക്കാൻ കെൽപ്പുള്ളവർ, കഴിഞ്ഞ ദിവസം ടോയ്‌ലറ്റിലെ വാൽവ് അടച്ചു; ഇന്ന് പുലർച്ചെ ബഹളമുണ്ടാക്കി’; സസൂക്ഷ്മ പരിശോധനയ്ക്ക് നിർദ്ദേശം നല്കി ദേവസ്വം മന്ത്രി കെ മുരളീധരൻ
17 Nov 2026
BREAKING NEWS
പാലത്തായി പീഡനക്കേസില്‍ പത്മരാജന് വീണ്ടും സുപ്രിംകോടതി നോട്ടീസ്
17 Nov 2026
BREAKING NEWS
അമ്മ ഭക്ഷണം പാകം തിരക്കിൽ; കരഞ്ഞ കുഞ്ഞിനെ ആശ്വസിപ്പിക്കാമെന്ന് പറഞ്ഞ് എടുത്തു;11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂര ലൈം​ഗീക പീഡനത്തിനിരയാക്കി കുടുംബ സുഹൃത്ത്; പ്രതി ഒളിവിൽ, പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയിൽ
17 Nov 2026
BREAKING NEWS
രണ്ടുദിവസം മുറിയിൽ പൂട്ടിയിട്ട് അതിക്രൂരമായി മർദിച്ചു, ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു, സാവര്യ ബസന്ത് കൊലക്കേസില്‍ സദറുളിന് എട്ടര വര്‍ഷം തടവ് വിധിച്ച് ഉസ്ബെക്കിസ്താന്‍ കോടതി
17 Nov 2026