BREAKING NEWS

’ശബരിമലയിൽ പ്രതിസന്ധി സൃഷ്ടിക്കാൻ ചില ക്ഷുദ്രശക്തികൾ; ഭക്ഷണത്തിൽ പോലും വിഷം ചേർക്കാൻ കെൽപ്പുള്ളവർ, കഴിഞ്ഞ ദിവസം ടോയ്‌ലറ്റിലെ വാൽവ് അടച്ചു; ഇന്ന് പുലർച്ചെ ബഹളമുണ്ടാക്കി’; സസൂക്ഷ്മ പരിശോധനയ്ക്ക് നിർദ്ദേശം നല്കി ദേവസ്വം മന്ത്രി കെ മുരളീധരൻ

· · 1 min read
Share: Copied!

ശബരിമല: തീർഥാടനകാലത്ത് ശബരിമലയിൽ ബോധപൂർവം പ്രതിസന്ധി സൃഷ്ടിക്കാൻ ചില ക്ഷുദ്രശക്തികൾ ശ്രമിക്കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഭക്ഷണത്തിൽ പോലും വിഷം ചേർക്കാൻ കെൽപ്പുള്ളവരാണ് ഇക്കൂട്ടത്തിലുള്ളതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശബരിമലയിലെ ടോയ്‌ലറ്റിന്റെ വാൽവ് അടച്ചിട്ട സംഭവവും ഇന്ന് പുലർച്ചെ ഒരാൾ ബഹളമുണ്ടാക്കിയതും ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രശ്നങ്ങൾക്കു പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. ടെൻഡർ ലഭിക്കാത്തവരും കച്ചവട താൽപര്യക്കാരുമാണ് പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത്. സംഭവത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ പൊലീസിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗത്തോടും വിഷയം സൂക്ഷ്മമായി പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് ശബരിമലയിലെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതുവരെയുള്ള ക്രമീകരണങ്ങളിൽ താൻ പൂർണ സംതൃപ്തനാണ്. ദേവസ്വം ബോർഡും സർക്കാരും തമ്മിൽ ഭിന്നതയുള്ളതിനാൽ തീർഥാടനകാലത്ത് പ്രതിസന്ധിയുണ്ടാകുമെന്ന് പലരും പ്രചരിപ്പിച്ചിരുന്നു. എന്നാൽ പരാതികളില്ലാത്ത ആദ്യത്തെ വൃശ്ചികം ഒന്നാണ് കടന്നുപോയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ചെറിയ പാളിച്ചകൾപോലും സംഭവിക്കാതിരിക്കാൻ കർശന മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ കാര്യങ്ങൾക്കും മുഖ്യമന്ത്രി പണം അനുവദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ബോർഡ് കോർപ്പറേഷൻ വിഭജനം ഉടൻ നടപ്പാക്കുമെന്നും സർക്കാരിന്റെ ആറുമാസത്തെ പ്രവർത്തനത്തിൽ ജനങ്ങൾ സംതൃപ്തരാണെന്നും മുരളീധരൻ അവകാശപ്പെട്ടു. ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന സർക്കാരാണിതെന്നും മറ്റാർക്കെങ്കിലും അസംതൃപ്തിയുണ്ടോ എന്ന് നോക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

അടൂർ പ്രകാശിന്റെ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതിപക്ഷം ദുർബലമാണെന്ന് പരിഹസിച്ചായിരുന്നു മന്ത്രിയുടെ മറുപടി. ഭരണകക്ഷിയിലെ ചിലർ പ്രതിപക്ഷത്തിന്റെ ട്രാക്ക് തെറ്റിപ്പോകാതിരിക്കാൻ ഉപദേശങ്ങൾ നൽകുന്നതാണെന്നും പ്രതിപക്ഷം സ്വയം കുഴിച്ച കുഴിയിൽ വീണിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘എട്ടുവർഷമായി അനീതി; പാലിൽനിന്ന് ഈച്ചയെ എടുത്തുകളയുന്നതുപോലെ കുൽദീപിനെ ഒഴിവാക്കി; ഇത് സാധാരണ സംഭവമല്ല’-‘; ടീം മാനേജ്‌മെന്റിനെതിരെ ആകാശ് ചോപ്ര

BREAKING NEWS
മെഴ്സിഡസ് ബെന്‍സ് കാറില്‍ സഞ്ചാരം, ബ്രാന്‍ഡഡ് വസ്ത്രങ്ങളും പാദരക്ഷകളും, കമ്മ്യൂണിസ്റ്റെന്ന് പേര്, സിപിഎം എംപിക്കെതിരെ ജഡ്ജി
17 Nov 2026
BREAKING NEWS
'എട്ടുവർഷമായി അനീതി; പാലിൽനിന്ന് ഈച്ചയെ എടുത്തുകളയുന്നതുപോലെ കുൽദീപിനെ ഒഴിവാക്കി; ഇത് സാധാരണ സംഭവമല്ല'-'; ടീം മാനേജ്‌മെന്റിനെതിരെ ആകാശ് ചോപ്ര
17 Nov 2026
BREAKING NEWS
പാലത്തായി പീഡനക്കേസില്‍ പത്മരാജന് വീണ്ടും സുപ്രിംകോടതി നോട്ടീസ്
17 Nov 2026
BREAKING NEWS
അമ്മ ഭക്ഷണം പാകം തിരക്കിൽ; കരഞ്ഞ കുഞ്ഞിനെ ആശ്വസിപ്പിക്കാമെന്ന് പറഞ്ഞ് എടുത്തു;11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂര ലൈം​ഗീക പീഡനത്തിനിരയാക്കി കുടുംബ സുഹൃത്ത്; പ്രതി ഒളിവിൽ, പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയിൽ
17 Nov 2026