BREAKING NEWS

‘ഡേർട്ടി ബോംബ്’, രാസായുധം; വാഷിങ്ടണിൽ റേഡിയോ ആക്ടീവ് ബോംബ് ആക്രമണത്തിന് ഇറാൻ നീക്കമിടുന്നതായി റിപ്പോർട്ട്; ലക്ഷ്യം യുഎസ് ഉന്നതർ

· · 1 min read
Share: Copied!

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. റേഡിയോ ആക്ടീവ് ഘടകങ്ങൾ ഉപയോഗിച്ചുള്ള ഡേർട്ടി ബോംബുകളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽ ആക്രമണം നടത്താനാണ് പദ്ധതിയെന്നാണ് വിവരം. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സാധാരണ സ്‌ഫോടകവസ്തുക്കൾക്കൊപ്പം റേഡിയോ ആക്ടീവ് ഘടകങ്ങൾ ചേർത്ത് നിർമിക്കുന്ന ബോംബുകളെയാണ് ഡേർട്ടി ബോംബ് എന്നു വിളിക്കുന്നത്. ആക്രമണത്തിന് ലക്ഷ്യമിടുന്ന വ്യക്തികൾ, ആക്രമണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ ഇറാന്റെ പദ്ധതിയിലുണ്ടെന്നാണ് റിപ്പോർട്ട്.

ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരാഴ്ചയായി മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള മുൻകരുതൽ നടപടികൾ തയ്യാറാക്കിവരികയാണ്.

അതേസമയം, ഇറാൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനകളുണ്ടെങ്കിലും അത് ഉടൻ നടപ്പാക്കുമെന്നതിന് സ്ഥിരീകരണമില്ലെന്നാണ് യുഎസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ലോറൻ ബിസ് പറഞ്ഞു.

സാധ്യതയുള്ള എല്ലാ ഭീഷണികളും നിരീക്ഷിച്ചുവരികയാണെന്നും നിലവിൽ അമേരിക്കയ്ക്കുനേരെ വിശ്വസനീയമായ ഭീഷണികളൊന്നുമില്ലെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.

ചാല സ്വർണക്കവർച്ച: നഷ്ടപ്പെട്ടത് 15 പവനെന്ന് മൊഴി, കണ്ടെടുത്തത് 202 പവൻ!! ; 146 പവൻ കുഴിച്ചിട്ട നിലയിൽ, 56 പവൻ വാഹനത്തിൽ; ഏഴുപേരെ ചോദ്യം ചെയ്യുന്നു

BREAKING NEWS
ചാല സ്വർണക്കവർച്ച: നഷ്ടപ്പെട്ടത് 15 പവനെന്ന് മൊഴി, കണ്ടെടുത്തത് 202 പവൻ!! ; 146 പവൻ കുഴിച്ചിട്ട നിലയിൽ, 56 പവൻ വാഹനത്തിൽ; ഏഴുപേരെ ചോദ്യം ചെയ്യുന്നു
17 Nov 2026
BREAKING NEWS
ജപ്തിക്കിടെ ജീവനൊടുക്കിയ വീട്ടമ്മയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം; 400 പേർക്കെതിരെ കേസ്; ജില്ലയ്ക്ക് പുറത്തുനിന്ന് ആളുകൾ പങ്കെടുത്തിട്ടുണ്ടോയെന്നതിലും അന്വേഷണം; ഉദ്യോഗസ്ഥർക്കെതിരെ ആർബിഐക്കും പരാതി
17 Nov 2026
BREAKING NEWS
താഴെ വീണ് സ്വർണ്ണം; റെക്കോർഡ് കുതിപ്പിനുശേഷം വിലയിൽ വൻ വീഴ്ച; വിപണി തിരുത്തലിൽ; വിലയിടിവ് ഉപഭോക്താക്കൾക്ക് ആശ്വാസം; ഉയർന്ന വിലയ്ക്ക് സ്റ്റോക്ക് ചെയ്ത വ്യാപാരികൾക്ക് വെല്ലുവിളി
17 Nov 2026
BREAKING NEWS
മൂന്നുപേരില്‍ നിന്നായി 19.5 ലക്ഷം രൂപയാണ് ജയറാം തട്ടി, ഷോപ്പിലെത്തിയ പരാതിക്കാരെ കയ്യേറ്റം ചെയ്തു, കൂടാതെ അസഭ്യ വര്‍ഷവും, ചാല സ്വര്‍ണക്കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ ജയറാമിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍
17 Nov 2026