BREAKING NEWS

ഛഠ് പൂജയ്ക്കായി തയ്യാറാക്കിയ പ്രസാദം അമ്മ മാറിയ തക്കത്തിന് നാലുവയസുകാരി എടുത്തു കഴിച്ചു; കലികയറിയ അമ്മ മകളെ ക്രൂരമായി മർദിച്ചു, പിന്നാലെ കുട്ടിക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

സമസ്തിപൂർ: ബിഹാറിൽ ഛഠ് പൂജാ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ പൂജയ്ക്കായി തയ്യാറാക്കിയ പ്രസാദം കഴിച്ച നാലുവയസുകാരിയായ മകളെ അമ്മ മർദിച്ചു, പിന്നാലെ കുട്ടിക്കു ദാരുണാന്ത്യം. പൂജയ്ക്കായി തയ്യാറാക്കിയ പ്രസാദത്തിൽനിന്ന് ഭക്ഷണം കഴിച്ചതിന്റെ പേരിലാണ് അമ്മ കുട്ടിയെ മർദിച്ചതെന്നാണ് ആരോപണം. ചികിത്സയ്ക്കിടെ കുട്ടി മരിച്ചതോടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

സമസ്തിപൂർ ജില്ലയിലാണ് സംഭവം. രാജു പാസ്വാന്റെ നാലുവയസുകാരിയായ മകൾ സുഹാനി കുമാരിയാണ് മരിച്ചത്. അമ്മ റീന കുമാരിയാണ് കേസിലെ പ്രതി.കുടുംബാംഗങ്ങൾ ഛഠ് പൂജയ്ക്കുള്ള ഒരുക്കങ്ങളിൽ വ്യാപൃതരായിരുന്ന സമയത്താണ് സംഭവം. പൂജാ ചടങ്ങുകൾക്കായി സമീപത്തെ ഘട്ടിൽ ക്രമീകരണങ്ങൾ നടത്താൻ വീട്ടിലെ മറ്റുള്ളവർ പോയിരിക്കുകയായിരുന്നു. ഇതിനിടെ റീന കുമാരി വീട്ടിൽ പൂജയ്ക്കുള്ള പ്രസാദം തയ്യാറാക്കുകയായിരുന്നു. ഈ സമയത്ത് സുഹാനി പ്രസാദത്തിനായി തയ്യാറാക്കിയ ഭക്ഷണസാധനങ്ങളിൽ ഒന്ന് എടുത്ത് കഴിച്ചെന്നാണ് ആരോപണം. ഇതിൽ പ്രകോപിതയായ അമ്മ കുട്ടിയെ മർദിക്കുകയായിരുന്നു.

മർദനത്തിന് പിന്നാലെ സുഹാനിയുടെ ആരോഗ്യനില മോശമായി. തുടർന്ന് റീന കുട്ടിയെ ചികിത്സയ്ക്കായി സ്വകാര്യ നഴ്സിങ് ഹോമിലെത്തിച്ചു. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മകളുടെ മരണത്തോടെ കുടുംബം തകർന്നിരിക്കുകയാണെന്ന് പിതാവ് രാജു പാസ്വാൻ പൊലീസിന് മൊഴി നൽകി. മകൾ നഷ്ടപ്പെട്ടതോടെ തനിക്ക് ഇനി ഛഠ് പൂജയ്ക്ക് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയ്ക്ക് കടുത്ത ശിക്ഷ നൽകണമെന്നും ഇനി അവരെ ജീവിതത്തിൽ ആവശ്യമില്ലെന്നും മക്കളെ താൻ ഒറ്റയ്ക്ക് വളർത്തിക്കൊള്ളാമെന്നും രാജു പാസ്വാൻ വ്യക്തമാക്കി.

രാജു പാസ്വാനും റീന കുമാരിക്കും മൂന്ന് മക്കളാണുള്ളത്. ഏഴുവയസുകാരിയായ ശിവാനി കുമാരി, നാലുവയസുകാരിയായ സുഹാനി കുമാരി, ഒന്നരവയസ്സുകാരനായ രാജാ കുമാർ എന്നിവരാണ് കുട്ടികൾ. സുഹാനിയുടെ മരണം കുടുംബത്തെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ രാകേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. കുട്ടിയുടെ മൃതദേഹം പൊലീസ് കസ്റ്റഡിയിലെടുത്ത് സമസ്തിപൂർ സദർ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പോസ്റ്റ്‌മോർട്ടം പരിശോധന നടത്തുന്നതിനായി മൃതദേഹം കൈമാറി. അതേസമയം കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുകയും വിശദമായ അന്വേഷണം പൂർത്തിയാകുകയും ചെയ്താൽ മരണത്തിന്റെ കൃത്യമായ സാഹചര്യം വ്യക്തമാകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

BREAKING NEWS
‘വർഷങ്ങളായി വേട്ടയാടപ്പെടുന്നു, ഒടുവിൽ ഞാൻ പറയാൻ തീരുമാനിച്ചു’; . 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' എഴുതാനുള്ള കാരണം വെളിപ്പെടുത്തി സോണിയ ഗാന്ധി; ‘രാജീവിന്റെ മരണം തകർത്തുകളഞ്ഞു, പിന്നെ രാഹുലും പ്രിയങ്കയും എന്റെ രക്ഷിതാക്കളായി‘
17 Nov 2026
BREAKING NEWS
"ബഹുമാനപ്പെട്ട ജഡ്ജിമാരോട് ഞാൻ യാതൊരു പ്രത്യേക പരിഗണനയും ആവശ്യപ്പെടുന്നില്ല, സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കുകയും ഞങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് മതിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നീതിയെന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നത്, ജയിലിൽവെച്ചുതന്നെ ഞാൻ മരിച്ചേക്കും, ഭാര്യയ്ക്കും ചിക...
17 Nov 2026
BREAKING NEWS
സ്പാ, മസാജ് സെന്ററുകൾ, വെൽനെസ് സെന്ററുകളിലെ ട്രീറ്റ്‌മെന്റ് മുറികൾ അകത്തു നിന്ന് കുറ്റി ഇടാനോ പുറത്തു നിന്ന് പൂട്ടാനോ കഴിയുന്ന തരത്തിൽ ആയിരിക്കരുത്, ട്രീറ്റ്‌മെന്റ് മുറികളിൽ സിസിടിവി ക്യാമറകൾ പാടില്ല, സ്വീകരണ സ്ഥലം, ഇടനാഴികൾ, ചികിത്സ- തെറാപ്പി മുറികളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ക്യാമറകൾ സ്ഥാപിക്...
17 Nov 2026
BREAKING NEWS
അവൾക്കങ്ങനെ പ്രതിസന്ധിയിൽ തളരാനാവില്ല, അവൾ ഭദ്രകീർത്തിയാ, അച്ഛന്റെ ഭദ്ര.... ജയബാലകൃഷ്ണന്റെ ട്രേഡ്മാർക്കായ ദോശയും ചമ്മന്തിയും ഓംലെറ്റും ചായയും വിളമ്പി വീണ്ടും ഒന്നേന്നുതുടങ്ങി അമ്മ ബിന്ദുവും മകളും
17 Nov 2026