BREAKING NEWS

മനുഷ്യരെ ആക്ഷേപിക്കുക എന്നത് ചിലരുടെ സ്വാഭാവ വൈകൃതമാണ്, അതൊരു ലൈസന്‍സ് ആയി കൊണ്ടു നടക്കരുത്, ജി സുധാകരനെതിരെ എം ശിവപ്രസാദ്

· · 1 min read
Share: Copied!

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം മനു സി പുളിക്കലിനെതിരായ ജി സുധാകരന്റെ അധിക്ഷേപ പരാമാര്‍ശങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. മനുഷ്യരെ ആക്ഷേപിക്കുക എന്നത് ചിലരുടെ സ്വാഭാവ വൈകൃതമാണ്. എന്നാല്‍ അതൊരു ലൈസന്‍സ് ആയി ജി സുധാകരന്‍ കൊണ്ടു നടക്കരുതെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി.

മനു സി പുളിക്കലിനെതിരെ നടത്തിയ അര്‍ത്ഥശൂന്യമായ ആക്ഷേപം രാഷ്ട്രീയ ബോധ്യം ഉള്ളവര്‍ തള്ളിക്കളയുന്നതാണ്. എസ്എഫ്‌ഐ കാലം മുതല്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച് യുഡിഎഫ് ഗവണ്‍മെന്റ് നടപ്പിലാക്കിയ വിദ്യാര്‍ത്ഥി വിരുദ്ധ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ സമരം നയിച്ചതിന് ജയില്‍വാസം അനുഭവിച്ച ആളാണ് മനു സി പുളിക്കലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ പ്രചാരണം നടത്തിയിട്ടും, സ്വന്തം അനുജനെ കൊലപ്പെടുത്തിയത് കെഎസ്‌യു ഗുണ്ടകളാണ് എന്ന കാര്യം പോലും മറന്ന്, ഇപ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന സുധാകരന് ഇതൊന്നും ഓര്‍മ്മയുണ്ടാവണമെന്നില്ലെന്ന് എസ്എഫ്‌ഐ നേതാവ് വിമര്‍ശിച്ചു.

പാര്‍ട്ടിയുടെ സംസ്ഥാന നേതാവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഇദ്ദേഹം ഏതു പാര്‍ട്ടി ബ്രാഞ്ചിന്റെ സെക്രട്ടറി ആയിരുന്നു എന്ന ചോദ്യം ആദ്യം സ്വയം ചോദിക്കുന്നത് നന്നാവുമെന്നും സുധാകരൻ മറുപടി നൽകി. ഓമനക്കുട്ടനെ പോലെ സാധാരണക്കാരനായ ഒരു പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തെ പരസ്യമായി ആക്ഷേപിക്കാന്‍ സുധാകരന്‍ തയ്യാറായത് ഓര്‍മിപ്പിക്കുന്നെന്നും ശിവപ്രസാദ് പറഞ്ഞു.

BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026
BREAKING NEWS
'ഒരു ബുള്ളറ്റ് പ്രൂഫ് കവചവും രക്ഷിക്കില്ല, വെടിവെച്ചുകൊല്ലും; അതിനായി മുംബൈയിൽ 200 പേർ തയ്യാറായി നില്ക്കുന്നു'; അമിതാഭ് ബച്ചനും അഭിഷേകിനും വധഭീഷണിയുമായി ഗുണ്ടാത്തലവൻ ഗോൾഡി ധില്ലൻ
16 Nov 2026
BREAKING NEWS
മൃതദേഹം സ്ട്രച്ചറില്‍ കൊണ്ടുപോകാമെന്ന് അറിയിച്ചിരുന്നു, മഞ്ച കയറ്റിയാല്‍ വാതില്‍ അടക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞിട്ട് കേള്‍ക്കാന്‍ പോലും തയ്യാറായില്ല, മുണ്ടേരിയിലെ ആംബുലന്‍സ് വിവാദത്തില്‍ വിശദീകരണവുമായി ഡ്രൈവര്‍
16 Nov 2026