BREAKING NEWS

മൃതദേഹം സ്ട്രച്ചറില്‍ കൊണ്ടുപോകാമെന്ന് അറിയിച്ചിരുന്നു, മഞ്ച കയറ്റിയാല്‍ വാതില്‍ അടക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞിട്ട് കേള്‍ക്കാന്‍ പോലും തയ്യാറായില്ല, മുണ്ടേരിയിലെ ആംബുലന്‍സ് വിവാദത്തില്‍ വിശദീകരണവുമായി ഡ്രൈവര്‍

· · 1 min read
Share: Copied!

കല്‍പ്പറ്റ: വയനാട് മുണ്ടേരിയില്‍ ആദിവാസി വനിതയുടെ മൃതദേഹം ആംബുലന്‍സില്‍ കയറ്റാന്‍ അനുവദിച്ചില്ലന്ന പരാതിയില്‍ വിശദീകരണവുമായി ആംബുലന്‍സ് ഡ്രൈവര്‍ ചന്ദ്രന്‍. മൃതദേഹം സ്ട്രച്ചറില്‍ കൊണ്ടുപോകാമെന്ന് അറിയിച്ചിരുന്നതായും എന്നാല്‍ മൃതദേഹം ചുമന്നുകൊണ്ടുവന്ന മഞ്ച കൂടി ആംബുലന്‍സില്‍ കയറ്റണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യമെന്നും ചന്ദ്രന്‍ വ്യക്തമാക്കി. മഞ്ച കയറ്റിയാല്‍ ആംബുലന്‍സിന്റെ വാതില്‍ അടക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചിട്ടും മരിച്ച അമ്മിണിയുടെ കുടുംബം അത് കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഡ്രൈവര്‍ പറഞ്ഞു.മുണ്ടേരി ഉന്നതിയിലെ അമ്മിണിയുടെ മൃതദേഹം പട്ടികവര്‍ഗ വകുപ്പിന്റെ ആംബുലന്‍സില്‍ കയറ്റാന്‍ അനുവദിച്ചില്ലെന്നാണ് പരാതി.

ആദിവാസി ആചാര പ്രകാരം മുളന്തണ്ടില്‍ മൃതദേഹം വച്ചുകെട്ടിയത് ചൂണ്ടിക്കാട്ടിയാണ് ആംബുലന്‍സില്‍ കയറ്റാതിരുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് അമ്മിണിയുടെ മൃതദേഹം ബന്ധുക്കള്‍ രണ്ട് കിലോമീറ്ററോളം ചുമലിലേന്തിയാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. തലച്ചോറിലെ ക്യാന്‍സറിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അമ്മിണി മരണപ്പെട്ടത്. പട്ടികവര്‍ഗ വകുപ്പിന്റെ ആംബുലന്‍സില്‍ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുവന്നു.

എന്നാല്‍ പണിയ വിഭാഗത്തിന്റെ ആചാരപ്രകാരം മുളംതണ്ടിലാണ് മൃതദേഹം കൊണ്ടുപോകേണ്ടത്. പക്ഷെ, മൃതദേഹം മടിയില്‍ വെച്ച് കൊണ്ടുപോകാമെന്ന് പറഞ്ഞുവെങ്കിലും മോശം അനുഭവമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നാണ് കുടുംബം പറയുന്നത്. ജില്ലാ കലക്ടര്‍ക്കും പട്ടികവര്‍ഗ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

BREAKING NEWS
'ഒരു ബുള്ളറ്റ് പ്രൂഫ് കവചവും രക്ഷിക്കില്ല, വെടിവെച്ചുകൊല്ലും; അതിനായി മുംബൈയിൽ 200 പേർ തയ്യാറായി നില്ക്കുന്നു'; അമിതാഭ് ബച്ചനും അഭിഷേകിനും വധഭീഷണിയുമായി ഗുണ്ടാത്തലവൻ ഗോൾഡി ധില്ലൻ
16 Nov 2026
BREAKING NEWS
ബാറുകളില്‍ നൃത്തം ചെയ്യാനോ പാട്ട് കേള്‍ക്കാനോ പാടില്ലയെന്ന് പറയാന്‍ കഴിയുമോ??ഡിജെ പാര്‍ട്ടികളെ മാത്രം എന്തിനാണ് ലക്ഷ്യമിടുന്നത്, ഹോട്ടലില്‍ മദ്യവില്‍പ്പനയ്ക്ക് എതിര്‍പ്പില്ല. ഡിജെ പാര്‍ട്ടിക്ക് മാത്രം നിയന്ത്രണമാണോ?? - ഹൈക്കോടതി
16 Nov 2026
BREAKING NEWS
നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്ന പത്തുവയസ്സുകാരിയെ അധ്യാപകൻ പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് അതിജീവിതയുടെ അമ്മ, സുപ്രീംകോടതിയിൽ നിർണായക നീക്കം; പ്രതിക്ക് നോട്ടീസ്
16 Nov 2026
BREAKING NEWS
ആദ്യം വന്ദേമാതരം സുരേന്ദ്രനും അശ്വിനിയും കൂടി മുഴുവനായി നോക്കാതെ ചൊല്ലട്ടെ... നിങ്ങൾക്ക് പോലും ചൊല്ലാൻ അറിയാത്ത ഒരു സാധനം നാട്ടുകാരെ കൊണ്ട് ചൊല്ലിക്കണമെന്ന് എന്താണ് ഇത്ര നിർബന്ധം??ഏതെങ്കിലും ഗാനത്തിന്റെ നാലു വരിയല്ല ഇന്ത്യ എന്ന മഹാരാജ്യം, ബിജെപിയെ വെല്ലുവിളിച്ച് സന്ദീപ് വാര്യര്‍
16 Nov 2026