BREAKING NEWS

ബാറുകളില്‍ നൃത്തം ചെയ്യാനോ പാട്ട് കേള്‍ക്കാനോ പാടില്ലയെന്ന് പറയാന്‍ കഴിയുമോ??ഡിജെ പാര്‍ട്ടികളെ മാത്രം എന്തിനാണ് ലക്ഷ്യമിടുന്നത്, ഹോട്ടലില്‍ മദ്യവില്‍പ്പനയ്ക്ക് എതിര്‍പ്പില്ല. ഡിജെ പാര്‍ട്ടിക്ക് മാത്രം നിയന്ത്രണമാണോ?? – ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: ഡി ജെ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ലെന്ന് ഹൈക്കോടതി. ബാറുകളില്‍ നൃത്തം ചെയ്യാനോ പാട്ട് കേള്‍ക്കാനോ പാടില്ലായെന്ന് പറയാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. ഡിജെ പാര്‍ട്ടികളെ മാത്രം എന്തിനാണ് ലക്ഷ്യമിടുന്നതെന്നും ഡിജെ പാര്‍ട്ടികളെന്നാല്‍ മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുന്‍വിധി വേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. രാത്രി ജീവിതം തന്നെ നിരോധിക്കാനാകുമോയെന്നും കോടതി ചോദിച്ചു.

ഹോട്ടലില്‍ മദ്യവില്‍പ്പനയ്ക്ക് എതിര്‍പ്പില്ല. ഡിജെ പാര്‍ട്ടിക്ക് മാത്രം നിയന്ത്രണമാണോ? ഡിജെ സംഗീതം ഒരു തൊഴിലാണ്. പൊതുവല്‍ക്കരിക്കരുത് എന്നും കോടതി പറഞ്ഞു. മയക്കുമരുന്നിനോട് വിട്ടുവീഴ്ചയില്ല. നിയമലംഘനം ഉണ്ടെങ്കില്‍ നടപടിയെടുക്കണം. ഡിജെ പാര്‍ട്ടികള്‍ നിരീക്ഷിക്കാന്‍ പൊലീസിനെ വിന്യസിക്കാമെന്നും കോടതി നിര്‍ദേശിച്ചു. നിയന്ത്രണങ്ങള്‍ക്ക് നിയമപരമായ അടിസ്ഥാനം വ്യക്തമാക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

പഞ്ച നക്ഷത്ര ഹോട്ടലുകളിലെ ഡി ജെ പാര്‍ട്ടികള്‍ക്കടക്കം നിയന്ത്രണമേര്‍പ്പെടുത്തിയ കൊച്ചി സിറ്റി പൊലീസിന്റെ നോട്ടീസുകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ വിശദവാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി.

BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026
BREAKING NEWS
മനുഷ്യരെ ആക്ഷേപിക്കുക എന്നത് ചിലരുടെ സ്വാഭാവ വൈകൃതമാണ്, അതൊരു ലൈസന്‍സ് ആയി കൊണ്ടു നടക്കരുത്, ജി സുധാകരനെതിരെ എം ശിവപ്രസാദ്
16 Nov 2026
BREAKING NEWS
'ഒരു ബുള്ളറ്റ് പ്രൂഫ് കവചവും രക്ഷിക്കില്ല, വെടിവെച്ചുകൊല്ലും; അതിനായി മുംബൈയിൽ 200 പേർ തയ്യാറായി നില്ക്കുന്നു'; അമിതാഭ് ബച്ചനും അഭിഷേകിനും വധഭീഷണിയുമായി ഗുണ്ടാത്തലവൻ ഗോൾഡി ധില്ലൻ
16 Nov 2026
BREAKING NEWS
മൃതദേഹം സ്ട്രച്ചറില്‍ കൊണ്ടുപോകാമെന്ന് അറിയിച്ചിരുന്നു, മഞ്ച കയറ്റിയാല്‍ വാതില്‍ അടക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞിട്ട് കേള്‍ക്കാന്‍ പോലും തയ്യാറായില്ല, മുണ്ടേരിയിലെ ആംബുലന്‍സ് വിവാദത്തില്‍ വിശദീകരണവുമായി ഡ്രൈവര്‍
16 Nov 2026