BREAKING NEWS

താന്‍മാത്രം മന്ത്രിയായി ഇരുന്നാല്‍ മതിയോയെന്ന് സഖാക്കള്‍ ചോദിക്കുന്ന അവസ്ഥയുണ്ടാക്കരുത്, കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ അടിയന്തരമായി നടത്തണം, യുഡിഎഫിന്റെ ഭാഗത്തുനിന്ന് മാന്യതയുണ്ടാകുമെന്നാണ് കരുതുന്നത്- ഷിബു ബേബി ജോണ്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസ തോമസിനെ ബിജെപിയായി ചാപ്പ കുത്തരുതെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. അവര്‍ ബിജെപിയല്ലെന്നും അടിയുറച്ച കോണ്‍ഗ്രസ് കുടുംബമാണ് അവരുടെതെന്നും മന്ത്രി പറഞ്ഞു. സിസ തോമസിന്റെ ഭര്‍ത്താവ് തന്റെ സഹപാഠിയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ആര്‍എസ്പി യോഗത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ വൈകുന്നതിലും മന്ത്രി ഷിബു ബേബി വിമര്‍ശനം ഉന്നയിച്ചു. യുഡിഎഫിനെ അധികാരത്തില്‍ എത്തിച്ചതില്‍ ആര്‍എസ്പിക്കുള്ള പങ്ക് വിസ്മരിക്കാന്‍ ആവില്ലെന്നും താന്‍മാത്രം മന്ത്രിയായി ഇരുന്നാല്‍ മതിയോയെന്ന് സഖാക്കള്‍ ചോദിക്കുന്ന അവസ്ഥയുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. ബോര്‍ഡ് കോര്‍പ്പറഷേന്‍ നിയനവുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ ഭാഗത്തുനിന്ന് മാന്യതയുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

‘ഞാന്‍ പാര്‍ട്ടിയുടെ സെക്രട്ടറിയും മന്ത്രിയുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഒരുകുറ്റബോധമുണ്ട് സഖാക്കളെ കാണുമ്പോള്‍. അവര്‍ മുഖത്ത് നോക്കി ചോദിച്ചില്ലെങ്കിലും താന്‍ മാത്രം മന്ത്രിയായിരുന്നാല്‍ മതിയോ?. ഞങ്ങളൊക്കെ ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോയെന്ന് അവര്‍ ചോദിക്കില്ലേ?. ബോര്‍ഡ് – കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ അടിയന്തരമായി നടത്തണം. ഒരിക്കല്‍ പോലും യുഡിഎഫില്‍ അമിതമായി അവകാശവാദം ഉന്നയിക്കുന്ന പ്രസ്ഥാനമല്ല ആര്‍എസ്പി. അതുകൊണ്ടുതന്നെ അതിനനുയോജ്യമായ ഒരു മാന്യത എല്ലാകാര്യങ്ങളിലും യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’ – ഷിബു ബേബി ജോണ്‍ പറഞ്ഞു.

BREAKING NEWS
കുഞ്ഞ് കരഞ്ഞത് ഇഷ്ടപ്പെട്ടില്ല, കുട്ടിയെ പിടിച്ചുവലിച്ച് മുഖം തറയില്‍ അടിച്ചു, രണ്ടാമത്തെ അടിയോടെ അനക്കം ഇല്ലാതായി, തടയാന്‍ ശ്രമിച്ച മൂത്തമകളെയും മര്‍ദിച്ചു, ഒന്നരവയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
16 Nov 2026
BREAKING NEWS
മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ ഇന്ന് പുറത്തിറങ്ങും, കോടതി ആവശ്യപ്പെട്ട 10 ദിവസത്തെ ജയിൽവാസം പൂർത്തിയായി
16 Nov 2026
BREAKING NEWS
മാർക്കറ്റ് ഗേറ്റ് ചാടിക്കടന്ന് അടക്ക മോഷണം; 3.64 ലക്ഷം രൂപയുടെ 16 ചാക്ക് കവർന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചംഗ സംഘം പിടിയിൽ
16 Nov 2026
BREAKING NEWS
'ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറാണ്; മുറിവുണ്ടാക്കിയവർ തന്നെയത് ഉണക്കണം'; സർക്കാരിനെതിരേ ഓർത്തഡോക്സ് സഭ; പാത്രിയാർക്കീസ് ബാവയുടെ ടെ മണർകാട് സന്ദർശനത്തോടെ വീണ്ടും ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം
16 Nov 2026