BREAKING NEWS

മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ ഇന്ന് പുറത്തിറങ്ങും, കോടതി ആവശ്യപ്പെട്ട 10 ദിവസത്തെ ജയിൽവാസം പൂർത്തിയായി

· · 1 min read
Share: Copied!

കൊച്ചി: നെടുമ്പാശേരിയിൽ ആഡംബര കാറിടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് (19) ഇന്ന് ജയിൽ മോചിതനാകും. ഹൈക്കോടതി അനുവദിച്ച ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് മോചനം. കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിലായിരുന്നു സുഹൈലിനെ പാർപ്പിച്ചിരുന്നത്. കേസിൽ അറസ്റ്റിലായ മറ്റ് പ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സുഹൈലിനെ 10 ദിവസത്തിനുശേഷം മാത്രമേ മോചിപ്പിക്കാവൂ എന്ന വ്യവസ്ഥയോടെയാണ് ഈ മാസം ആറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഒക്ടോബർ 11-നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. നെടുമ്പാശേരി എയർപോർട്ട് റോഡിൽ സുവർണോദ്യാനത്തിന് സമീപം സുഹൈൽ ഓടിച്ചിരുന്ന ആഡംബര കാർ സ്കൂട്ടറിലിടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രികരായ കർണാടക സുള്ള്യ സ്വദേശി ഇയാസ്, വയനാട് സ്വദേശിനി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

അപകടദിവസം സുഹൈൽ നാലു ബാറുകളിൽ കയറിയതായി എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അനുവദനീയമായ അളവിന്റെ അഞ്ചിരട്ടിയായിരുന്നു അപകടസമയത്ത് സുഹൈലിന്റെ ശരീരത്തിലുണ്ടായിരുന്ന മദ്യത്തിന്റെ അളവ്. അമിതവേഗത്തിലാണ് കാർ ഓടിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

വാഹനത്തിലെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (എ.സി.എസ്.എം.) നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത് കാർ കമ്പനി അന്വേഷണസംഘത്തിന് റിപ്പോർട്ട് നൽകിയിരുന്നു. അപകടത്തിന് അഞ്ചു സെക്കൻഡ് മുൻപ് മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നു കാറിന്റെ വേഗം. കൂട്ടിയിടിയുടെ സമയത്ത് വേഗം മണിക്കൂറിൽ 144 കിലോമീറ്ററായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അപകടത്തിന് ഒരു സെക്കൻഡ് മുൻപ് മാത്രമാണ് ബ്രേക്ക് പെഡൽ അമർത്തിയത്. 500 മീറ്റർ ദൂരം വെറും 11 സെക്കൻഡ് കൊണ്ടാണ് കാർ പിന്നിട്ടതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളും സൂചിപ്പിച്ചിരുന്നു.

മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പൂർത്തിയായെന്നും വിദ്യാർഥികളായ പ്രതികളെ തുടർന്നും കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്നുമായിരുന്നു സുഹൈലിന്റെ അഭിഭാഷകന്റെ വാദം. എന്നാൽ മദ്യപിച്ചും അമിതവേഗത്തിലും വാഹനം ഓടിച്ച പ്രതികൾക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷനും മരിച്ചവരുടെ ബന്ധുക്കളും വാദിച്ചു.

വിചാരണ പൂർത്തിയാകുന്നതുവരെ പ്രതികളെ കസ്റ്റഡിയിൽ വയ്ക്കാനാകില്ലെന്നും ജാമ്യം നിഷേധിക്കാൻ മതിയായ കാരണങ്ങൾ വേണമെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഒന്നാം പ്രതി സുഹൈലിന് 10 ദിവസത്തെ കസ്റ്റഡി വ്യവസ്ഥയോടെ ജാമ്യം അനുവദിച്ചത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാൻ കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചായിരുന്നു മറ്റ് പ്രതികൾക്ക് നേരത്തേ ജാമ്യം അനുവദിച്ചിട്ടും സുഹൈലിന്റെ മോചനം വൈകിപ്പിച്ചത്.

BREAKING NEWS
താന്‍മാത്രം മന്ത്രിയായി ഇരുന്നാല്‍ മതിയോയെന്ന് സഖാക്കള്‍ ചോദിക്കുന്ന അവസ്ഥയുണ്ടാക്കരുത്, കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ അടിയന്തരമായി നടത്തണം, യുഡിഎഫിന്റെ ഭാഗത്തുനിന്ന് മാന്യതയുണ്ടാകുമെന്നാണ് കരുതുന്നത്- ഷിബു ബേബി ജോണ്‍
16 Nov 2026
BREAKING NEWS
മാർക്കറ്റ് ഗേറ്റ് ചാടിക്കടന്ന് അടക്ക മോഷണം; 3.64 ലക്ഷം രൂപയുടെ 16 ചാക്ക് കവർന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചംഗ സംഘം പിടിയിൽ
16 Nov 2026
BREAKING NEWS
'ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറാണ്; മുറിവുണ്ടാക്കിയവർ തന്നെയത് ഉണക്കണം'; സർക്കാരിനെതിരേ ഓർത്തഡോക്സ് സഭ; പാത്രിയാർക്കീസ് ബാവയുടെ ടെ മണർകാട് സന്ദർശനത്തോടെ വീണ്ടും ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം
16 Nov 2026
BREAKING NEWS
നരഹത്യയ്ക്ക് കേസെടുക്കണം... ജീവനൊടുക്കിയ വീട്ടമ്മയുടെ മൃതദേഹവുമായി ബാങ്കിന് മുന്നില്‍ പ്രതിഷേധം, കടം പൂര്‍ണമായും എഴുതി തള്ളണമെന്ന് നാട്ടുകാര്‍ , പൊലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളും
16 Nov 2026