BREAKING NEWS

25 ലക്ഷം രൂപയുടെ ക്വട്ടേഷൻ, ആദ്യം നൽകിയത് 4 ലക്ഷം; തലേദിവസം കവർച്ചയുടെ റിഹേഴ്സൽ; ചാലയിലെ സ്വർണക്കവർച്ചയിൽ അയൽ ജ്വല്ലറി ഉടമയ്ക്കും പങ്കെന്ന് പോലീസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരം ചാലയിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ 25 ലക്ഷം രൂപയുടെ ക്വട്ടേഷനെന്ന് പോലീസ് കണ്ടെത്തൽ. കവർച്ചയ്ക്ക് ദിവസങ്ങൾക്കുമുമ്പ് തന്നെ ഗൂഢാലോചന നടന്നിരുന്നു. മാളവിക ജ്വല്ലറി ഉടമ ജയറാമും മുഖ്യപ്രതി അമോലും കൂട്ടുപ്രതി ദിലീപും ചേർന്നാണ് കവർച്ചയ്ക്ക് പദ്ധതിയിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കവർച്ചയ്ക്ക് തലേദിവസം പ്രതികൾ സംഭവസ്ഥലത്തെത്തി റിഹേഴ്സലും നടത്തിയിരുന്നു. കേസിൽ അറസ്റ്റിലായ മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ക്വട്ടേഷൻ ഏറ്റെടുത്ത അനൂപ് രാജിന് മുഖ്യപ്രതി അമോൽ ആദ്യം കൈമാറിയത് നാല് ലക്ഷം രൂപയാണ്. കവർച്ചയ്ക്ക് ശേഷവും നാല് ലക്ഷം രൂപ നൽകിയെന്നാണ് പോലീസ് കണ്ടെത്തൽ. കൂട്ടുപ്രതിയായ ദിലീപിന്റെ കൈവശമാണ് അമോൽ പണം നൽകിയത്. തുടർന്ന് ദിലീപ് ബാങ്ക് അക്കൗണ്ട് വഴി തമിഴ്നാട്ടിലായിരുന്ന അനൂപ് രാജിന് തുക കൈമാറുകയായിരുന്നു.

കവർച്ച നടന്ന ദിവസം രാവിലെ തന്നെ 85 ഗ്രാം സ്വർണം അമോൽ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന് കൈമാറിയിരുന്നു. കവർന്നെടുത്ത സ്വർണത്തിൽനിന്ന് 85 ഗ്രാം തിരികെ നൽകണമെന്നും അമോൽ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.

കവർച്ചയ്ക്ക് തലേദിവസം പ്രതികൾ സ്ഥലത്തെത്തി നടത്തിയ റിഹേഴ്സലിൽ ദിലീപും പങ്കെടുത്തിരുന്നു. എന്നാൽ, അന്ന് നിശ്ചയിച്ച സമയത്ത് നന്ദകുമാർ കടയിൽനിന്ന് പുറത്തേക്ക് ഇറങ്ങാതിരുന്നതോടെ ആദ്യ നീക്കം പരാജയപ്പെട്ടു. പിന്നീട് സാഹചര്യം വിലയിരുത്തി കവർച്ച നടപ്പാക്കുകയായിരുന്നു.

അമോലിനെയും ദിലീപിനെയും പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഗൂഢാലോചനയിലും കവർച്ചയിലും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

BREAKING NEWS
70കാരിക്ക് നേരെ ലൈംഗികാതിക്രമം, മട്ടാഞ്ചേരി സ്വദേശി പിടിയില്‍
16 Nov 2026
BREAKING NEWS
ഒരാഴ്ചയായി വാര്‍ഡ് അടച്ചിട്ടിരിക്കുകയാണ്, അതുകൊണ്ടാണ് പൂച്ചകളും എലികളും കയറിയത്, വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട്, മോശമായ കിടക്കകള്‍ മാറ്റി ഉടന്‍ തുറക്കണമെന്ന് കെ മുരളീധരന്‍
16 Nov 2026
BREAKING NEWS
കാസർകോട് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടർ മറിഞ്ഞുകിടക്കുന്നു, സമീപത്ത് തോക്കും; യുവാവിന്റെ കവിളിൽ വെടിയേറ്റ മുറിവ്; നായാട്ടിനിടെയുണ്ടായ അപകടമോ? അന്വേഷണം
16 Nov 2026
BREAKING NEWS
’ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; മാപ്പു ചോദിക്കുന്നു'; തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് മരണപ്പെട്ട 13കാരൻ ജുനൈദിന്റെ മരണത്തിൽ കെ.എസ്.ഇ.ബി., ’ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകും’
16 Nov 2026