BREAKING NEWS

’ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; മാപ്പു ചോദിക്കുന്നു’; തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് മരണപ്പെട്ട 13കാരൻ ജുനൈദിന്റെ മരണത്തിൽ കെ.എസ്.ഇ.ബി., ’ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകും’

· · 1 min read
Share: Copied!

മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി ജുനൈദ് മരിച്ച സംഭവത്തിൽ പൊതുജനങ്ങളോട് മാപ്പുപറഞ്ഞ് കെ.എസ്.ഇ.ബി. മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും പേരിലാണ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മാപ്പപേക്ഷ നടത്തിയത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ജുനൈദിന്റെ മാതാപിതാക്കളോടും ബന്ധുക്കളോടും കൂട്ടുകാരോടും പൊതുജനങ്ങളോടും മാപ്പുചോദിക്കുന്നതായും കെ.എസ്.ഇ.ബി. വ്യക്തമാക്കി.

പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് കെ.എസ്.ഇ.ബി. വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് കുറിപ്പിൽ പറയുന്നു. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ നിഷ്പക്ഷമായും കൃത്യമായും അന്വേഷിക്കും. അന്വേഷണത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ബോർഡ് ഉറപ്പുനൽകി.

ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരവും കാര്യക്ഷമവുമായ നടപടികൾ സ്വീകരിക്കുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വൈദ്യുത ലൈനുകളിലും പരിശോധനയും പട്രോളിങ്ങും നടത്തി അപകടസാധ്യതകൾ കണ്ടെത്തി പരിഹരിക്കും. വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ശ്രദ്ധയിൽപ്പെട്ടാൽ ചിത്രങ്ങളും വിശദാംശങ്ങളും 9496010101 എന്ന നമ്പറിൽ വാട്‌സ്ആപ്പ് ചെയ്ത് അറിയിക്കണമെന്നും ഉപഭോക്താക്കളോട് അഭ്യർഥിച്ചു.

ജുനൈദിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് കെ.എസ്.ഇ.ബി.യുടെ കുറിപ്പ് അവസാനിക്കുന്നത്.

BREAKING NEWS
എൽപിഎസ്‍ടി സമരം 134-ാം ദിവസത്തിലേക്ക്; ഇടപെട്ട് മുഖ്യമന്ത്രി, ഇന്ന് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച; വളർമതിയുടെ 23 ദിവസമായി നിരാഹാര സമരത്തിൽ; ആരോ​ഗ്യ നില ​ഗുരുതരം; ’തീരുമാനമാകാതെ പിന്മാറില്ല’
16 Nov 2026
BREAKING NEWS
20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി കപ്പൽ ഹോർമുസിൽ മുങ്ങി; മൈനുകളിൽ തട്ടി തകർന്നത് രണ്ട് കപ്പലുകളെന്ന് റിപ്പോർട്ട്; അമേരിക്കയുടെ സഹായത്തോടെ ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ
16 Nov 2026
BREAKING NEWS
" പാഴ് വാഗ്ദാനങ്ങൾ നൽകാൻ ബിബിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല!! മധ്യപൂർവേഷ്യയിൽ സ്ഥിരമായ സമാധാനം സ്ഥാപിക്കാമെന്ന എന്റെ പ്രതീക്ഷകൾ 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തോടെ തകർന്നു... ഗാസയിൽ ഓരോ തവണയും കൂടുതൽ സാധാരണക്കാർ കൊല്ലപ്പെട്ടു, സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം രാജ്യത്തിന്റെ ഭാവിയ...
16 Nov 2026
BREAKING NEWS
പ്രണയ ബന്ധം തകർന്നതിന്റെ പ്രതികാരം; മുൻ പങ്കാളിയുടെ വളർത്തുനായ്ക്കളെ ക്രൂരമായി കൊലപ്പെടുത്തി, ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ യുവതിയെ കാണിച്ചു, യുവാവ് അറസ്റ്റിൽ, നായ്ക്കളെ കൊലപ്പെടുത്തിയത് ഇഷ്ടിക ഉപയോഗിച്ച് ക്രൂരമായി മർദിച്ച്
16 Nov 2026