BREAKING NEWS

ട്രെയിനിൽ പോകുന്നതിനിടെ സ്ത്രീയും പുരുഷനും പാമ്പൻ പാലത്തിന് മുകളിൽ നിന്നു കടലിലേക്കു ചാടി ജീവനൊടുക്കാൻ ശ്രമം; ഒരാൾ മരിച്ചു!! സ്ത്രീ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ, സംഭവം അടുത്തടുത്ത ദിവസങ്ങളിലായി

· · 1 min read
Share: Copied!

ധനുഷ്കോടി; പുതിയ പാമ്പൻ പാലത്തിലൂടെ സഞ്ചരിച്ച ട്രെയിനുകളിൽ നിന്നു കടലിലേക്ക് എടുത്തു ചാടി പുരുഷനും സ്ത്രീയും. ഒരാളുടെ ജീവൻ നഷ്ടമായി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണു രണ്ടു പേരും ആത്മഹത്യയ്ക്കു ശ്രമിച്ചത്. ശനിയാഴ്ച രാത്രി രാമേശ്വരത്തുനിന്ന് മധുരയിലേക്കു പോകുകയായിരുന്ന പാസഞ്ചർ ട്രെയിൻ പാമ്പൻ പാലത്തിനു മുകളിൽ എത്തിയപ്പോഴാണ് പുരുഷൻ കടലിലേക്കു ചാടി ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാവിലെയാണ് അമൃത എക്സ്പ്രസിൽനിന്നു സ്ത്രീ പാമ്പൻ പാലത്തിൽ വച്ച് ചാടിയത്. സ്ത്രീയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി കടലിലേക്കു ചാടിയ പുരുഷന്റെ മൃതദേഹം മുള്ളിമുനൈ ദ്വീപിനു സമീപത്തായി കരയ്ക്കടിഞ്ഞു. എന്നാൽ മരിച്ചയാളെ ഇതുവരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പാലക്കാടുനിന്ന് രാമേശ്വരത്തേക്കു പോയ അമൃത എക്സ്പ്രസിൽനിന്ന് സ്ത്രീ കടലിലേക്കു ചാടുന്നത് ഒപ്പമുണ്ടായിരുന്ന യാത്രക്കാർ കാണുകയും അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. വിവരം ലഭിച്ചതിനെത്തുടർന്നു രക്ഷാപ്രവർത്തകർ പാഞ്ഞെത്തി യുവതിയെ രക്ഷിച്ചു. പരുക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026