BREAKING NEWS

കിട്ടിയതൊന്നും തിരിച്ചുകൊടുക്കാതെ വീട്ടിൽ പോയ ചരിത്രം ഞങ്ങളുടെ പിള്ളേർക്കില്ലാ യൂസഫേ… കാർന്നോമ്മാര് അങ്ങനെ പഠിപ്പിച്ച് വിട്ടിട്ടില്ല!! അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിലെ ഇന്ത്യൻ താരങ്ങളുടെ ആഘോഷം…മാതാപിതാക്കൾ കുട്ടിക്കാലത്ത് പകർന്നുനൽകിയ മൂല്യങ്ങളും ധാർമികതയുമാണ് കളിക്കളത്തിൽ പ്രതിനിധീകരിക്കുന്നത്- മുൻ പാക് താരം, മറുപടിയുമായി ആരാധകർ-VIDEO

· · 1 min read
Share: Copied!

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യൻ താരങ്ങൾ നടത്തിയ ആവേശകരമായ ആഘോഷങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ പാക്കിസ്ഥാന്റെ രൂക്ഷ വിമർശനം. യുവതാരങ്ങളെ ഉപദേശിച്ച് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് യൂസഫ് രംഗത്തെത്തി. താരങ്ങൾ വിജയത്തിലും പരാജയത്തിലും മാന്യതയും സംയമനവും കാത്തുസൂക്ഷിക്കണമെന്നും അവരുടെ പെരുമാറ്റം കായികമാന്യതയ്ക്ക് നിരക്കുന്നതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യൻ താരങ്ങളുടെ ആഘോഷത്തിൽ തെറ്റൊന്നുമില്ലെന്ന നിലപാടിലാണ് ബിസിസിഐ.

ടൂർണമെന്റിൽ നേരത്തെ പാക്കിസ്ഥാൻ താരങ്ങൾ നടത്തിയ ആഘോഷങ്ങൾ ആരാധകർ ചൂണ്ടിക്കാട്ടിയതോടെ യൂസഫിന്റെ ഉപദേശത്തിനെതിരെ ഇന്ത്യൻ ആരാധകർ രം​ഗത്തെത്തി. ശനിയാഴ്ച നടന്ന ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ താരങ്ങൾ നടത്തിയ ആഘോഷങ്ങളുടെ ദൃശ്യങ്ങളാണ് വിവാദമായത്. ടെലിവിഷൻ സംപ്രേഷണത്തിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ച വീഡിയോകളിൽ മനാൽ ചൗഹാൻ, മോഹിത് ഉൽവ, ചിഗുരുപതി വെങ്കട തുടങ്ങിയ ഇന്ത്യൻ താരങ്ങൾ പാക് താരങ്ങൾക്ക് നേരെ പ്രകോപനപരമായ ആംഗ്യങ്ങൾ കാണിക്കുന്നതായി കാണാം. മൈതാനത്ത് ഇരുടീമുകളിലെയും താരങ്ങൾ തമ്മിലുള്ള സംഘർഷാവസ്ഥ രൂക്ഷമായതോടെ ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിലെ അംഗങ്ങൾ ഇടപെടേണ്ടിവന്നു. യുവതാരങ്ങളെ ശാന്തരാക്കാനും എതിർ ടീമിലെ താരങ്ങളിൽനിന്ന് മാറ്റിനിർത്താനും സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾ മൈതാനത്തേക്ക് ഓടിയെത്തി.

സംഭവത്തിന് പിന്നാലെ സമൂഹമാധ്യമത്തിലൂടെയാണ് മുഹമ്മദ് യൂസഫ് ഇന്ത്യൻ താരങ്ങളെ പരോക്ഷമായി വിമർശിച്ചത്. അണ്ടർ 19 ലോകകപ്പ് അവസാനിച്ചെന്നും സമ്മർദഘട്ടത്തിൽ പതിവുപോലെ ഇന്ത്യ പാക്കിസ്ഥാനെ മറികടന്നെന്നും അദ്ദേഹം കുറിച്ചു. ഇരു ടീമുകൾക്കും ഭാവിയിൽ മികച്ച താരങ്ങളായി മാറാൻ സാധ്യതയുള്ള കളിക്കാർക്കും വലിയ പഠനവേദിയായിരുന്നു ടൂർണമെന്റെന്നും യൂസഫ് അഭിപ്രായപ്പെട്ടു.

എന്നാൽ കായികമത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ താരങ്ങൾ സ്വന്തം രാജ്യത്തെ മാത്രമല്ല പ്രതിനിധീകരിക്കുന്നതെന്നും മാതാപിതാക്കൾ കുട്ടിക്കാലത്ത് പകർന്നുനൽകിയ വളർച്ചയെയും മൂല്യങ്ങളെയും ധാർമികതയെയുമാണ് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ വിജയത്തിലും പരാജയത്തിലും മാന്യതയും സംയമനവും പാലിക്കണം. മത്സരഫലം എന്തുതന്നെയായാലും താരങ്ങളുടെ പെരുമാറ്റത്തിലാണ് യഥാർഥ കായികമാന്യത പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സച്ചിൻ ടെൻഡുൽക്കറെയും സയീദ് അൻവറെയും മാതൃകാ താരങ്ങളായി അദ്ദേഹം പരാമർശിക്കുകയും ചെയ്തു.

എന്നാൽ യൂസഫിന്റെ പ്രതികരണത്തിന് പിന്നാലെ ആരാധകർ പാക്കിസ്ഥാൻ ടീമിന്റെ നേരത്തെയുള്ള ആഘോഷങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെച്ചു. ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കെതിരായ വിജയം നേടിയപ്പോൾ പാക്കിസ്ഥാൻ താരങ്ങളും സമാനമായ രീതിയിൽ ആവേശകരമായ ആഘോഷങ്ങൾ നടത്തിയിരുന്നുവെന്നാണ് ആരാധകരുടെ വാദം. അന്ന് ഇത്തരം ഉപദേശങ്ങളുമായി ആരും രംഗത്തെത്തിയില്ലെന്നും ഇന്ത്യൻ താരങ്ങളുടെ കാര്യത്തിൽ മാത്രം കായികമാന്യതയെക്കുറിച്ച് സംസാരിക്കുന്നത് ഇരട്ടത്താപ്പാണെന്നും ചിലർ വിമർശിച്ചു.

കായികമത്സരങ്ങളിൽ കായികമാന്യതയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നത് തർക്കമില്ലാത്ത കാര്യമാണ്. അതേസമയം, കടുത്ത മത്സരവീര്യത്തിനിടെ താരങ്ങളുടെ വികാരങ്ങൾ നിയന്ത്രണം വിടുന്നതും സ്വാഭാവികമാണ്. പ്രത്യേകിച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരങ്ങളിൽ സമ്മർദവും ആവേശവും കൂടുതൽ പ്രകടമാകാറുണ്ട്. സമൂഹമാധ്യമങ്ങൾ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിക്കുകയും വിമർശനവിധേയമാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആഘോഷങ്ങളുടെ പശ്ചാത്തലവും പരിഗണിക്കേണ്ടതുണ്ടെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

BREAKING NEWS
കലിപ്പ് തീരുന്നില്ല... മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സംസാരിക്കാൻ അവസരം നൽകിയില്ല, മൈക്ക് വലിച്ചെറിഞ്ഞു, ജൗൽജിബി മേളയുടെ ഉദ്ഘാടന വേദി അടിച്ചു തകർത്ത് കോൺഗ്രസ് എംഎൽഎയും അനുയായികളും
15 Nov 2026
BREAKING NEWS
പടച്ചോനേ ഇക്ക പെട്ട്... മലേഷ്യയിൽ നിന്നെത്തിയ ഭർത്താവിനെ വരവേൽക്കാൻ വിമാനത്താവളത്തിൽ ഒരേസമയമെത്തിയത് മൂന്ന് ഭാര്യമാർ, തന്റെ ഭർത്താവെന്നു പറഞ്ഞു മൂവരും തമ്മിൽ കയ്യാങ്കളി, പിന്നാലെ ആരുടെ കൂടെ പോകണമെന്ന പേരിൽ തർക്കവും ഭരണിപ്പാട്ടും, ഇടപെട്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർ- വീഡിയോ വൈറൽ
15 Nov 2026
Main slider
മീൻപിടിക്കാൻ വയലിലിറങ്ങിയതിനിടെ വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പിയിൽ തൊട്ടു, മലപ്പുറത്ത് 13-കാരന് ദാരുണാന്ത്യം; കെഎസ്ഇബിക്കെതിരെ പ്രതിഷേധം
15 Nov 2026
BREAKING NEWS
വൃക്കയും കരളും വൃഷണവും വിൽപനയ്ക്ക്; കടം വീട്ടാൻ ശരീരാവയവങ്ങൾ വിൽക്കാൻ ഇറാനികൾ, പരസ്യപ്രളയം, കച്ചവടം ടെലഗ്രാമിൽ; സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026