BREAKING NEWS

‘വോട്ട് കള്ളൻ കസേര ഒഴിയണം’; ഭാരത് സമ്മിറ്റിൽ ഇറ്റാലിയൻ നേതാവിന്റെ മുദ്രാവാക്യം, വിവാദം; പിന്നിൽ രാഹുൽ ​ഗാന്ധിയെന്ന് ബിജെപി; ’സർക്കാരിനെതിരായ ഗൂഢാലോചനയുടെ ഭാഗം’

· · 1 min read
Share: Copied!

ന്യൂഡൽഹി: തെലങ്കാനയിൽ നടന്ന ഭാരത് സമ്മിറ്റിൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവ് കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. രാജ്യവിരുദ്ധ ശക്തികളെ ഇന്ത്യയിലെത്തിച്ച് രാഹുൽ ഗാന്ധി സർക്കാരിനെ അപമാനിക്കുകയാണെന്നും സംഭവത്തിൽ നിയമനടപടി ആലോചിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. വിദേശ നേതാവ് അത്തരമൊരു പരാമർശം നടത്തിയെങ്കിൽ ആത്മപരിശോധന നടത്തേണ്ടത് കേന്ദ്രസർക്കാരാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.

തെലങ്കാന സർക്കാർ സംഘടിപ്പിച്ച ഭാരത് സമ്മിറ്റിലാണ് യൂറോപ്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ജനറലും ഇറ്റാലിയൻ രാഷ്ട്രീയ നേതാവുമായ ഗ്യാക്കോമോ ഫിലിബെക്ക് പ്രതിപക്ഷം സർക്കാരിനെതിരെ ഉയർത്തുന്ന ‘വോട്ട് ചോരി’ മുദ്രാവാക്യം വിളിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെയും ലക്ഷ്യമിട്ടായിരുന്നു മുദ്രാവാക്യം. ‘വോട്ട് കള്ളൻ കസേര ഒഴിയണം’ എന്നാണ് ഇതിന്റെ അർഥമെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിൽ ജനാധിപത്യം വലിയ അപകടത്തിലാണെന്നും വിമർശിച്ചു. ഫിലിബെക്കിന്റെ മുദ്രാവാക്യത്തെ രാഹുൽ ഗാന്ധി കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബിജെപി കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശരാജ്യങ്ങൾ ഇടപെടരുതെന്ന നയമുള്ളപ്പോഴാണ് സർക്കാരിനെതിരായ ഗൂഢാലോചനയുടെ ഭാഗമായി ഫിലിബെക്കിനെ എത്തിച്ച് രാജ്യവിരുദ്ധ മുദ്രാവാക്യം വിളിപ്പിച്ചതെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന് തെലങ്കാന ബിജെപി അധ്യക്ഷനും ആവശ്യപ്പെട്ടു.

ഭാരത് സമ്മിറ്റ് ആഗോള പരിപാടിയായിരുന്നെന്നും അതിൽ ഇറ്റാലിയൻ നേതാവ് പങ്കെടുത്തതിൽ തെറ്റില്ലെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന വിമർശനം ഗൗരവത്തോടെ കാണണമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

രാജ്യവിരുദ്ധ ശക്തികളുമായി രാഹുൽ ഗാന്ധിക്ക് ബന്ധമുണ്ടെന്ന ആരോപണം ബിജെപി ആവർത്തിക്കുന്നതിനിടെയാണ് ഫിലിബെക്കിന്റെ വിമർശനം. സംഭവം ആഭ്യന്തര രാഷ്ട്രീയ വിവാദത്തിനപ്പുറം അന്താരാഷ്ട്ര തലത്തിലും ചർച്ചയായേക്കും. രാജ്യത്ത് ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള പ്രതിപക്ഷ വിമർശനത്തിനും ഇത് പുതിയ വേദിയൊരുക്കിയിരിക്കുകയാണ്.

BREAKING NEWS
ചാല സ്വർണക്കൊള്ളയിൽ പുതിയ ട്വിസ്റ്റ്; മാളവിക ജുവലറി ഉടമ കസ്റ്റഡിയിൽ, ബിസിനസ് കുടിപ്പകയെന്ന് സംശയം
15 Nov 2026
BREAKING NEWS
വയലില്‍ വച്ച് വൈദ്യുതാഘാതമേറ്റു, 14കാരന് ദാരുണാന്ത്യം
15 Nov 2026
BREAKING NEWS
"യുദ്ധമോ, സമാധാനമോ രണ്ടിലൊന്ന് തീരുമാനിക്കാം, ഈ അവസ്ഥയിൽ തുടരാനാകില്ല!! വീണ്ടും ഒരു തെറ്റ് വരുത്തിയാൽ, യുദ്ധക്കളത്തിന്റെ ഭൂമിശാസ്ത്രം തീരുമാനിക്കുന്നത് ഇറാനിലെ ശക്തമായ സായുധ സേനയായിരിക്കും"- അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ: ഏഴ് നിബന്ധനകൾ അംഗീകരിച്ചാൽ ചർച്ചയ്ക്കുള്ള വാതിൽ തുറന്നുകിടക്കുകയാണ്...
15 Nov 2026
BREAKING NEWS
"പോരാട്ടവീര്യത്തിന് ബാറ്റിങ് ഓർഡറില്ല, വെൽ ഡൺ ബോയ്സ്’’ഏഷ്യാ കപ്പ് അണ്ടർ 19 ടീമിനെ വാനോളം പുകഴ്ത്തി ഗൗതം ഗംഭീർ!! ‘"എന്തൊരു മത്സരവും ഫിനിഷുമാണിത്, ലക്ഷ്യയുടെ 80, ആര്യവീറിന്റെ 58, നമുക്ക് ഒരു അദ്ഭുതം ആവശ്യമായ സമയത്ത് മനാൽ ചൗഹാന്റെയും മോഹിത് ഉൽവയുടേയും പ്രകടനം, ഇത് അവിശ്വസനീയമായ വിജയം"... വാക്കുകളിൽ ...
15 Nov 2026