മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കിൽ വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. ചെറുമുക്ക് സ്വദേശി എറപറമ്പൻ ശിഹാബിന്റെ മകൻ ജുനൈദ് (14) ആണ് മരിച്ചത്.
വീടിന് സമീപത്തെ വയലിൽ വെച്ചായിരുന്നു അപകടം. വൈദ്യുതി ലൈനിലെ സ്റ്റേ കമ്പിയിൽ നിന്നാണ് ജുനൈദിന് ഷോക്കേറ്റതെന്നാണ് വിവരം.