BREAKING NEWS

ഒരേയൊരു ഹാളാണ് പണിയുന്നത്… അത് കാണിച്ച് നിരവധി ആളുകളോട് പണം ആവശ്യപ്പെട്ടു, ഇത് തീവെട്ടിക്കൊള്ളയാണ്, പികെ ഫൈസല്‍ നടത്തുന്നത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍, വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍

· · 1 min read
Share: Copied!

കാസര്‍കോട്: ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍. കാസര്‍കോട് കോണ്‍ഗ്രസിനെ കെട്ടിപ്പടുത്ത രാമറൈയുടെ സ്മാരകത്തിനായി മകനോട് പണം ആവശ്യപ്പെട്ടത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ഡി.സി.സി പ്രസിഡന്റ് നടത്തുന്നത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളാണെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ ഒരു മാധ്യമത്തോട് പറഞ്ഞു. ഒരേ ഹാള്‍ കാണിച്ച് നിരവധി ആളുകളോട് പണം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരേയൊരു ഹാളാണ് പണിയുന്നത്.

അതിന്റെ പേരില്‍ രണ്ടും മൂന്നും നേതാക്കളുടെ കയ്യില്‍ നിന്ന് പൈസ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞാല്‍ അതൊരു തീവെട്ടിക്കൊള്ളയാണ്. അതിനൊന്നും താന്‍ കൂട്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കേണ്ട. കൃപേഷിന്റെയും ശരത്ലാലിന്റെയും സ്മാരകങ്ങള്‍ നിര്‍മ്മിക്കാന്‍ പോലും സ്ഥലം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരം പണപ്പിരിവുകള്‍ നടക്കുന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. സംഭവത്തില്‍ കൂടുതല്‍ പരാതികള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും മുഴുവന്‍ വിവരങ്ങളും കെ.പി.സി.സി പ്രസിഡന്റിനെ നേരിട്ട് ബോധ്യപ്പെടുത്തി അന്വേഷണം ആവശ്യപ്പെടുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

തന്നെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെ.പി.സി.സിക്ക് പരാതി നല്‍കിയത് പി.കെ. ഫൈസല്‍ മാത്രമാണെന്നും മറ്റ് ഡി.സി.സി അംഗങ്ങള്‍ ആരും അതിന് പിന്നിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.കെ. ഫൈസലിനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി കെ.പി.സി.സി സെക്രട്ടറി സുബ്ബയ്യ റായി രംഗത്തുവന്നിരുന്നു. ഡി.സി.സി ഓഫീസിന്റെ മൂന്നാം നിലയിലുള്ള ഹാളിന് തന്റെ പിതാവും മുന്‍ എം.പിയും കാസര്‍കോട് ഡി.സി.സിയുടെ ആദ്യ പ്രസിഡന്റുമായിരുന്ന രാമറൈയുടെ പേര് നല്‍കുന്നതിനായി പി.കെ. ഫൈസല്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് സുബ്ബയ്യ റായി കെ.പി.സി.സി നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.

BREAKING NEWS
യുവതിയുടെ സ്കൂട്ടറിനു പിന്നാലെ ബൈക്കിൽ പിന്തുടർന്നെത്തി തടഞ്ഞു; താക്കോൽ ഊരിയെടുത്ത് മൊബൈലും പണവും കവർന്ന് കൊലക്കേസ് പ്രതി; കാപ്പ ചുമത്തി ജയിലിലടച്ചു
15 Nov 2026
BREAKING NEWS
ഡേറ്റിങ് ആപ്പിലൂടെ 'ആപ്പി'ലായി ഇന്ത്യൻ യുവാവ്!! കനേഡിയൻ വനിതയുമായി ഒരു വർഷത്തെ പ്രണയം, പിന്നാലെ വിവാഹിതാകാൻ തീരുമാനമെടുത്തു, കാനഡയിൽ നിന്ന് ഇന്ത്യയിലെത്തി രണ്ടു ദിവസം യുവാവുമൊത്ത് താമസിച്ചു, രേഖകൾ പരിശോധിച്ച യുവാവ് ഞെട്ടി, യുവതിയെന്ന് കരുതിയയാൾക്ക് പ്രായം 61, വിവാഹം കഴിക്കാൻ വിസമ്മതിച്ചതോടെ എംബസി...
15 Nov 2026
BREAKING NEWS
വാട്ട് ആൻ ഐഡിയ ടീച്ചറേ.... കള്ളന്മാരെ പേടിച്ച് ഭാര്യ രണ്ടര പവൻ സ്വർണം ഒളിപ്പിച്ചത് ചേട്ടന്റെ പഴയ ഷൂവിനകത്ത്, വീട്ടിൽ ശുദ്ധികലശത്തിനിറങ്ങിയ ഭർത്താവ് എല്ലാമെടുത്ത് ഹരിതകർമ സേനയ്ക്ക് കൊടുത്തു, മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സ്വർണം ഉടമസ്ഥന്റെ കൈകളിലേക്ക്
15 Nov 2026
BREAKING NEWS
ബെഡുകൾക്ക് മുകളിൽ ചത്ത എലിയും പൂച്ചകളും, കൂട്ടിരിപ്പുകാര്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ല, പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ രോഗികള്‍ ദുരവസ്ഥയില്‍
15 Nov 2026