BREAKING NEWS

യുവതിയുടെ സ്കൂട്ടറിനു പിന്നാലെ ബൈക്കിൽ പിന്തുടർന്നെത്തി തടഞ്ഞു; താക്കോൽ ഊരിയെടുത്ത് മൊബൈലും പണവും കവർന്ന് കൊലക്കേസ് പ്രതി; കാപ്പ ചുമത്തി ജയിലിലടച്ചു

· · 1 min read
Share: Copied!

കൊച്ചി: കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. നോർത്ത് പറവൂർ വടക്കേക്കര കുഞ്ഞിത്തൈ പൊയ്യത്തുരുത്തിയിൽ വീട്ടിൽ ആഷിക് ജോൺസണെയാണ് (29) കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജിയാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.

വടക്കേക്കര, നോർത്ത് പറവൂർ, മാനന്തവാടി, തൊടുപുഴ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം, കൊലപാതകശ്രമം, സംഘം ചേർന്നുള്ള കവർച്ച, കവർച്ച, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, അതിക്രമിച്ചുകയറൽ തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. 2025-ൽ തൊടുപുഴ കലയന്താനിയിൽ ബിജു ജോസഫിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയുമാണ്.

കഴിഞ്ഞ സെപ്റ്റംബർ 18-ന് ഏഴിക്കര പെരുമ്പടന്നയിൽ ബൈക്കിലെത്തിയ ആഷിക് യുവതി സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞുനിർത്തി താക്കോൽ ഊരിയെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്കൂട്ടറിന്റെ ഡാഷ് ബോക്സിലുണ്ടായിരുന്ന 16,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 11,000 രൂപയോളം അടങ്ങിയ ബാഗും കവർന്നു. സംഭവത്തിൽ നോർത്ത് പറവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതോടെയാണ് കാപ്പ ചുമത്താനുള്ള നടപടികൾ വേഗത്തിലാക്കിയത്.

വടക്കേക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ സി.എസ്. നെൽസൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.ഡി. ഡിപിൻ, സിവിൽ പോലീസ് ഓഫീസർമാരായ കെ.പി. പ്രവീൺ, ടി.പി. ലജീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

BREAKING NEWS
തിരക്കിനിടെ സ്ത്രീകളുടെ ബാഗിൽ കൈയിട്ട് മോഷണം; തിരൂരിൽ 19-കാരിയുടെ ബാ​ഗിൽ നിന്നും താമസസ്ഥലത്തുനിന്നും പൊക്കിയത് നിരവധി പേഴ്സുകൾ; അറസ്റ്റ്
15 Nov 2026
BREAKING NEWS
മുതിർന്ന കോൺഗ്രസ് നേതാവ് ശുപാര്‍ശ ചെയ്തു, ബിജെപി നേതാവിന്റെ സഹോദരിക്ക് ക്ഷേമനിധി ബോർഡിൽ താൽക്കാലിക നിയമനം, പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി, നേതാക്കന്മാരല്ല ഉദ്യോഗസ്ഥരാണ് നിയമനം നടത്തിയതെന്ന് ഡിസിസി പ്രസിഡന്റ്
15 Nov 2026
BREAKING NEWS
ഡേറ്റിങ് ആപ്പിലൂടെ 'ആപ്പി'ലായി ഇന്ത്യൻ യുവാവ്!! കനേഡിയൻ വനിതയുമായി ഒരു വർഷത്തെ പ്രണയം, പിന്നാലെ വിവാഹിതാകാൻ തീരുമാനമെടുത്തു, കാനഡയിൽ നിന്ന് ഇന്ത്യയിലെത്തി രണ്ടു ദിവസം യുവാവുമൊത്ത് താമസിച്ചു, രേഖകൾ പരിശോധിച്ച യുവാവ് ഞെട്ടി, യുവതിയെന്ന് കരുതിയയാൾക്ക് പ്രായം 61, വിവാഹം കഴിക്കാൻ വിസമ്മതിച്ചതോടെ എംബസി...
15 Nov 2026
BREAKING NEWS
ഒരേയൊരു ഹാളാണ് പണിയുന്നത്... അത് കാണിച്ച് നിരവധി ആളുകളോട് പണം ആവശ്യപ്പെട്ടു, ഇത് തീവെട്ടിക്കൊള്ളയാണ്, പികെ ഫൈസല്‍ നടത്തുന്നത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍, വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍
15 Nov 2026