BREAKING NEWS

മുതിർന്ന കോൺഗ്രസ് നേതാവ് ശുപാര്‍ശ ചെയ്തു, ബിജെപി നേതാവിന്റെ സഹോദരിക്ക് ക്ഷേമനിധി ബോർഡിൽ താൽക്കാലിക നിയമനം, പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി, നേതാക്കന്മാരല്ല ഉദ്യോഗസ്ഥരാണ് നിയമനം നടത്തിയതെന്ന് ഡിസിസി പ്രസിഡന്റ്

· · 1 min read
Share: Copied!

പാലക്കാട്: ബിജെപി നേതാവിന്റെ സഹോദരിക്ക് ക്ഷേമനിധി ബോർഡിൽ താൽക്കാലിക നിയമനം നൽകിയ സംഭവത്തിൽ പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസുകാർ ബിജെപിക്കാർക്ക് വേണ്ടി ശുപാർശ ചെയ്യില്ലെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ പറഞ്ഞു. പാലക്കാട്ടെ ജനപ്രതിനിധിയായ ഒരു മുതിർന്ന കോൺഗ്രസ് നേതാവാണ് ഈ നിയമനത്തിന് വേണ്ടി ശുപാർശ ചെയ്തതെന്ന പരാതിക്കാരുടെ ആരോപണം തള്ളിക്കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. ക്ഷേമനിധി ബോർഡിലെ നിയമനത്തിന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ശുപാർശ നൽകിയതായി കേൾക്കുന്നുണ്ടെങ്കിലും, കോൺഗ്രസുകാർ ആരും ബിജെപിക്കാർക്ക് വേണ്ടി ശുപാർശ ചെയ്യാൻ സാധ്യതയില്ലെന്ന് എ. തങ്കപ്പൻ പറഞ്ഞു.

വ്യക്തിബന്ധങ്ങളോ സ്നേഹമോ ഉണ്ടെങ്കിൽ പോലും ഒരു സാഹചര്യത്തിലും ഒരു കോൺഗ്രസുകാരനും ബിജെപിക്കാർക്ക് വേണ്ടി ശുപാർശ ചെയ്യില്ല. കോൺഗ്രസ് നേതാക്കൾ പറഞ്ഞതുകൊണ്ടല്ല ഇത്തരം നിയമനങ്ങൾ നടക്കുന്നത്. ഉദ്യോഗസ്ഥന്മാരാണ് നിയമനം നടത്തുന്നത്. ഉദ്യോഗസ്ഥർ ഏത് മാനദണ്ഡത്തിലാണ് ഈ നിയമനം നടത്തിയത് എന്നാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.നിയമനത്തിൽ ശുപാർശ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെങ്കിലും അത്തരം ഒരു സാധ്യതയില്ലെന്നാണ് കരുതുന്നത്. തനിക്ക് ലഭിച്ച പരാതിയിൽ ഒരു നേതാവിന്റെയും പേര് എടുത്തു പറഞ്ഞിട്ടില്ലെന്നും, ആരുടെയെങ്കിലും പേര് വ്യക്തമാക്കി പരാതി നൽകിയാൽ അത് അന്വേഷിക്കുമെന്നും തങ്കപ്പൻ പ്രതികരിച്ചു.

കഴിഞ്ഞ 10 വർഷത്തോളമായി പാർട്ടിക്ക് വേണ്ടി അധ്വാനിക്കുകയും പോരാടുകയും ചെയ്ത പാവപ്പെട്ട പ്രവർത്തകരെ പരിഗണിക്കുന്നില്ലെന്ന പരാതിയിൽ ന്യായമുണ്ട്. പാർട്ടി പ്രവർത്തകരുടെ ഈ സങ്കടവും വേദനയും പരിഗണിക്കേണ്ടതുണ്ട്. 100 ശതമാനവും പ്രവർത്തകരെ പരിഗണിക്കണം എന്ന് തന്നെയാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ കാര്യങ്ങൾക്കും ഓരോ മാനദണ്ഡങ്ങളുണ്ടെന്നും എല്ലാവർക്കും നേരിട്ട് ഓരോ തസ്തികകൾ നൽകാൻ കഴിയില്ലെന്നും ഡിസിസി അധ്യക്ഷൻ ഓർമ്മിപ്പിച്ചു. പ്രവർത്തന മികവ് നോക്കി മാത്രമേ പരിഗണന നൽകാനാകൂ. ഓരോരുത്തരുടെയും കഴിവുകൾക്ക് അനുയോജ്യമായ രീതിയിൽ 100 ശതമാനം പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകർ ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ആ കാര്യം സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയിൽ പെടുത്തുമെന്നും എ. തങ്കപ്പൻ വ്യക്തമാക്കി.

BREAKING NEWS
"പോരാട്ടവീര്യത്തിന് ബാറ്റിങ് ഓർഡറില്ല, വെൽ ഡൺ ബോയ്സ്’’ഏഷ്യാ കപ്പ് അണ്ടർ 19 ടീമിനെ വാനോളം പുകഴ്ത്തി ഗൗതം ഗംഭീർ!! ‘"എന്തൊരു മത്സരവും ഫിനിഷുമാണിത്, ലക്ഷ്യയുടെ 80, ആര്യവീറിന്റെ 58, നമുക്ക് ഒരു അദ്ഭുതം ആവശ്യമായ സമയത്ത് മനാൽ ചൗഹാന്റെയും മോഹിത് ഉൽവയുടേയും പ്രകടനം, ഇത് അവിശ്വസനീയമായ വിജയം"... വാക്കുകളിൽ ...
15 Nov 2026
BREAKING NEWS
തിരക്കിനിടെ സ്ത്രീകളുടെ ബാഗിൽ കൈയിട്ട് മോഷണം; തിരൂരിൽ 19-കാരിയുടെ ബാ​ഗിൽ നിന്നും താമസസ്ഥലത്തുനിന്നും പൊക്കിയത് നിരവധി പേഴ്സുകൾ; അറസ്റ്റ്
15 Nov 2026
BREAKING NEWS
ഡേറ്റിങ് ആപ്പിലൂടെ 'ആപ്പി'ലായി ഇന്ത്യൻ യുവാവ്!! കനേഡിയൻ വനിതയുമായി ഒരു വർഷത്തെ പ്രണയം, പിന്നാലെ വിവാഹിതാകാൻ തീരുമാനമെടുത്തു, കാനഡയിൽ നിന്ന് ഇന്ത്യയിലെത്തി രണ്ടു ദിവസം യുവാവുമൊത്ത് താമസിച്ചു, രേഖകൾ പരിശോധിച്ച യുവാവ് ഞെട്ടി, യുവതിയെന്ന് കരുതിയയാൾക്ക് പ്രായം 61, വിവാഹം കഴിക്കാൻ വിസമ്മതിച്ചതോടെ എംബസി...
15 Nov 2026
BREAKING NEWS
യുവതിയുടെ സ്കൂട്ടറിനു പിന്നാലെ ബൈക്കിൽ പിന്തുടർന്നെത്തി തടഞ്ഞു; താക്കോൽ ഊരിയെടുത്ത് മൊബൈലും പണവും കവർന്ന് കൊലക്കേസ് പ്രതി; കാപ്പ ചുമത്തി ജയിലിലടച്ചു
15 Nov 2026