BREAKING NEWS

ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ ആസൂത്രകൻ കൊല്ലപ്പെട്ടു; ഹമാസ് കമാൻഡറെ വധിച്ച് ഇസ്രയേൽ

· · 1 min read
Share: Copied!

ടെൽ അവീവ്/ഗാസ: ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിന്റെ കമാൻഡർ സമീർ അബു യൂനിസ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. അബു യൂനിസിന്റെ മരണം അൽ ഖസ്സാം ബ്രിഗേഡ് സ്ഥിരീകരിച്ചു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം ആസൂത്രണം ചെയ്യുന്നതിലും മേൽനോട്ടം വഹിക്കുന്നതിലും നിർണായക പങ്കുവഹിച്ചയാളാണ് ഇയാൾ.

തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് പടിഞ്ഞാറുള്ള അൽ മവാസിയിലായിരുന്നു ആക്രമണം. അൽ ഖസ്സാം ബ്രിഗേഡിന്റെ റഫ ബ്രിഗേഡ് കമാൻഡറായ അബു യൂനിസിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണമെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി. റിപ്പോർട്ട് ചെയ്തു. 53-കാരനായ അബു യൂനിസിന്റെ മൃതദേഹം ലഭിച്ചതായും ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായും ഗാസ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസ്സാൽ എ.എഫ്.പിയോട് പറഞ്ഞു.

ഇസ്രയേൽ സൈന്യവും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും സംയുക്തമായാണ് ആക്രമണം നടത്തിയതെന്ന് ഞായറാഴ്ച പുലർച്ചെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അബു യൂനിസിനെ ലക്ഷ്യമിട്ടായിരുന്നു നടപടിയെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും സൈന്യം വ്യക്തമാക്കി. എന്നാൽ ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, അബു യൂനിസിന്റെ മരണം സ്ഥിരീകരിച്ച അൽ ഖസ്സാം ബ്രിഗേഡ് ഇസ്രയേൽ ആക്രമണത്തെ അപലപിച്ചു.

BREAKING NEWS
കൊള്ളയടിച്ചത് കാമുകിക്ക് വീട് പണിയാൻ; തനിഷ്ക് ജ്വല്ലറി കവർച്ചയിൽ കൂടുതൽ കണ്ടെത്തലുകൾ, നിഷാന്തിനായി തിരച്ചിൽ വ്യാപകമാക്കി പൊലീസ്
15 Nov 2026
BREAKING NEWS
നിർമല സീതാരാമന്റെ വ്യാജ എ.ഐ. വീഡിയോയിൽ കുടുങ്ങി; നടുവണ്ണൂർ സ്വദേശിക്ക് 1.45 കോടിയുടെ നഷ്ടം
15 Nov 2026
BREAKING NEWS
കൈക്കുഞ്ഞുണ്ട്, ശബ്ദം കുറയ്ക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ല, വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം, ശബ്ദം കേട്ട് കുഞ്ഞ് പേടിച്ച് കരയാൻ തുടങ്ങി, ആശുപത്രിയിലെത്തിച്ചിട്ടും രക്ഷയുണ്ടായില്ല,20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
15 Nov 2026
BREAKING NEWS
16കാരിയെ സ്പായിൽനിന്ന് കൂട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിലും എസ്.ഐ.ടി പരിശോധന; മൊബൈൽ ഫോൺ നശിപ്പിച്ചതായി കണ്ടെത്തി; കുട്ടിയുടെ പേരിലുള്ള 16, 20 വയസ്സുകൾ രേഖപ്പെടുത്തിയ രണ്ട് ആധാർ കാർഡുകളും കിട്ടി
15 Nov 2026