BREAKING NEWS

നിർമല സീതാരാമന്റെ വ്യാജ എ.ഐ. വീഡിയോയിൽ കുടുങ്ങി; നടുവണ്ണൂർ സ്വദേശിക്ക് 1.45 കോടിയുടെ നഷ്ടം

· · 1 min read
Share: Copied!

കോഴിക്കോട്: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പേരിലുള്ള വ്യാജ എ.ഐ. വീഡിയോ പ്രചരിപ്പിച്ച് ഓൺലൈൻ തട്ടിപ്പ്. വീഡിയോ വിശ്വസിച്ച് ട്രേഡിങ്ങിൽ പണം നിക്ഷേപിച്ച നടുവണ്ണൂർ സ്വദേശിക്ക് 1.45 കോടി രൂപ നഷ്ടമായി. ഒരാഴ്ചയ്ക്കിടെ സമാനമായ രീതിയിൽ കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ തട്ടിപ്പാണിത്. സംഭവത്തിൽ കോഴിക്കോട് റൂറൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.

ട്രേഡിങ്ങിലൂടെ വൻ ലാഭം നേടാമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വാഗ്ദാനം ചെയ്യുന്നതായുള്ള വ്യാജ എ.ഐ. വീഡിയോയാണ് തട്ടിപ്പുകാർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. വീഡിയോയ്ക്കൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് നടുവണ്ണൂർ സ്വദേശി തട്ടിപ്പുകാരുടെ വലയിലായത്.

ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ മലയാളത്തിൽ സംസാരിച്ച ഒരാൾ ഫോണിൽ വിളിച്ച് ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ കൈക്കലാക്കിയ സംഘം ജൂൺ മുതൽ നവംബർ വരെയുള്ള അഞ്ചുമാസത്തിനിടെ 30 തവണകളായാണ് 1.45 കോടി രൂപ തട്ടിയെടുത്തത്.

ഓരോ ഘട്ടത്തിലും ഉയർന്ന ലാഭം വാഗ്ദാനം ചെയ്താണ് കൂടുതൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, നിക്ഷേപിച്ച തുകയോ വാഗ്ദാനം ചെയ്ത ലാഭമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് താൻ തട്ടിപ്പിനിരയായെന്ന് പരാതിക്കാരൻ തിരിച്ചറിഞ്ഞത്.

ഒരാഴ്ചയ്ക്കിടെ കോഴിക്കോട് ജില്ലയിൽ സമാനമായ രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. വടകരയിലെ വയോധിക ദമ്പതികൾക്കും സമാനമായ എ.ഐ. വീഡിയോ വിശ്വസിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് മൂന്ന് ലക്ഷം രൂപ നഷ്ടമായിരുന്നു. പെൻഷൻ തുകയും മറ്റുമായി ബാങ്കിൽ സൂക്ഷിച്ചിരുന്ന പണമാണ് ഇവർക്ക് നഷ്ടപ്പെട്ടത്. ദിവസങ്ങൾക്ക് മുമ്പ് താമരശ്ശേരിയിലും വ്യാജ വീഡിയോ ഉപയോഗിച്ചുള്ള സമാന തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരുന്നു.

പരാതികളുടെ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ടുകളും ഫോൺവിളികളും കേന്ദ്രീകരിച്ച് റൂറൽ സൈബർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ ആസൂത്രകൻ കൊല്ലപ്പെട്ടു; ഹമാസ് കമാൻഡറെ വധിച്ച് ഇസ്രയേൽ

BREAKING NEWS
കൊള്ളയടിച്ചത് കാമുകിക്ക് വീട് പണിയാൻ; തനിഷ്ക് ജ്വല്ലറി കവർച്ചയിൽ കൂടുതൽ കണ്ടെത്തലുകൾ, നിഷാന്തിനായി തിരച്ചിൽ വ്യാപകമാക്കി പൊലീസ്
15 Nov 2026
BREAKING NEWS
ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ ആസൂത്രകൻ കൊല്ലപ്പെട്ടു; ഹമാസ് കമാൻഡറെ വധിച്ച് ഇസ്രയേൽ
15 Nov 2026
BREAKING NEWS
കൈക്കുഞ്ഞുണ്ട്, ശബ്ദം കുറയ്ക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ല, വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം, ശബ്ദം കേട്ട് കുഞ്ഞ് പേടിച്ച് കരയാൻ തുടങ്ങി, ആശുപത്രിയിലെത്തിച്ചിട്ടും രക്ഷയുണ്ടായില്ല,20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
15 Nov 2026
BREAKING NEWS
16കാരിയെ സ്പായിൽനിന്ന് കൂട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിലും എസ്.ഐ.ടി പരിശോധന; മൊബൈൽ ഫോൺ നശിപ്പിച്ചതായി കണ്ടെത്തി; കുട്ടിയുടെ പേരിലുള്ള 16, 20 വയസ്സുകൾ രേഖപ്പെടുത്തിയ രണ്ട് ആധാർ കാർഡുകളും കിട്ടി
15 Nov 2026