BREAKING NEWS

മധുര തനിഷ്ക് ജ്വല്ലറി കവർച്ച കേസിൽ നിർണ്ണായക നീക്കം; മുഖ്യപ്രതിയുടെ അച്ഛനും ഇൻഫ്ലുവൻസറും അറസ്റ്റിൽ; യൂട്യൂബർ നിശാന്തിനായി വലവിരിച്ച് പോലീസ്

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയിൽ തനിഷ്ക് ജ്വല്ലറി ഷോറൂമിൽനിന്ന് 20 കിലോഗ്രാം സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒരു യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ. മുഖ്യപ്രതി നിശാന്തിന്റെ അച്ഛൻ സുരേഷ്, ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ മീനാക്ഷി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള നിശാന്തിനായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ബൈക്ക് ടാക്സി ഡ്രൈവറും യൂട്യൂബറുമാണ് നിശാന്ത്.

മോഷണത്തിന് മുൻപ് ഉപഭോക്താവെന്ന വ്യാജേന നിശാന്ത് മൂന്നുതവണ ജ്വല്ലറിയിലെത്തിയതായി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കണ്ടെത്തി. തുടർന്ന് ഇയാളുടെ വീട് ഉൾപ്പെടെ പരിശോധിച്ചെങ്കിലും മോഷ്ടിച്ച സ്വർണം കണ്ടെത്താനായില്ല. മൂന്ന് തവണയും വ്യത്യസ്ത ഷർട്ടുകൾ ധരിച്ചാണ് എത്തിയതെങ്കിലും ഒരേ തൊപ്പിയായിരുന്നു ഉപയോഗിച്ചിരുന്നത്. നവംബർ അഞ്ചിന് പുലർച്ചെ ഇയാൾ ജ്വല്ലറിയിലെത്തിയത് മോഷണത്തിനുള്ള മുന്നൊരുക്കമായ ട്രയൽ റണ്ണിനായിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

മധുരയിലെ പാലങ്കാനത്തം ബൈപ്പാസ് റോഡിലുള്ള തനിഷ്കിന്റെ പുതുതായി ആരംഭിച്ച ഷോറൂമിൽനിന്നാണ് 20 കിലോഗ്രാം സ്വർണാഭരണങ്ങൾ മോഷണം പോയത്. വയറിങ് ഉൾപ്പെടെയുള്ള നിർമാണപ്രവൃത്തികൾ നടന്നുവരുന്ന ഷോറൂമിൽ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് ലിഫ്റ്റിന്റെ ഭാഗത്തുകൂടി അകത്തുകയറിയതാകാമെന്നാണ് പോലീസിന്റെ നിഗമനം.

മോഷണം പോയ ആഭരണങ്ങളെല്ലാം പ്രദർശനത്തിനായി വെച്ചിരുന്നവയാണ്. ലോക്കറുകൾക്കുള്ളിലെ ആഭരണങ്ങൾ സുരക്ഷിതമാണെന്നും പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് ബൈപ്പാസ് റോഡിലെ ഔട്ട്‌ലെറ്റിൽ മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്.

ഏതാനും ആഴ്ചകൾക്കുമുൻപാണ് ഷോറൂം പ്രവർത്തനം ആരംഭിച്ചത്. കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും നിർമാണപ്രവൃത്തികൾ തുടരുന്നുണ്ട്. പുറത്ത് സുരക്ഷാ ജീവനക്കാരുണ്ടായിരുന്നിട്ടും മോഷ്ടാവ് എങ്ങനെ അകത്തുകടന്നുവെന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം തുടരുകയാണ്.

BREAKING NEWS
26/11 മുംബൈ ഭീകരാക്രമണത്തിൽ ഭീകരർ ലക്ഷ്യമിട്ട ജൂതകേന്ദ്രത്തിൽ ഭീകരാക്രമണത്തിന് മുന്നോടിയായുള്ള നിരീക്ഷണം; കേരളാ അന്വേഷണ സംഘം മുംബൈയിലെത്തി ഐറോളി സ്വദേശിയായ 20 കാരനെ അറസ്റ്റ് ചെയ്തു, നടപടി തൃശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട്
15 Nov 2026
BREAKING NEWS
പ്രണയവിവാഹത്തിന്റെ വൈരാഗ്യം; വരനെ തിരഞ്ഞെത്തി വധുവിന്റെ ബന്ധുവടങ്ങുന്ന സംഘം, കണ്ടെത്തിയില്ല; പകരം അച്ഛനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു, നാലുപേർ പിടിയിൽ
15 Nov 2026
BREAKING NEWS
രാത്രി ജ്വല്ലറി അടച്ച് സ്വർണമടങ്ങിയ ബാഗുമായി ഉടമ യാത്രചെയ്യവെ കവർച്ച; തലസ്ഥാന നഗരി ഞെട്ടിയ മോഷണം; കർണാടകയിലേക്ക് മുങ്ങിയ ആറംഗസംഘം വയനാട്ടിൽ പിടിയിൽ; സ്വർണത്തിന്റെ ഒരുഭാഗം കണ്ടെടുത്തു
15 Nov 2026
BREAKING NEWS
ജയിലിലെന്ന് പാക്കിസ്ഥാൻ, വെറും നാടകമെന്ന് ഇന്ത്യ...പാക്കിസ്ഥാനിൽ ഇന്ത്യാവിരുദ്ധ ഭീകരർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു, ഇന്ത്യ തട്ടിക്കളയുമോയെന്ന് പേടി!! ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റി, സയീദ് ലഷ്കർ പ്രവർത്തകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് അവസാനിപ്പിച്...
15 Nov 2026