BREAKING NEWS

’ആരോപണമുള്ളവർ മുഖത്തുനോക്കി പറയട്ടെ; അല്ലാത്തവർ മറുപടിക്ക് യോഗ്യരല്ല; അപ്രിയ സത്യങ്ങൾ ചിലരെ അസ്വസ്ഥരാക്കുന്നു; തുറന്നുപറച്ചിൽ തുടരും’: രാജ്മോഹൻ ഉണ്ണിത്താൻ; ‘കെപിസിസി പ്രസിഡന്റ് ആകാനുള്ള ആഗ്രഹം നേതൃത്വത്തെ അറിയിച്ചു’

· · 1 min read
Share: Copied!

കണ്ണൂർ: തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർ മുഖത്തുനോക്കി പറയട്ടെയെന്നും അത്തരക്കാരുടെ ആരോപണങ്ങൾ തന്റെ മറുപടിക്ക് അർഹമല്ലെന്നും കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. അപ്രിയ സത്യങ്ങൾ തുറന്നുപറയുന്നതാണ് ചിലരെ അസ്വസ്ഥരാക്കുന്നത്. തന്റെ പ്രതികരണങ്ങൾ ആരെയാണ് അലോസരപ്പെടുത്തുന്നതെന്ന് വ്യക്തമായി അറിയാമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ഡിസിസി ഭാരവാഹികൾ മാത്രം പങ്കെടുത്ത യോഗത്തിലെ വിവരങ്ങൾ എങ്ങനെയാണ് പുറത്തുവന്നതെന്ന് അറിയില്ല. കെപിസിസി അധ്യക്ഷനാകാനുള്ള ആഗ്രഹം നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നേതൃത്വമാണ്. ജീവനുള്ള കാലത്തോളം തന്റെ തുറന്നുപറച്ചിലുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്മോഹൻ ഉണ്ണിത്താനെതിരെ കഴിഞ്ഞ ദിവസമാണ് കാസർകോട് ഡിസിസി പ്രസിഡന്റ് രംഗത്തെത്തിയത്. കെപിസിസി ഭാരവാഹിയോഗത്തിൽ ഉണ്ണിത്താനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. സംസ്ഥാന നേതൃത്വത്തിനെതിരായ അദ്ദേഹത്തിന്റെ പരസ്യപ്രതികരണങ്ങളാണ് വിമർശനത്തിന് കാരണമായത്. യോഗത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് മറ്റു നേതാക്കളിൽനിന്ന് പിന്തുണയും ലഭിച്ചു.

ബോർഡ്, കോർപറേഷൻ വിഭജനം വൈകുന്നതിലും കെപിസിസി ഭാരവാഹിയോഗത്തിൽ വിമർശനമുണ്ടായി. ഭരണമാറ്റം ഉണ്ടായെന്ന പ്രതീതി പോലും സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു വിമർശനം. ബോർഡ്, കോർപറേഷൻ വിഭജനം വൈകിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യോഗത്തിൽ സമ്മതിക്കുകയും ചെയ്തു.

യുഡിഎഫ് സർക്കാരിനെതിരെയും അടൂർ പ്രകാശ്, സണ്ണി ജോസഫ്, കെ.സി. വേണുഗോപാൽ എന്നിവർക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

ഭീഷണിപ്പെടുത്തി പണം തട്ടൽ, അശ്ലീല പ്രവർത്തനങ്ങൾ, 22 ട്രാന്‍സ് ജെന്‍ഡര്‍മാര്‍ അറസ്റ്റില്‍

BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026
BREAKING NEWS
റോഡ് അടക്കം കുത്തി പൊളിച്ച് പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, അതാണ് പറയാന്‍ ഉദ്ദേശിച്ചത്, ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ
14 Nov 2026
BREAKING NEWS
’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുടെ പ്രതികരണം; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനെന്ന് ആവർത്തിച്ച് നേതാക്കൾ
14 Nov 2026
BREAKING NEWS
യുവാവിനെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമം, വിവാദത്തിലായി ബിജെപി എംഎല്‍എ, എഐ നിര്‍മ്മിതമെന്ന് ഭാര്യ
14 Nov 2026