BREAKING NEWS

’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുടെ പ്രതികരണം; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനെന്ന് ആവർത്തിച്ച് നേതാക്കൾ

· · 1 min read
Share: Copied!

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ ചോർത്തിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ അദ്ദേഹത്തെ ഹിന്ദുവിരുദ്ധനായി ചിത്രീകരിച്ച് ബിജെപിയുടെ പ്രചാരണം. സംവാദത്തിനുള്ള രാഹുൽ ഗാന്ധിയുടെ വെല്ലുവിളി പാർലമെന്റിൽ നേരിടാനുള്ള തയ്യാറെടുപ്പുകളും ബിജെപി തുടങ്ങി. മണ്ഡല പുനർനിർണയ ബിൽ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കുന്ന കാര്യത്തിൽ അടുത്തയാഴ്ച തീരുമാനമുണ്ടായേക്കും. പാർലമെന്റ് സമ്മേളനത്തിന് മുൻപ് കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

കഴിഞ്ഞവർഷം രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പുറത്തെടുത്താണ് അദ്ദേഹം ഹിന്ദുവിരുദ്ധനാണെന്ന പ്രചാരണം ബിജെപി ശക്തമാക്കുന്നത്. ഉത്തരേന്ത്യ ഛഠ് പൂജാ ആഘോഷങ്ങളിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് പ്രചാരണം സജീവമാക്കിയത്. ഛഠ് പൂജയെപ്പോലും നാടകത്തിനും ഫോട്ടോ സെഷനുമുള്ള അവസരമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റുമെന്ന രാഹുലിന്റെ വിമർശനത്തെ, ഛഠ് പൂജ നാടകമാണെന്ന് രാഹുൽ പറഞ്ഞുവെന്ന തരത്തിലാണ് ബിജെപി പ്രചരിപ്പിക്കുന്നത്. പാർട്ടി വക്താവ് പ്രദീപ് ഭണ്ഡാരിയുടെ നേതൃത്വത്തിലാണ് പ്രചാരണം.

പ്രധാനമന്ത്രി ഫോൺ ചോർത്തിയെന്ന രാഹുലിന്റെ ആരോപണത്തെ നേരിട്ട കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെയുള്ള വെല്ലുവിളി അവസാനിപ്പിച്ച് പാർലമെന്റിൽ ചർച്ചയ്ക്ക് എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദിക്കെതിരെ തെളിവുണ്ടെങ്കിൽ രാഹുൽ അത് പാർലമെന്റിൽ അവതരിപ്പിക്കട്ടെയെന്നാണ് ബിജെപിയുടെ നിലപാട്.

മണ്ഡല പുനർനിർണയ ബിൽ പാസാക്കുന്നതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കുന്ന കാര്യത്തിൽ അടുത്തയാഴ്ചയോടെ തീരുമാനമുണ്ടായേക്കും. ഈ മാസം അവസാനത്തോടെ പ്രത്യേക സമ്മേളനം നടന്നാൽ ഡിസംബർ ആദ്യവാരത്തിലാകും ശൈത്യകാല സമ്മേളനം ആരംഭിക്കുക.

പ്രത്യേക സമ്മേളനത്തിന് മുൻപ് ഈ മാസം 23-ന് കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. സംഖ്യാബലം ഉറപ്പാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായിക്കൂടിയാണ് പുനഃസംഘടന ആലോചിക്കുന്നത്. കേരളത്തിൽനിന്ന് സി. സദാനന്ദന്റെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിൽ ചർച്ചയിലുണ്ട്.

BREAKING NEWS
റോഡ് അടക്കം കുത്തി പൊളിച്ച് പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, അതാണ് പറയാന്‍ ഉദ്ദേശിച്ചത്, ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ
14 Nov 2026
BREAKING NEWS
യുവാവിനെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമം, വിവാദത്തിലായി ബിജെപി എംഎല്‍എ, എഐ നിര്‍മ്മിതമെന്ന് ഭാര്യ
14 Nov 2026
BREAKING NEWS
ഭീഷണിപ്പെടുത്തി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, പിന്നാലെ കൂട്ട ബലാത്സംഗം, 16കാരിയുടെ പരാതിയില്‍ എബിവിപി നേതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
14 Nov 2026
BREAKING NEWS
കട്ടപ്പനയിൽ മലയിടിഞ്ഞുവീണ് കർഷകൻ മരിച്ചു; പ്രദേശത്ത് പാറയിടിച്ചിൽ തുടരുന്നു
14 Nov 2026