BREAKING NEWS

യുവാവിനെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമം, വിവാദത്തിലായി ബിജെപി എംഎല്‍എ, എഐ നിര്‍മ്മിതമെന്ന് ഭാര്യ

· · 1 min read
Share: Copied!

ഭുവനേശ്വർ: മന്ത്രി മാധ്യമങ്ങളെ കാണുന്നതിനിടെ യുവാവിനെ ആലിംഗനം ചെയ്യാനും ചുംബിക്കാനും ശ്രമിക്കുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതിനെ തുടർന്ന് ഒഡീഷയിലെ ബിജെപി എംഎൽഎ വിവാദത്തിൽ. പ്രളയബാധിത പ്രദേശമായ ഗഞ്ചം ജില്ലയിലെ ചിക്കിറ്റി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ മനോരഞ്ജൻ ധ്യാൻ സാമന്ത്രയാണ് വിവാദത്തിലായത്. 2024ലാണ് ഇദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഫിഷറീസ്-മൃഗസംരക്ഷണ മന്ത്രി ഗോകുലാനന്ദ മല്ലിക് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ, പിന്നിൽ നിന്നിരുന്ന സാമന്ത്ര അടുത്തുനിന്ന ആളെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. വിഡിയോയുടെ ആധികാരികത സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. ‘പ്രളയത്തിൽ ഗഞ്ചം ഒലിച്ചുപോയി, ബിജെപി നേതാക്കൾ സന്തോഷത്തോടെ തുള്ളിച്ചാടുകയാണ്’– പ്രതിപക്ഷമായ ബിജെഡി ഈ വിഡിയോ എക്സിൽ പങ്കുവച്ചുകൊണ്ട് പറഞ്ഞു.

സാമന്ത്രയുടെ വിശദീകരണം ലഭ്യമായിട്ടില്ല. വിഷയത്തിൽ ബിജെപി വക്താവും പ്രതികരിച്ചിട്ടില്ല. അതേസമയം, വൈറലായ വിഡിയോ നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് കൃത്രിമമായി നിർമിച്ചതാണെന്ന് സാമന്ത്രയുടെ ഭാര്യ മീന സാഹു ആരോപിച്ചു. വാർത്താസമ്മേളനത്തിന്റെ യഥാർഥ ദൃശ്യങ്ങളാണെന്ന് അവകാശപ്പെടുന്ന മറ്റൊരു വിഡിയോയും അവർ പങ്കുവച്ചു. പ്രതിച്ഛായ തകർക്കാൻ ബിജെഡിയുടെ സമൂഹമാധ്യമ സെൽ എഐ നിർമിത വിഡിയോ പ്രചരിപ്പിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

BREAKING NEWS
’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുടെ പ്രതികരണം; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനെന്ന് ആവർത്തിച്ച് നേതാക്കൾ
14 Nov 2026
BREAKING NEWS
ഭീഷണിപ്പെടുത്തി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, പിന്നാലെ കൂട്ട ബലാത്സംഗം, 16കാരിയുടെ പരാതിയില്‍ എബിവിപി നേതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
14 Nov 2026
BREAKING NEWS
കട്ടപ്പനയിൽ മലയിടിഞ്ഞുവീണ് കർഷകൻ മരിച്ചു; പ്രദേശത്ത് പാറയിടിച്ചിൽ തുടരുന്നു
14 Nov 2026
BREAKING NEWS
’ആരോപണമുള്ളവർ മുഖത്തുനോക്കി പറയട്ടെ; അല്ലാത്തവർ മറുപടിക്ക് യോഗ്യരല്ല; അപ്രിയ സത്യങ്ങൾ ചിലരെ അസ്വസ്ഥരാക്കുന്നു; തുറന്നുപറച്ചിൽ തുടരും’: രാജ്മോഹൻ ഉണ്ണിത്താൻ; 'കെപിസിസി പ്രസിഡന്റ് ആകാനുള്ള ആഗ്രഹം നേതൃത്വത്തെ അറിയിച്ചു'
14 Nov 2026