BREAKING NEWS

‘വിമർശന ശബ്ദങ്ങളെ ഭയപ്പെടുന്നുവോ? ജനാധിപത്യത്തിന് നാണക്കേടായ നടപടി, ലജ്ജാകരം’; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിമർശിച്ച് ശശി തരൂർ

· · 1 min read
Share: Copied!

ന്യൂഡൽഹി: തെലങ്കാനയിൽ നടക്കുന്ന ഭാരത് സമ്മിറ്റിൽ വിദേശ പ്രതിനിധികൾക്ക് പ്രവേശനം നിഷേധിച്ച നടപടിക്കെതിരെ കോൺഗ്രസ് എംപി ശശി തരൂർ. നടപടി നിരാശാജനകമാണെന്നും എന്ത് അടിസ്ഥാനത്തിലാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്ന നടപടിയാണിതെന്നും വിമർശന ശബ്ദങ്ങളെല്ലാം അടിച്ചമർത്തുകയാണെന്നും തരൂർ കുറ്റപ്പെടുത്തി.

പരിപാടിയിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയ 315 പ്രഭാഷകരിൽ 115 പേർക്കും ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കുകയോ വിസ റദ്ദാക്കുകയോ ചെയ്ത വിവരം ഹൈദരാബാദിൽ എത്തിയപ്പോഴാണ് അറിഞ്ഞതെന്ന് തരൂർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് വ്യക്തമാകുന്നത്. എന്നാൽ ഏത് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇത്രയും കടുത്ത തീരുമാനമെടുത്തതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമ്മേളനം നാളെ അവസാനിക്കാനിരിക്കെ തീരുമാനം തിരുത്തുക ഇനി അസാധ്യമാണെന്നും തരൂർ പറഞ്ഞു. വിമർശനാത്മകമായേക്കുമെന്ന് ഭയപ്പെടുന്ന ശബ്ദങ്ങളെപ്പോലും അടിച്ചമർത്താൻ മാത്രം ഒരു അഭിമാനകരമായ ജനാധിപത്യം അരക്ഷിതാവസ്ഥയിലായിപ്പോയത് എത്രത്തോളം ലജ്ജാകരമാണെന്നും അദ്ദേഹം കുറിച്ചു.

’ബസ് ചാർജ് വർധനയില്ല,വിദ്യാർഥികളുടെ കൺസെഷനും കൂട്ടില്ല’; ബസുടമകളുടെ ആവശ്യം തള്ളി മന്ത്രി; ’മക്കൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കളും കുടുങ്ങും’

BREAKING NEWS
’ബസ് ചാർജ് വർധനയില്ല,വിദ്യാർഥികളുടെ കൺസെഷനും കൂട്ടില്ല’; ബസുടമകളുടെ ആവശ്യം തള്ളി മന്ത്രി; ’മക്കൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കളും കുടുങ്ങും’
13 Nov 2026
BREAKING NEWS
സ്കൂട്ടിയിലെത്തിയ രണ്ടംഗ സംഘം വീടിന്റെ ഗെയിറ്റ് മോഷ്ടിച്ചു, നഷ്ടപ്പെട്ടത് 5500 രൂപ വിലവരുന്ന ഗേറ്റ്
13 Nov 2026
BREAKING NEWS
‘പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, വയറുനിറയെ ഭക്ഷണം നൽകിയതിന് നന്ദി’... പഠനകാലത്ത് ഭക്ഷണം നൽകിയ കുട്ടിയുടെ പാത്രത്തിൽ അഭിമന്യു വച്ച കുറിപ്പിന്റെ ഫോട്ടോ കോടതിയിൽ ഹാജരാക്കി കെഎസ്‌യു ഭാരവാഹി തംജത്ത്!! സംഭവദിവസം രാത്രി ഒന്നാം പ്രതി മുഹമ്മദ് വിളിച്ചിരുന്നു. ബൈക്ക് എടുത്തു മാറ്റണമെന്നു പറഞ്ഞാണു വ...
13 Nov 2026
BREAKING NEWS
'ഞാൻ അത് ചെയ്താൽ വേദന ഇരട്ടിയാകും'... ജോലി ചെയ്യാതെ ഭക്ഷണം കഴിക്കാൻ പറ്റില്ലെന്ന നിർദേശം ചെവിക്കൊണ്ടില്ല, ഭക്ഷണമെടുത്തു കഴിച്ച സഹ താമസക്കാരിയെ ഭീഷണിപ്പെടുത്ത് സ്വന്തം ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചു- കോടതിയിൽ കുറ്റം സമ്മതിച്ച് 50 കാരി
13 Nov 2026