BREAKING NEWS

‘ഞാൻ അത് ചെയ്താൽ വേദന ഇരട്ടിയാകും’… ജോലി ചെയ്യാതെ ഭക്ഷണം കഴിക്കാൻ പറ്റില്ലെന്ന നിർദേശം ചെവിക്കൊണ്ടില്ല, ഭക്ഷണമെടുത്തു കഴിച്ച സഹ താമസക്കാരിയെ ഭീഷണിപ്പെടുത്ത് സ്വന്തം ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചു- കോടതിയിൽ കുറ്റം സമ്മതിച്ച് 50 കാരി

· · 1 min read
Share: Copied!

ടോക്കിയോ: ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് സഹതാമസക്കാരിയെ ഭീഷണിപ്പെടുത്തി സ്വന്തം ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർക്കാൻ നിർബന്ധിച്ച കേസിൽ 50കാരിയായ യുവതി വിചാരണ നേരിടുന്നു. ജപ്പാനിലെ മസായെ സകുറായി (Masae Sakurai) എന്ന യുവതിയാണ് കേസിലെ പ്രതി. സഹതാമസക്കാരിയുടെ ചുണ്ടുകൾ സ്വയം തുന്നിച്ചേർക്കാൻ നിർബന്ധിച്ചെന്ന കുറ്റം പ്രതി കോടതിയിൽ സമ്മതിച്ചു.

ജപ്പാനിലെ ഇബരാക്കി പ്രവിശ്യയിലുള്ള മിറ്റോ ജില്ലാ കോടതിയുടെ ഷിമോത്സുമ ശാഖയിൽ ബുധനാഴ്ച നടന്ന ആദ്യ കോടതി നടപടിക്കിടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. ജൂലൈയിൽ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ആരോപണങ്ങൾ നിഷേധിച്ചിരുന്ന സകുറായി കോടതിയിൽ നിലപാട് മാറ്റുകയായിരുന്നു. ജപ്പാൻ ടുഡേയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

വീട്ടിലെ ഭക്ഷണവുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. 42 വയസുള്ള സഹതാമസക്കാരിയോട് ‘ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത്’ എന്ന് സകുറായി പറഞ്ഞിരുന്നതായും ഇവർക്ക് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, പ്രതിയുടെ അനുവാദമില്ലാതെ സഹതാമസക്കാരി വീട്ടിലെ ഭക്ഷണം കഴിച്ചതാണ് സകുറായിയെ പ്രകോപിപ്പിച്ചത്. തുടർന്ന് ജൂൺ 18നും 24നും ഇടയിൽ പ്രതി ഇവരെ ഭീഷണിപ്പെടുത്തുകയും സൂചിയും നൂലും ഉപയോഗിച്ച് സ്വന്തം ചുണ്ടുകൾ തുന്നിച്ചേർക്കാൻ നിർബന്ധിക്കുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

‘ഞാൻ അത് ചെയ്താൽ വേദന ഇരട്ടിയാകും’ എന്നായിരുന്നു പ്രതി ഇരയോട് പറഞ്ഞതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് വീട്ടിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. അതേസമയം, പ്രതിഭാഗം അഭിഭാഷകർ കുറ്റാരോപണങ്ങൾ ചോദ്യം ചെയ്യില്ലെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളോട് എതിർപ്പ് ഉന്നയിക്കില്ലെന്നും കോടതിയെ അറിയിച്ചു.

അതേസമയം സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ ചിലർ ഇരയെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പ്രതികരണങ്ങളുമായി രംഗത്തെത്തി. ഇതിനെതിരെ മറ്റൊരു ഉപയോക്താവ് ശക്തമായി പ്രതികരിച്ചു. ‘ഇപ്പോൾത്തന്നെ ഇരയെ കുറ്റപ്പെടുത്താൻ തുടങ്ങിയോ?’ എന്നായിരുന്നു ചോദ്യം. മാനസികമായി ദുർബലമായ അവസ്ഥയിലേക്ക് ഒരാൾ എത്തുന്നതിന് പല കാരണങ്ങളുണ്ടാകാമെന്നും വിവിധ മാനസികാരോഗ്യ പ്രശ്നങ്ങൾ, മസ്തിഷ്കപ്രക്ഷാളനം, തുടർച്ചയായ ആശയപരമായ സ്വാധീനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടാമെന്നും ഇയാൾ ചൂണ്ടിക്കാട്ടി.

ഇത് മനസ്സിലാക്കാൻ കഴിയാത്തവർ ജോൺസ്‌ടൗൺ (Jonestown) സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇത്തരം മാനസികാവസ്ഥകളിലുള്ളവരെ മുതലെടുക്കുന്നത് അങ്ങേയറ്റം ക്രൂരമായ പ്രവൃത്തിയാണെന്നും ഇരയെ കുറ്റപ്പെടുത്തുന്നതിനു പകരം അവരെ ചൂഷണം ചെയ്തവരോടാണ് രോഷം പ്രകടിപ്പിക്കേണ്ടതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.

 

BREAKING NEWS
’ആരും ഇല്ലാക്കഥ മെനയേണ്ട; വ്യാജവാർത്തകൾക്കും അപവാദങ്ങൾക്കും ഇനി നിയമപൂട്ടിടും’; 300 അഭിഭാഷകരുമായി സിപിഎമ്മിന്റെ ലീഗൽ സെൽ; ചുമതല പി. രാജീവിന്
13 Nov 2026
BREAKING NEWS
അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍ ആണോ എല്‍ഡിഎഫ് കണ്‍വീനര്‍ ആണോ?? നിര്‍ജീവമായ പ്രതിപക്ഷത്തിന് ചില നേതാക്കള്‍ ഔഷധം നല്‍കുകയാണ്, വിമര്‍ശിക്കാന്‍ യോഗ്യനാണോയെന്ന് ആദ്യം ആത്മപരിശോധന നടത്തണം- രാജ്മോഹന്‍ ഉണ്ണിത്താന്‍
13 Nov 2026
BREAKING NEWS
രാജാക്കന്മാരുടെ മക്കൾക്ക് മാത്രമേ രാജാക്കന്മാരാകാൻ കഴിയൂ എന്ന കാലം കഴിഞ്ഞു, ഭരണകൂടത്തിന്റെ ബുൾഡോസർ നടപടികളുടെ ഇരകളാണ് മുസ്‌ലിംകൾ!! യുപിയിൽ ബിജെപി സർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കുകയാണ് പ്രധാന ലക്ഷ്യം, മുസ്‌ലിംകൾ വോട്ടർമാർ മാത്രമല്ല, അവകാശങ്ങളുള്ള പൗരന്മാരാണ്- അസദുദ്ദീൻ ഒവൈസി
13 Nov 2026
BREAKING NEWS
ആദ്യം പറഞ്ഞത് 15 പവൻ നഷ്ടപ്പെട്ടെന്ന്, ഇന്നത് 250 പവനായി... കടയടച്ച് വീട്ടിലേക്ക് പോകവെ ബുള്ളറ്റിലെത്തിയ സംഘം സ്വർണ വ്യാപാരിയുടെ 250 പവൻ സ്വർണമടങ്ങിയ ബാ​ഗ് കവർന്നു, മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
13 Nov 2026