BREAKING NEWS

സ്കൂട്ടിയിലെത്തിയ രണ്ടംഗ സംഘം വീടിന്റെ ഗെയിറ്റ് മോഷ്ടിച്ചു, നഷ്ടപ്പെട്ടത് 5500 രൂപ വിലവരുന്ന ഗേറ്റ്

· · 1 min read
Share: Copied!

കാസര്‍കോട്: സ്‌കൂട്ടിയില്‍ എത്തിയ സംഘം വീടിന്റെ ഗേറ്റ് കടത്തി കൊണ്ടുപോയതായി പരാതി. ചെമ്മനാട് കൂവത്തൊട്ടിയിലെ വികെ ജയനാരായണന്‍ നമ്പ്യാരുടെ വീട്ടിലെ ഗേറ്റാണ് മോഷ്ടാക്കള്‍ എടുത്തുകൊണ്ട്‌പോയത്. കഴിഞ്ഞ ഒക്ടോബര്‍ 27 ന് വൈകുന്നേരമാണ് മോഷണം നടന്നതെന്ന് മേല്‍പറമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വീടിന് മുന്നിലെ മെയിന്‍ ഗേറ്റിന് സമീപത്തെ ഏകദേശം 5500 രൂപവരുന്ന ചെറിയ ഗേറ്റാണ് മോഷണം പോയത്.

രണ്ടുപേര്‍ സ്‌കൂട്ടിയില്‍ ഗേറ്റ് കൊണ്ടുപോകുന്നതിന്റെ ദൃശ്യം സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ മേല്‍പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

BREAKING NEWS
'വിമർശന ശബ്ദങ്ങളെ ഭയപ്പെടുന്നുവോ? ജനാധിപത്യത്തിന് നാണക്കേടായ നടപടി, ലജ്ജാകരം'; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിമർശിച്ച് ശശി തരൂർ
13 Nov 2026
BREAKING NEWS
’ബസ് ചാർജ് വർധനയില്ല,വിദ്യാർഥികളുടെ കൺസെഷനും കൂട്ടില്ല’; ബസുടമകളുടെ ആവശ്യം തള്ളി മന്ത്രി; ’മക്കൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കളും കുടുങ്ങും’
13 Nov 2026
BREAKING NEWS
‘പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, വയറുനിറയെ ഭക്ഷണം നൽകിയതിന് നന്ദി’... പഠനകാലത്ത് ഭക്ഷണം നൽകിയ കുട്ടിയുടെ പാത്രത്തിൽ അഭിമന്യു വച്ച കുറിപ്പിന്റെ ഫോട്ടോ കോടതിയിൽ ഹാജരാക്കി കെഎസ്‌യു ഭാരവാഹി തംജത്ത്!! സംഭവദിവസം രാത്രി ഒന്നാം പ്രതി മുഹമ്മദ് വിളിച്ചിരുന്നു. ബൈക്ക് എടുത്തു മാറ്റണമെന്നു പറഞ്ഞാണു വ...
13 Nov 2026
BREAKING NEWS
'ഞാൻ അത് ചെയ്താൽ വേദന ഇരട്ടിയാകും'... ജോലി ചെയ്യാതെ ഭക്ഷണം കഴിക്കാൻ പറ്റില്ലെന്ന നിർദേശം ചെവിക്കൊണ്ടില്ല, ഭക്ഷണമെടുത്തു കഴിച്ച സഹ താമസക്കാരിയെ ഭീഷണിപ്പെടുത്ത് സ്വന്തം ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചു- കോടതിയിൽ കുറ്റം സമ്മതിച്ച് 50 കാരി
13 Nov 2026