BREAKING NEWS

പള്ളിയിൽ പ്രാർഥനയ്ക്ക് വരുന്ന 14 വയസുകാരനെ നിരന്തരം പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പുരോഹിതനെതിരെ മറ്റൊരു പോക്സോ കേസുകൂടി!! ഞായറാഴ്ച പ്രാർഥനയ്ക്കെത്തിയ 13-കാരനെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു… കൂടുതൽ പരാതിക്കാർ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ബാലാവകാശ പ്രവർത്തകർ രംഗത്ത്

· · 1 min read
Share: Copied!

മംഗളൂരു: പള്ളിയിൽ പ്രാർഥനയ്ക്ക് വരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ പുരോഹിതനെതിരേ വീണ്ടും പോക്‌സോ കേസ്. വലൻഷ്യ സെയിന്റ് വിൻസന്റ് ഫെറാർ പള്ളിയിലെ മുൻ വികാരി ഫാ. സൈപ്രിയാൻ പിന്റോയ്ക്കെതിരേയാണ് മംഗളൂരു വനിതാ പോലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തത്. സമാന രീതിയിൽ പീഡിപ്പിക്കപ്പെട്ട മറ്റൊരു കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് വൈദീകനെതിരെ പുതിയ കേസെടുത്തത്.

ഉള്ളാൾ സെയ്‌ന്റ് സെബാസ്റ്റ്യൻ പള്ളിവികാരിയായിരിക്കെ ഞായറാഴ്ച പ്രാർഥനയ്ക്കെത്തിയ 13-കാരനെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പുതിയ പരാതി. അതേസമയം ഒക്ടോബർ 18-ന് 14 വയസുകാരനെ പീഡിപ്പിച്ച കേസിൽ പിന്റോയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ മംഗളൂരു സൗത്ത് പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഒക്ടോബർ 30-ന് ഇയാൾക്ക് മംഗളൂരു അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 65-കാരനായ പുരോഹിതന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഇതിനിടെയാണ് പുതിയ പരാതിയിൽ കേസെടുത്തത്. കൂടുതൽ പരാതിക്കാർ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ബാലാവകാശ പ്രവർത്തകർ രംഗത്തെത്തി. പുരോഹിതന്റെ പീഡനത്തെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നും ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി.) നിയമിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ അസി. പോലീസ് കമ്മിഷണർ രവീഷ് നായിക്കിനെ ചുമതലപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മിഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു.

BREAKING NEWS
ഒരു സൈഡിൽ ഭാര്യയുടെ അടി, മറുസൈഡിൽ ഭർത്താവ് ഇറാനെ തകർക്കാൻ കൂടുതൽ വഴി തേടുന്നു!! ഇസ്രയേൽ പാർലമെന്റിൽ നാടകീയ രംഗങ്ങൾ.... നെതന്യാഹുവിന്റെ ഭാര്യ സാറയും മുൻ പ്രധാനമന്ത്രി ബെന്നറ്റും തമ്മിൽ വാക്പോര്- "നിങ്ങൾ അറബ് ജോയിന്റ് ലിസ്റ്റിനൊപ്പം ഇരിക്കുന്നയാളാണ്, വിലയില്ലാത്ത മനുഷ്യാ, നിങ്ങളെ ഓർത്ത് ലജ്ജിക്കണം!...
12 Nov 2026
BREAKING NEWS
മോഷണക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് കുഞ്ഞിനെപ്പറ്റി തിരക്കിയപ്പോൾ ഒന്നും മിണ്ടാതെ യുവാവ്, സംശയം തോന്നി പരിസരത്ത് പരിശോധന നടത്തുന്നതിനി‌ടെ മണ്ണിനടിയിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ, മണ്ണ് നീക്കം ചെയ്തപ്പോൾ കണ്ടത് നായക്കൂട്ടിലാക്കി ഒരടി താഴ്ചയിൽ ജീവനോടെ കുഴിച്ചിട്ടിരിക്കുന്ന 11 മാസം പ്രായമുള്ള കു...
12 Nov 2026
BREAKING NEWS
‘സിസ തോമസ്, സർവകലാശാല വിസി ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത?, നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയുംകുറിച്ച് ഗീർവാണം മുഴക്കാൻ? നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം, വിദ്യാർഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്, അവരോടൊപ്പം ഞങ്ങളെല്ല...
11 Nov 2026
BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026