BREAKING NEWS

ഓട്ടോ, ടാക്‌സി നിരക്കുകൾ കൂടും; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ; പുതിയ നിരക്ക് ജനുവരി ഒന്നുമുതൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷാ, ടാക്‌സി നിരക്കുകൾ വർധിപ്പിക്കാൻ സർക്കാർ തീരുമാനം. 2027 ജനുവരി ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ കൊണ്ടുവരും. ഗതാഗതമന്ത്രി സി.പി. ജോണുമായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ വ്യാഴാഴ്ച നടത്താനിരുന്ന 24 മണിക്കൂർ ഓട്ടോ, ടാക്‌സി പണിമുടക്ക് പിൻവലിച്ചു.

നിലവിലെ മിനിമം ചാർജായ 30 രൂപ 50 രൂപയായി ഉയർത്തണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ പ്രധാന ആവശ്യം. നിരക്ക് വർധന പഠിക്കാൻ സർക്കാർ കമ്മിഷനെ നിയോഗിക്കും. കമ്മിഷൻ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എത്ര രൂപ വർധിപ്പിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

2022 ഏപ്രിൽ 22നാണ് സംസ്ഥാനത്ത് അവസാനമായി ഓട്ടോ, ടാക്‌സി നിരക്കുകൾ വർധിപ്പിച്ചതെന്ന് ചർച്ചയ്ക്കുശേഷം മന്ത്രി സി.പി. ജോൺ മാധ്യമങ്ങളോട് പറഞ്ഞു. നിരക്ക് പരിഷ്‌കരിക്കണമെന്ന യൂണിയനുകളുടെ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഇതിനായി ഉടൻ കമ്മിഷൻ രൂപവത്കരിക്കാനും തീരുമാനിച്ചു. 2027ൽ പുതിയ നിരക്ക് പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും മന്ത്രി വ്യക്തമാക്കി.

നിരക്ക് വർധനയ്ക്കു പുറമെ തൊഴിലാളി യൂണിയനുകൾ ഉന്നയിച്ച മറ്റ് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ഓട്ടോ, ടാക്‌സി ഡ്രൈവർമാർക്ക് ഇഎസ്‌ഐ ആനുകൂല്യം അനുവദിക്കുക, മഞ്ഞ ബോർഡില്ലാതെ സർവീസ് നടത്തുന്ന ടൂവീലർ ടാക്‌സികളെ നിയന്ത്രിക്കുക, ഹോട്ടലുകളിലും മറ്റും ഡ്രൈവർമാർക്ക് വിശ്രമമുറികൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അംഗീകരിച്ചത്.

‘മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടോ എന്ന് സണ്ണി ജോസഫ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്’; അടൂർ പ്രകാശ്; ‘ ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ മറുപടി ലഭിക്കുന്ന മുറയ്ക്ക് നിങ്ങളെ അറിയിക്കാം’

BREAKING NEWS
'മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടോ എന്ന് സണ്ണി ജോസഫ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്'; അടൂർ പ്രകാശ്; ' ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ മറുപടി ലഭിക്കുന്ന മുറയ്ക്ക് നിങ്ങളെ അറിയിക്കാം'
11 Nov 2026
BREAKING NEWS
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞു, തട്ടുകട അടിച്ചു തകര്‍ത്ത് ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ജീവനക്കാരന്റെ വാരിയെല്ല് അടിച്ചൊടിച്ചു, യുവാക്കള്‍ക്കെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്
11 Nov 2026
BREAKING NEWS
കൈവിട്ടുപോയി; എൻവിഡിയ സിഇഒയെ കുപ്പിയിലാക്കി ചൈനീസ് ചാര വനിത കടത്തിയത് ശതകോടികളുടെ ഡോളറിന്റെ എഐ ചിപ്പുകളെന്ന് റിപ്പോർട്ട്; അമേരിക്ക കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രധാന ചിപ്പുകളും ചൈനയുടെ കൈക്കലാക്കി!
11 Nov 2026
BREAKING NEWS
മൂന്ന് മാസത്തോളം വിദ്യാര്‍ത്ഥികളെ പുറത്തുനിര്‍ത്തിയിട്ടും അരിശം തീര്‍ന്നില്ലേ?? ഇനി എന്തിനാണ് മാപ്പ്?? ഒരു സംഭവത്തില്‍ രണ്ട് എഫ്ഐആറുകള്‍ എന്തിനാണ്?? കാലടി സർവകലാശാലക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
11 Nov 2026