BREAKING NEWS

പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ മുടി പിടിച്ചുവലിച്ചു, അടിച്ചു, മുക്കൂപൊത്തിപ്പിടിച്ച് വായിലൂടെ പുക വലിപ്പിച്ചു, ഒരാൾ ഫോണിൽ വിഡിയോ എടുക്കുന്നുണ്ടെന്ന് ചെറിയ ബോധത്തില്‍ മനസിലായി, സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍ സഹിക്കാനാകുന്നില്ല, വാടക വീടു പോലും തരുന്നില്ല- കളമശേരി സ്പാ പീഡനക്കേസിലെ അതിജീവിത.

· · 1 min read
Share: Copied!

കൊച്ചി: പീഡനം അതിജീവിച്ചെങ്കിലും സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തലില്‍ ഉള്ളുലഞ്ഞ് കളമശേരി സ്പാ പീഡനക്കേസിലെ അതിജീവിത. പുറത്തിറങ്ങാനും തനിച്ചിരിക്കാനും പേടി. ആലുവയിലെ വാടകവീട്ടിൽനിന്നു പുറത്താക്കപ്പെട്ട യുവതിയും ഭർത്താവും ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണിപ്പോൾ. സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും വാടകയ്ക്കു വീടു കിട്ടാത്ത സ്ഥിതി.

ജോലിക്കുള്ള ഇന്റർവ്യൂവിനായി വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ടു ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായതിന്റെ ഞെട്ടിക്കുന്ന ഓർമകൾ പങ്കുവയ്ക്കുകയാണ് അതിജീവിത. അധ്യാപകജോലി നഷ്ടപ്പെട്ട സമയത്താണ് സ്പാ മാനേജർ ഒഴിവിന്റെ പരസ്യം ഓൺലൈനിൽ കണ്ടത്. ഒക്ടോബർ രണ്ടിന് ഇന്റർവ്യൂ നടത്തിയത് ശ്രീരാജ് എന്നയാളാണ്. സിലക്ട് ചെയ്തതായി പറഞ്ഞു. വൈകിട്ട് ചെറിയ പാർട്ടിയിൽ സ്റ്റാഫിനെ എല്ലാവരെയും പരിചയപ്പെടുത്താമെന്ന് അയാൾ പറഞ്ഞു.

ഞാൻ വീട്ടിലേക്കു മടങ്ങി. വൈകിട്ട് അവർതന്നെ ടാക്സി ബുക്ക് ചെയ്തുതന്നു. തിരികെവിടാമെന്നും പറഞ്ഞിരുന്നു. ഇടപ്പള്ളിയിലെ അപ്പാർട്മെന്റുപോലുള്ള ഇടത്തേക്കാണു പോയത്. അവിടെവച്ചു ശ്രീരാജിന്റെ പെരുമാറ്റത്തിൽ പ്രശ്നം തോന്നി. ഞാൻ പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ മുടി പിടിച്ചുവലിച്ചു, അടിച്ചു. കുടിക്കാൻ തന്ന വെള്ളത്തിൽ എന്തോ ലഹരി കലക്കിയിരുന്നു. മുക്കൂപൊത്തിപ്പിടിച്ച് വായിലൂടെ പുക വലിപ്പിച്ചു. അവരെന്നെ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് പകുതി ബോധത്തിൽ അറിയാൻ പറ്റുന്നുണ്ടായിരുന്നു. ശ്രീരാജ്, അമ്മു (ശരണ്യ), സഞ്ജു, ജിത്തു എന്നിവരാണ് എന്നെ പീഡിപ്പിച്ചത്. ഒരാൾ ഫോണിൽ വിഡിയോ എടുക്കുന്നുണ്ടെന്ന് ഇടയ്ക്കു കണ്ണ് അൽപം തുറന്നപ്പോൾ മനസ്സിലായി. അത് അപ്പാർട്മെന്റുപോലുള്ള ബിൽഡിങ് ആയിരുന്നു. ഒച്ചവച്ചെങ്കിലും ആരും കേട്ടില്ല. ബാത്ത്റൂമിലെ ബൾബ് പൊട്ടിച്ച് ഞാൻ സ്വയം കൈമുറിക്കാൻ നോക്കിയപ്പോഴാണ് ഒക്ടോബർ മൂന്നിന് അവർ വിട്ടയച്ചത്. പൊലീസിനോടു പറയില്ലെന്നും പിറ്റേന്നു ജോലിക്ക് എത്തുമെന്നും ഉറപ്പു വാങ്ങി.

പുറത്തിറങ്ങി ആദ്യം ഭർത്താവിനെ വിളിച്ചു. അദ്ദേഹം പലതവണ എന്നെ വിളിച്ചിരുന്നു. കണ്ണും ചുണ്ടുമെല്ലാം നീരുവച്ചിരുന്നതിനാൽ കടയിൽനിന്നു മാസ്ക് വാങ്ങിവച്ചാണ് വീട്ടിലേക്ക് ടാക്സി വിളിച്ചുപോയത്., കേസു കൊടുക്കാം എന്നു ഭർത്താവ് പറഞ്ഞു. 13 ദിവസമാണ് ഞാൻ ഐസിയുവിൽ കിടന്നത്. എസിപി വന്നപ്പോഴും മൊഴിയെടുക്കാൻ ജഡ്ജി വന്നപ്പോഴും ഞാൻ സംഭവിച്ചതെല്ലാം പറഞ്ഞെന്നും അതിജീവിത പറയുന്നു.

BREAKING NEWS
കേരളത്തിലെ സ്വർണവ്യാപാരത്തിന്റെ ഭാവിയ്ക്ക് പുതിയ ദിശ; KGSMA വിഷൻ 2030 ആക്ഷൻ സമ്മിറ്റ് കോഴിക്കോട്ട്
11 Nov 2026
BREAKING NEWS
'സൗദിക്ക് സൈനിക സഹായം നൽകരുത്, സഹായിച്ചാൽ വിവരമറിയും, നിങ്ങളെ കാത്തിരിക്കുന്നത് ​ഗുരുതര പ്രത്യാഘാതങ്ങൾ'; പാകിസ്താന് ഹൂതികളുടെ മുന്നറിയിപ്പ്
11 Nov 2026
BREAKING NEWS
'മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോഴുണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി കാട്ടിക്കൂട്ടുന്നത്'; അധിക്ഷേപ പരാമർശം, ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്; നേരിട്ട് ഹാജരാകാൻ നിർദേശം
11 Nov 2026
BREAKING NEWS
'സോണിയ പറയുന്നത് കളവ്'; ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ പഞ്ചാബിൽ കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപിയും ആം ആദ്മി പാർട്ടിയും
11 Nov 2026