BREAKING NEWS

‘സോണിയ പറയുന്നത് കളവ്’; ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ പഞ്ചാബിൽ കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപിയും ആം ആദ്മി പാർട്ടിയും

· · 1 min read
Share: Copied!

ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകം ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ പഞ്ചാബിൽ കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കി ബിജെപിയും ആം ആദ്മി പാർട്ടിയും. 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് സോണിയ ഗാന്ധി പുസ്തകത്തിൽ ഉന്നയിച്ച വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ് ഇരു പാർട്ടികളുടെയും ആരോപണം. കലാപം ആരംഭിച്ചപ്പോൾ രാജീവ് ഗാന്ധി ഡൽഹിയിൽ സൈന്യത്തെ വിന്യസിക്കാൻ ഉത്തരവിട്ടിരുന്നുവെന്ന വാദവും സിഖ് ആക്ടിവിസ്റ്റുകൾ തള്ളി. കലാപത്തെക്കുറിച്ച് അന്വേഷിച്ച കമ്മിഷനുകൾ സൈന്യത്തെ വിന്യസിക്കാത്തതിന് സർക്കാരിനെ വിമർശിച്ചിരുന്നുവെന്ന് അഭിഭാഷകൻ എച്ച്.എസ്. ഫൂൽക്ക ചൂണ്ടിക്കാട്ടി.

ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെക്കുറിച്ച് ഇന്ദിരാഗാന്ധി ഒരിക്കലും പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്നിരിക്കെ, സോണിയ ഗാന്ധി ഇപ്പോൾ ഇത്തരമൊരു നിലപാട് പുസ്തകത്തിൽ എഴുതിയത് എങ്ങനെയാണെന്നാണ് ആം ആദ്മി പാർട്ടിയുടെ ചോദ്യം. സോണിയയുടെ പുസ്തകം മുസ്‌ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ളതാണെന്നും ബിജെപി ആരോപിച്ചു.

അതേസമയം, മേനക ഗാന്ധിയുമായുള്ള കടുത്ത ഭിന്നതകളെക്കുറിച്ചും സോണിയ പുസ്തകത്തിൽ തുറന്നെഴുതിയിട്ടുണ്ട്. കുടുംബത്തിൽ സമാധാനം നിലനിർത്താനായി ആദ്യഘട്ടത്തിൽ മേനകയുടെ വഴക്കുകൾ അവഗണിച്ചിരുന്നുവെന്നും പിന്നീട് താനും അതേ രീതിയിൽ പ്രതികരിക്കാൻ തുടങ്ങിയെന്നും സോണിയ വെളിപ്പെടുത്തുന്നു.

BREAKING NEWS
'മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോഴുണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി കാട്ടിക്കൂട്ടുന്നത്'; അധിക്ഷേപ പരാമർശം, ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്; നേരിട്ട് ഹാജരാകാൻ നിർദേശം
11 Nov 2026
BREAKING NEWS
രണ്ട് മദ്രസ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു, ഉസ്താദിനെതിരെ പോക്സോ കേസ്
11 Nov 2026
BREAKING NEWS
പാര്‍ട്ടി തിരിഞ്ഞു നോക്കുന്നില്ലെന്ന പ്രചരണം കല്ലുവച്ച നുണ, സിപിഐ(എം) രാധയെ കണ്ണിലെ കൃഷ്ണമണി പോലെയാണ് നോക്കുന്നത്, ആശുപത്രി ബില്ലുകള്‍ അടയ്ക്കുന്നത് എകെജി സെന്ററില്‍ നിന്ന്
11 Nov 2026
BREAKING NEWS
ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം; രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ തലയ്ക്ക് വെടിയേറ്റു, ആക്രമണം നടത്തിയത് അയൽവാസികളായ സഹോദരൻമാർ
11 Nov 2026