BREAKING NEWS

‘സൗദിക്ക് സൈനിക സഹായം നൽകരുത്, സഹായിച്ചാൽ വിവരമറിയും, നിങ്ങളെ കാത്തിരിക്കുന്നത് ​ഗുരുതര പ്രത്യാഘാതങ്ങൾ’; പാകിസ്താന് ഹൂതികളുടെ മുന്നറിയിപ്പ്

· · 1 min read
Share: Copied!

ഇസ്ലാമാബാദ്/സന: സൗദി അറേബ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹൂതികൾക്കെതിരെ നിലപാടെടുത്ത പാകിസ്താന് നേരിട്ട് മുന്നറിയിപ്പുമായി യെമനിലെ ഹൂതി ഭരണകൂടം. സൗദിക്ക് സൈനികരെയോ ആയുധങ്ങളോ രഹസ്യാന്വേഷണ വിവരങ്ങളോ മറ്റ് സൈനിക സഹായങ്ങളോ കൈമാറരുതെന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ പാർലമെന്റ് പാകിസ്താനോട് ആവശ്യപ്പെട്ടു. സൗദിയുടെ സൈനിക നീക്കങ്ങളിൽ പങ്കാളികളാകുന്ന രാജ്യങ്ങൾ നിയമപരവും രാഷ്ട്രീയവുമായ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.

യെമനിലെ സൈനിക ഇടപെടലുകളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഇറാനും പാകിസ്താന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ സംഭവവികാസങ്ങൾ പാകിസ്താൻ ഫീൽഡ് മാർഷൽ അസിം മുനീറിന്റെ മുൻകൈയിൽ രൂപംകൊണ്ട മക്ക പ്രതിരോധ കരാറിനെ (Makkah Defence Pact) സമ്മർദത്തിലാക്കിയിരിക്കുകയാണ്.

സൗദിയുമായുള്ള കരാർ പ്രതിരോധ സഹകരണത്തിനുള്ള സംവിധാനം മാത്രമാണെന്നാണ് പാകിസ്താന്റെ വിശദീകരണം. എന്നാൽ സൗദി അറേബ്യയെയും ഇസ്‌ലാമിലെ രണ്ട് വിശുദ്ധ മസ്ജിദുകളെയും സംരക്ഷിക്കുമെന്ന് പാക് സൈനിക നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ട്. യെമനിലെ ഹൂതി വിമതർക്കെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന സൈനിക നീക്കങ്ങൾ നടത്തുന്നതിനാൽ പാകിസ്താന്റെ നിലപാടിന് മേഖലയിൽ വലിയ പ്രാധാന്യമുണ്ട്.

സൗദിക്ക് സൈനികരെയോ ആയുധങ്ങളോ രഹസ്യാന്വേഷണ വിവരങ്ങളോ കൈമാറുന്ന സാഹചര്യമുണ്ടായാൽ അത് നേരിട്ടുള്ള പ്രകോപനമായി ഹൂതികൾ കണക്കാക്കും. പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വ്യാപിച്ചാൽ പാക് സൈനികർ ഹൂതികളുടെ നേരിട്ടുള്ള ആക്രമണലക്ഷ്യമായി മാറാനും സാധ്യതയുണ്ട്.

മേഖലയിൽ മധ്യസ്ഥശ്രമങ്ങൾ നടത്തുന്നതായി അവകാശപ്പെടുമ്പോഴും സൗദിയുടെ സാമ്പത്തിക സഹായവും സ്വാധീനവുമാണ് ഇസ്‌ലാമാബാദിന്റെ നീക്കങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. അസിം മുനീറിന്റെ സൗദി അനുകൂല നിലപാട് ഇറാൻ പിന്തുണയുള്ള സായുധസംഘങ്ങളുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് പാകിസ്താനെ നയിച്ചേക്കാം. ഇത് ഇറാനുമായുള്ള പാകിസ്താന്റെ ബന്ധത്തിലും കൂടുതൽ വിള്ളലുണ്ടാക്കാൻ ഇടയാക്കും.

‘മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോഴുണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി കാട്ടിക്കൂട്ടുന്നത്’; അധിക്ഷേപ പരാമർശം, ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്; നേരിട്ട് ഹാജരാകാൻ നിർദേശം

BREAKING NEWS
കേരളത്തിലെ സ്വർണവ്യാപാരത്തിന്റെ ഭാവിയ്ക്ക് പുതിയ ദിശ; KGSMA വിഷൻ 2030 ആക്ഷൻ സമ്മിറ്റ് കോഴിക്കോട്ട്
11 Nov 2026
BREAKING NEWS
പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ മുടി പിടിച്ചുവലിച്ചു, അടിച്ചു, മുക്കൂപൊത്തിപ്പിടിച്ച് വായിലൂടെ പുക വലിപ്പിച്ചു, ഒരാൾ ഫോണിൽ വിഡിയോ എടുക്കുന്നുണ്ടെന്ന് ചെറിയ ബോധത്തില്‍ മനസിലായി, സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍ സഹിക്കാനാകുന്നില്ല, വാടക വീടു പോലും തരുന്നില്ല- കളമശേരി സ്പാ പീഡനക്കേസിലെ അതിജീവിത.
11 Nov 2026
BREAKING NEWS
'മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോഴുണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി കാട്ടിക്കൂട്ടുന്നത്'; അധിക്ഷേപ പരാമർശം, ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്; നേരിട്ട് ഹാജരാകാൻ നിർദേശം
11 Nov 2026
BREAKING NEWS
'സോണിയ പറയുന്നത് കളവ്'; ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ പഞ്ചാബിൽ കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപിയും ആം ആദ്മി പാർട്ടിയും
11 Nov 2026