BREAKING NEWS

’പരാതിക്കാരിയുടെ കുടുംബ ഡോക്ടടറാണ് ഞാൻ, നല്ല സൗഹൃദം; ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചത്; മൂന്ന് കോടി ആവശ്യപ്പെട്ട് നടി ഭീഷണിപ്പെടുത്തി; ഫ്ലാറ്റിൽ കെട്ടിയിട്ട് നഗ്നനാക്കി വീഡിയോ പകർത്തി’: മുൻകൂർ ജാമ് ഹർജി നല്കി ഡോ. ജോൺസൺ കെ വർഗീസ്

· · 1 min read
Share: Copied!

കൊച്ചി: യുവതിയായ ഡോക്ടർക്കെതിരായ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ കെ. വർഗീസ്. പരാതിക്കാരിയുടെ കുടുംബ ഡോക്ടറാണ് താനെന്നും ദീർഘകാലമായി തന്റെ കീഴിൽ ചികിത്സ തേടുന്നയാളാണ് പരാതിക്കാരിയെന്നും ഡോക്ടർ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു. ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിയുമായി നല്ല സൗഹൃദത്തിലായിരുന്നുവെന്നും ഹർജിയിൽ അവകാശപ്പെടുന്നു. പരാതിക്കാരിയുടെ ബന്ധുവായ നടിക്കെതിരെയും ഡോക്ടർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

ബന്ധുവായ നടി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് ഡോക്ടറുടെ ആരോപണം. കടവന്ത്രയിലെ ഫ്ലാറ്റിൽ തന്നെ കെട്ടിയിട്ടും നഗ്നനാക്കിയും വീഡിയോ ചിത്രീകരിച്ചു. മൂന്ന് കോടി രൂപ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. നടി പണം ആവശ്യപ്പെടുന്നതിന്റെ വാട്സാപ്പ് ചാറ്റുകൾ കൈവശമുണ്ടെന്നും ഡോക്ടർ അവകാശപ്പെടുന്നു. മർദനവുമായി ബന്ധപ്പെട്ട് താൻ നൽകിയ പരാതിയോടുള്ള വിരോധമാണ് ബലാത്സംഗക്കേസിന് പിന്നിലെന്നും ഹർജിയിൽ പറയുന്നു.

അതേസമയം, കേസെടുത്തതിന് പിന്നാലെ ഡോക്ടർ ഒളിവിലാണ്. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് പോലീസിന്റെ സംശയം. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

കടത്തുരീതി, പൊതിയൽ, വിതരണം… എല്ലാം ഡാനിഭായുടെ മൊബൈലിൽ ഭദ്രം, പിടിവീണപ്പോൾ ഒന്നാന്തരം തെളിമായി ഉദ്യോ​ഗസ്ഥർക്ക്… എംഡിഎംഎ വാഴക്കുലകൾക്കുള്ളിൽ പൊതിഞ്ഞ് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ ക‌ടത്തി, ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

BREAKING NEWS
മൂന്ന് മാസമായി കാണാമറയത്ത്; ചോക്ലിയിൽനിന്ന് കാണാതായ ശിവസൂര്യയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ്
09 Nov 2026
BREAKING NEWS
കടത്തുരീതി, പൊതിയൽ, വിതരണം... എല്ലാം ഡാനിഭായുടെ മൊബൈലിൽ ഭദ്രം, പിടിവീണപ്പോൾ ഒന്നാന്തരം തെളിമായി ഉദ്യോ​ഗസ്ഥർക്ക്... എംഡിഎംഎ വാഴക്കുലകൾക്കുള്ളിൽ പൊതിഞ്ഞ് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ ക‌ടത്തി, ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ
09 Nov 2026
BREAKING NEWS
കുട്ടികളുടെ അവയവങ്ങൾക്ക് നല്ല വിലയുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ നിന്ന് മനസിലാക്കി!! ബന്ധുവായ നാലുവയസുകാരനു ഭക്ഷണവും മദ്യവും നൽകി, ലഹരിയിൽ ഉറങ്ങിയ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു, ശരീരം മുറിച്ച് വൃക്കകളും ശ്വാസകോശവും കണ്ണുകളും നീക്കം ചെയ്ത് പ്ലാസ്റ്റിക് ബക്കറ്റിലാക്കി, മൃതദേഹം വെള്ളം നിറഞ്ഞ കുഴിയിൽ ഉപേക...
09 Nov 2026
BREAKING NEWS
'വിഷയം വളരെ സങ്കീർണം'- ട്രംപ്!! പ്രസിഡന്റിന്റെ ശാസ്ത്ര- സാങ്കേതിക ഉപദേശക സമിതിയിൽ അംഗം, ചൈനീസ് ചാരവനിതയുമായുള്ള വിവാഹേതര ബന്ധം അം​ഗീകരിച്ച് എൻവിഡിയ സിഇഒ.... മാധ്യമ രം​ഗത്ത് ഈ പേര് കേട്ടിട്ടുപോലുമില്ലെന്ന് ഹുനാൻ ടിവിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ!! സിസിടിവിയുടെ വെബ്സൈറ്റിലും ഇവരെക്കുറിച്ചുള്ള പ്രൊഫൈൽ അ...
09 Nov 2026