BREAKING NEWS

പെട്ടെന്ന് പണം സമ്പാദിക്കാനുള്ള വഴി ഓൺലൈനിൽ തിരഞ്ഞു… കുട്ടികളുടെ അവയവങ്ങൾക്ക് നല്ല വിലയുണ്ടെന്ന് മറുപടി!! ബന്ധുവായ നാലുവയസുകാരനു ഭക്ഷണവും മദ്യവും നൽകി, ലഹരിയിൽ ഉറങ്ങിയ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു, ശരീരം മുറിച്ച് വൃക്കകളും ശ്വാസകോശവും കണ്ണുകളും നീക്കം ചെയ്ത് പ്ലാസ്റ്റിക് ബക്കറ്റിലാക്കി, മൃതദേഹം വെള്ളം നിറഞ്ഞ കുഴിയിൽ ഉപേക്ഷിച്ചു!! യുവാവ് പിടിയിൽ

· · 1 min read
Share: Copied!

ജഷ്പൂർ: ഓൺലൈനിലൂടെ അവയവങ്ങൾ വിൽക്കാമെന്ന ലക്ഷ്യത്തോടെ ഛത്തീസ്ഗഢിൽ നാലുവയസുകാരനെ അതി ക്രൂരമായി കൊലപ്പെടുത്തി ബന്ധുവായ യുവാവ്. കുട്ടിയുടെ വൃക്കകളും ശ്വാസകോശവും കണ്ണുകളും ശരീരത്തിൽനിന്ന് നീക്കം ചെയ്തതായും ഇവ വിൽക്കാനായിരുന്നു പദ്ധതിയെന്നും പോലീസ് അറിയിച്ചു. സാമൂഹികമാധ്യമങ്ങളിൽ വേഗത്തിൽ പണം സമ്പാദിക്കാനുള്ള വഴികൾ തിരഞ്ഞതിനു പിന്നാലെയാണ് പ്രതി ഇത്തരമൊരു കുറ്റകൃത്യത്തിന് പദ്ധതിയിട്ടതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

സംഭവത്തിൽ 27കാരനായ ബസുദേവ് എന്ന തങ്നുവിനെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ജഷ്പൂർ ജില്ലയിലെ ലോധേനാപത്ത് മഹുവ ഗ്രാമത്തിലെ ഒരു പാടത്തുള്ള വെള്ളം നിറഞ്ഞ കുഴിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുതപ്പും കിടക്കവിരിയും ഉപയോഗിച്ച് പൊതിഞ്ഞ ശേഷം ചാക്കിലാക്കി കുഴിയിൽ തള്ളുകയും മണ്ണിട്ട് മൂടുകയും ചെയ്തിരുന്നു.

കുട്ടിയുടെ പിതാവ് രാംജീത് റാം (36) നവംബർ ഏഴിനാണ് സന്ന പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നവംബർ അഞ്ചുമുതൽ മകനെ കാണാനില്ലെന്നായിരുന്നു പരാതി. ജഷ്പൂർ സീനിയർ പോലീസ് സൂപ്രണ്ട് ലാൽ ഉമേദ് സിങ് ഞായറാഴ്ചയാണ് സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

ഏകദേശം ഒരു വർഷം മുമ്പാണ് ജോലിക്കായി രാംജീത് കുടുംബത്തോടൊപ്പം സന്ന ഗ്രാമത്തിലെത്തിയത്. ആമാച്ചുവ നദിയിലെ അണക്കെട്ടിന് സമീപമുള്ള ഒരു കുടിലിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. രാംജീതിന്റെ മാതൃസഹോദരന്റെ മകനാണ് പ്രതിയായ ബസുദേവ്. ഇയാൾ പതിവായി രാംജീതിന്റെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച കുടുംബാംഗങ്ങൾക്കൊപ്പം കുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് രാംജീത് മൃതദേഹം കണ്ടെത്തിയത്. ചോളപ്പാടത്തിന് സമീപം വെള്ളം നിറഞ്ഞ കുഴിയിലായിരുന്നു മൃതദേഹം. പുതപ്പും കിടക്കവിരിയും ഉപയോഗിച്ച് പൊതിഞ്ഞ് ചാക്കിനുള്ളിലാക്കി ഭാഗികമായി മണ്ണിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ചൽനി ഗൊറാപത്ത് ഗ്രാമവാസിയായ ബസുദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. ദിവസവേതന ജോലിയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ തൃപ്തിയില്ലാതിരുന്ന ഇയാൾ കൂടുതൽ പണം സമ്പാദിക്കാനുള്ള വഴികൾ അന്വേഷിച്ചുവരികയായിരുന്നു. ഇതിനായി സാമൂഹികമാധ്യമങ്ങളിൽ സ്ഥിരമായി തിരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് ചെറിയ കുട്ടികളുടെ ശരീരത്തിൽനിന്ന് അവയവങ്ങൾ നീക്കം ചെയ്ത് വിൽക്കാമെന്ന ആശയം ഇയാൾക്ക് ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

നവംബർ അഞ്ചിനാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയ ഇയാൾ മദ്യവും കോഴിയിറച്ചിയും വാങ്ങി നൽകി. കുട്ടിയെക്കൊണ്ട് മദ്യം കുടിപ്പിച്ചതായും പൊലീസ് പറഞ്ഞു. മദ്യലഹരിയിലായ കുട്ടി ഉറങ്ങിവീണതോടെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് കുട്ടിയുടെ ശരീരം മുറിച്ച് വൃക്കകളും ശ്വാസകോശവും കണ്ണുകളും നീക്കം ചെയ്തു. ഇവ ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ചുവെച്ചതായും പോലീസ് സൂപ്രണ്ട് ലാൽ ഉമേദ് സിങ് പറഞ്ഞു. പിന്നീട് മൃതദേഹം പുതപ്പും കിടക്കവിരിയും ഉപയോഗിച്ച് പൊതിഞ്ഞ് ചാക്കിലാക്കി വെള്ളം നിറഞ്ഞ കുഴിയിൽ ഉപേക്ഷിച്ചു. തിരിച്ചറിയാതിരിക്കാനായി മണ്ണിട്ട് മൂടുകയും ചെയ്തു.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങളും നീക്കം ചെയ്ത അവയവങ്ങൾ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ബക്കറ്റും മറ്റ് തെളിവുകളും പോലീസ് കണ്ടെടുത്തു. പ്രദേശത്തെ ഒരു കുഴിയിൽനിന്നാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

BREAKING NEWS
'വിഷയം വളരെ സങ്കീർണം'- ട്രംപ്!! പ്രസിഡന്റിന്റെ ശാസ്ത്ര- സാങ്കേതിക ഉപദേശക സമിതിയിൽ അംഗം, ചൈനീസ് ചാരവനിതയുമായുള്ള വിവാഹേതര ബന്ധം അം​ഗീകരിച്ച് എൻവിഡിയ സിഇഒ.... മാധ്യമ രം​ഗത്ത് ഈ പേര് കേട്ടിട്ടുപോലുമില്ലെന്ന് ഹുനാൻ ടിവിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ!! സിസിടിവിയുടെ വെബ്സൈറ്റിലും ഇവരെക്കുറിച്ചുള്ള പ്രൊഫൈൽ അ...
09 Nov 2026
BREAKING NEWS
നിരവധി കേസുകളിൽ പ്രതി, അറസ്റ്റ് ചെയ്യാതിരിക്കാൻ വീടിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി... അറസ്റ്റ് ചെയ്യാൻ വരുന്നവരെ ആക്രമിക്കാൻ സമീപത്ത് കൊടുവാൾ, കല്ലുകൾ, പൈപ്പ് തുടങ്ങിയ മാരകായുധങ്ങൾ കണ്ണിലെറിയാൻ മുളകുപൊടിയും!! കെട്ടിടത്തിനിരുവശത്ത് നിന്നും ലാഡറുകൾ പിച്ച് ചെയ്ത് കെട്ടിടത്തിൽ കയറി പ്രതിയെ തൂക്കിയെടു...
09 Nov 2026
BREAKING NEWS
റോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പടക്കം പൊട്ടിക്കലും റീല്‍ ചിത്രീകരണവും, ചോദ്യം ചെയ്ത പൊലീസുകാരനെ മര്‍ദിച്ച് കൊന്ന് മദ്യപ സംഘം, നാലുപേര്‍ അറസ്റ്റില്‍
09 Nov 2026
BREAKING NEWS
അറബ് പാർട്ടികളെ കണ്ണിൽകണ്ടുകൂടാ...ദേശീയ ഐക്യസർക്കാർ രൂപീകരിക്കണം.... അധികാരം വിട്ടുകൊടുക്കാൻ തയ്യാറാകാതെ നെതന്യാഹു!! ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ഗാദി ഐസൻകോട്ടിന് പ്രസിഡന്റിന്റെ ആദ്യം ക്ഷണം!! അനുവദിച്ചിരിക്കുന്നത് 28 ദിവസത്തെ സമയം... ഐസൻകോട്ടിനു മുന്നിലുള്ള ലക്ഷ്യവും ചെറുതല്ല
09 Nov 2026