BREAKING NEWS

പോലീസിനെ നിരന്തരം വട്ടംകറക്കി അഭിരാമിന്റെ കൊലയാളികൾ, ഇടയ്ക്കിടെ മൊഴിമാറ്റുന്നത് ഒഴിവാക്കാൻ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യാൻ‍ നീക്കം!! 17 കാരന്റെ പ്രായത്തിൽ സംശയമുന്നയിച്ച് കുടുംബം… പ്രതിയുടെ പ്രായം സംബന്ധിച്ച് വിശദമായ അന്വേഷണവും രേഖാ പരിശോധനകളും പൂർത്തിയാക്കി, നിലവിൽ പതിനേഴര വയസ് മാത്രമേ പ്രതിക്ക് പൂർത്തിയായിട്ടുള്ളൂ- ശ്രീകാര്യം പോലീസ്

· · 1 min read
Share: Copied!

ശ്രീകാര്യം: പാങ്ങപ്പാറയിൽ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ട് പ്രതികളെ കൂടുതൽ ചോദ്യംചെയ്യലിനും വിശദമായ തെളിവെടുപ്പിനുമായി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ രണ്ടാംപ്രതി ശ്രീകാര്യം കല്ലമ്പള്ളി സ്വദേശിയായ ഉമർ (22), മൂന്നാംപ്രതിയായ കാമുകി മണക്കാട് സ്വദേശിയായ ആനന്ദ(18) എന്നിവരെയാണ് ശനിയാഴ്ച വൈകീട്ടോടെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയത്.

പ്രതികൾ പോലീസിനെ വഴിതെറ്റിക്കാൻ ഇടയ്ക്കിടെ മൊഴിമാറ്റുന്നതിനാൽ ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം. അതുപോലെ പ്രതികൾ ഉപയോഗിച്ച മൊബൈൽഫോണുകൾ, കൊല്ലപ്പെട്ട അഭിരാമിന്റെ ഫോൺ, വസ്ത്രങ്ങൾ തുടങ്ങിയവ കണ്ടെത്തേണ്ടതുണ്ട്. ഒന്നാംപ്രതിയായ പതിനേഴുകാരനെയും നാലാംപ്രതി ഉമറിന്റെ കാമുകിയായ ആക്കുളം സ്വദേശി ഐശ്വര്യയെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.

അതുപോലെ സംഭവസ്ഥലത്തും പ്രതികൾ ഒളിവിൽക്കഴിഞ്ഞ സ്ഥലങ്ങളിലുമെത്തിച്ച് വരുംദിവസങ്ങളിൽ രണ്ടാംഘട്ട തെളിവെടുപ്പു പൂർത്തിയാക്കും. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്‌. ആനന്ദയുടെ ഇൻസ്റ്റഗ്രാം വഴി ഒന്നാംപ്രതിയാണ് കഴിഞ്ഞ നവംബർ ഒന്നിന് അഭിരാമിനെ പാങ്ങപ്പാറയിലെ പേരൂരിലെ വാഴത്തോട്ടത്തിനുസമീപം വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. അഭിരാമിന്റെ സുഹൃത്തിനെ ലക്ഷ്യമിട്ടാണ് പ്രതികൾ പദ്ധതിയിട്ടതെങ്കിലും, അഭിരാം കൊല്ലപ്പെടുകയായിരുന്നു. കൊലപാതകത്തിൽ 17-കാരനായ ഒന്നാംപ്രതി പൂജപ്പുരയിലെ ഒബ്സർവേഷൻ ഹോമിലാണ്.

ഇതിനിടെ പോലീസ് കസ്റ്റഡിയിലുള്ള ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് അഭിരാമിന്റെ കുടുംബം രം​ഗത്തെത്തി. കേസിൽ പോലീസ് പതിനേഴുകാരനായി ചിത്രീകരിക്കുന്ന ഒന്നാം പ്രതിക്ക് പ്രായപൂർത്തിയായിട്ടുണ്ടെന്നാണ് അഭിരാമിന്റെ കുടുംബാംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഗുരുതരമായ കേസിൽ കടുപ്പമേറിയ ശിക്ഷയിൽനിന്ന് പ്രതിയെ രക്ഷപ്പെടുത്താൻ ബോധപൂർവം പ്രായം കുറച്ചുകാണിക്കുകയാണോയെന്ന് സംശയമുണ്ടെന്ന് അഭിരാമിന്റെ കുടുംബം ആരോപിച്ചു. പ്രതിയുടെ യഥാർത്ഥപ്രായം സ്ഥിരീകരിക്കാൻ ശാസ്ത്രീയപരിശോധന നടത്തണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. ഇതിനായി പ്രതിയുടെ ജനനസർട്ടിഫിക്കറ്റും സ്കൂൾ പ്രവേശന രേഖകളും വിശദമായി അന്വേഷണസംഘം പുനഃപരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കാരണം കൊല്ലപ്പെട്ട അഭിരാമിന്റെ സീനിയറായാണ് ഒന്നാംപ്രതി സ്കൂളിൽ പഠിച്ചിരുന്നത്. മാത്രമല്ല, പ്രതിക്ക് 18 വയസ് പൂർത്തിയായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നതെന്നും ബന്ധുക്കൾ പറയുന്നു. കേസിലെ പ്രതികളെ മുൻപരിചയമൊന്നുമില്ല. എന്നാൽ, അഭിരാമിന്റെ സുഹൃത്തുക്കളിൽ ചിലർക്ക് ഒന്നാംപ്രതിയെക്കുറിച്ച് മുൻപ് അറിയാമായിരുന്നതായി കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട അഭിരാമിന്റെ വസ്ത്രങ്ങളും മൊബൈൽ ഫോണും അടക്കമുള്ള പ്രധാന തെളിവുകൾ ഇനിയും കണ്ടെത്താനാകാത്തത് കേസ്‌ അട്ടിമറിക്കാൻ കാരണമാകുമോയെന്ന ഭയത്തിലാണ് അഭിരാമിന്റെ കുടുംബം.

അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ശ്രീകാര്യം പോലീസും രംഗത്തെത്തി. പ്രതിയുടെ പ്രായം സംബന്ധിച്ച് വിശദമായ അന്വേഷണവും രേഖാപരിശോധനകളും പൂർത്തിയാക്കി. നിലവിൽ പതിനേഴര വയസ് മാത്രമേ പ്രതിക്ക് പൂർത്തിയായിട്ടുള്ളൂയെന്നും പോലീസ് പറഞ്ഞു.

BREAKING NEWS
'ഭ്രാന്തന്മാരായ ഇടതുപക്ഷത്തിനെതിരെ നമ്മളെ പ്രതിരോധിക്കാൻ ഈ ആളുകളെയാണ് ആവശ്യം, ഡാന വൈറ്റ് മറ്റാരെയും പോലെ ആയിരിക്കില്ലാത്ത ഒരു പ്രസ് സെക്രട്ടറിയായിരിക്കും'... വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകാൻ ഡാന വൈറ്റിന് ക്ഷണം!! 'എനിക്ക് ധാരാളം ജോലികളുണ്ട്'- മറുപടി
08 Nov 2026
BREAKING NEWS
പാൽ കച്ചവടത്തിന്റെ മറവിൽ ആളില്ലാത്ത വീടുകൾ നോക്കിവയ്ക്കും, പിന്നാലെ മോഷണം, പ്രതി ഇതുവരെ കയറിയത് മുപ്പതോളം വീടുകളില്‍, കുടുങ്ങിയത് നാട്ടിലെ മാന്യന്‍
08 Nov 2026
BREAKING NEWS
ഡ്രൈവിങ് പഠിക്കുന്നതിനിടെ എസ്‌യുവി സ്കൂട്ടറിലിടിച്ചു, പിന്നാലെ മറ്റൊരു കാറില്‍ രക്ഷപ്പെട്ട് യുവതികളും ആണ്‍സുഹൃത്തും, 55 കാരന് ദാരുണാന്ത്യം
08 Nov 2026
BREAKING NEWS
സ്വാശ്രയ ഓട്ടോണമസ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനോ, സീറ്റുകൾ സ്ഥിരമായി വർധിപ്പിക്കുന്നതിനോ സർക്കാരിന്റെ അനുമതി അവശ്യമില്ല, പുതിയ കോഴ്സുകൾ ആരംഭിക്കുന്നത് മുൻകൂട്ടി സർക്കാരിനെ അറിയിച്ചാൽ മതി- ഉത്തരവ്!! സീറ്റുകൾ തോന്നിയപോലെ വർധിപ്പിക്കാൻ അനുമതി നൽകുന്നത് വിദ്യാഭ്യാസ കച്ചവടത്തിനുള്ള വഴിതുറന...
08 Nov 2026