BREAKING NEWS

പാൽ കച്ചവടത്തിന്റെ മറവിൽ ആളില്ലാത്ത വീടുകൾ നോക്കിവയ്ക്കും, പിന്നാലെ മോഷണം, പ്രതി ഇതുവരെ കയറിയത് മുപ്പതോളം വീടുകളില്‍, കുടുങ്ങിയത് നാട്ടിലെ മാന്യന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: വീടുകൾ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ മാറനല്ലൂർ റസൽപുരം ചരിവിള പുത്തൻവീട്ടിൽ നിഷാന്തിനെ (37) നരുവാമൂട് പോലീസ് അറസ്റ്റു ചെയ്തു. 2023 മുതൽ മലയിൻകീഴ്, കാട്ടാക്കട, ആര്യൻകോട്, മാറനല്ലൂർ സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളുണ്ട്. മുപ്പതോളം വീടുകളിൽ മോഷണം നടത്തിയിട്ടുള്ള പ്രതി ഇതിനോടകം അൻപതിലേറെ പവന്റെ സ്വർണം കട്ടതായി പോലീസ് പറഞ്ഞു. മോഷണമുതൽ വിറ്റുകിട്ടുന്ന പണംകൊണ്ട് കാറുകളും ബൈക്കുകളും വാങ്ങി നിഷാന്ത്‌ നാട്ടിൽ ആഡംബരജീവിതം നയിക്കുകയായിരുന്നു.

നാട്ടിൽ മാന്യനായി നടന്നിരുന്ന പ്രതി പശു ഫാം നടത്തുകയായിരുന്നു. റസൽപുരത്തെ ബിവ്റേജസ് ഗോഡൗണിൽ യൂണിയൻ തൊഴിലാളിയായും പണിയെടുത്തിരുന്നു. മാറനല്ലൂരിൽ അടുത്തിടെ മോഷണപരമ്പര നടത്തിയത് പ്രതിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. പാൽ കച്ചവടത്തിന്റെ മറവിൽ ആളില്ലാത്ത വീടുകൾ നോക്കിവെച്ചാണ് കയറുന്നത്. ആർക്കും സംശയം തോന്നാത്ത രീതിയിൽ മോഷണം നടത്തിവന്ന പ്രതി ആദ്യമായാണ് പോലീസ് പിടിയിലാകുന്നത്. റൂറൽ എസ്.പി. പ്രശാന്തൻ കാണി, കാട്ടാക്കട ഡിവൈ.എസ്.പി. ബിനു, മലയിൻകീഴ് സി.ഐ. ഉമേഷ് എന്നിവരുടെ മേൽനോട്ടത്തിൽ നരുവാമൂട് സ്റ്റേഷൻ എസ്.എച്ച്.ഒ. കിരൺ ശശിധരൻ, സി.പി.ഒ. പീറ്റർ ദാസ്, എസ്.സി.പി.ഒ. ശ്രീകാന്ത്, ഹോം ഗാർഡ് രമേശ്, ബൈജു എസ്.ഐ. എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. നരുവാമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം കൂടിയതോടെ പോലീസ് നിരീക്ഷണം ശക്തമാക്കി കാത്തിരുന്നു.

നാട്ടിൽ മാന്യനായി നിന്ന് നാട്ടുകാരെയും പോലീസിനെയും കബളിപ്പിച്ചാണ് നിഷാന്ത് മൂന്നുവർഷം പിടിച്ചുനിന്നത്. മോഷണം നടത്തുന്ന വീടുകളിലെത്തി പിന്നീട് പോലീസിനെ വിളിക്കാനും കാര്യങ്ങൾ തിരക്കാനും മുൻനിരയിലുണ്ടാകും. പാൽവിതരണക്കാരനായതിനാൽ വീടുകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. വീട്ടുകാർ സ്ഥലത്തില്ലാത്തത് മനസ്സിലാക്കിയാണ് മോഷണം നടത്തിയിരുന്നത്. മോഷണം കൂടിയതോടെ നരുവാമൂട് പോലീസ് അന്വേഷണം ശക്തമാക്കി. സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചും ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചും പരമാവധി തെളിവുകൾ ശേഖരിച്ച് പ്രതിയെ പൂട്ടുകയായിരുന്നു. പ്രതി നിഷാന്താണെന്ന് അറിഞ്ഞതോടെ നാട്ടുകാരും ഞെട്ടി. മോഷണം നടന്ന വീടുകളുടെ പരിസരത്തെല്ലാം ബുള്ളറ്റിൽ ഇയാളുടെ സാന്നിധ്യം പോലീസ് തിരിച്ചറിഞ്ഞിരുന്നു.

BREAKING NEWS
'ഭ്രാന്തന്മാരായ ഇടതുപക്ഷത്തിനെതിരെ നമ്മളെ പ്രതിരോധിക്കാൻ ഈ ആളുകളെയാണ് ആവശ്യം, ഡാന വൈറ്റ് മറ്റാരെയും പോലെ ആയിരിക്കില്ലാത്ത ഒരു പ്രസ് സെക്രട്ടറിയായിരിക്കും'... വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകാൻ ഡാന വൈറ്റിന് ക്ഷണം!! 'എനിക്ക് ധാരാളം ജോലികളുണ്ട്'- മറുപടി
08 Nov 2026
BREAKING NEWS
പോലീസിനെ നിരന്തരം വട്ടംകറക്കി അഭിരാമിന്റെ കൊലയാളികൾ, ഇടയ്ക്കിടെ മൊഴിമാറ്റുന്നത് ഒഴിവാക്കാൻ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യാൻ‍ നീക്കം!! 17 കാരന്റെ പ്രായത്തിൽ സംശയമുന്നയിച്ച് കുടുംബം... പ്രതിയുടെ പ്രായം സംബന്ധിച്ച് വിശദമായ അന്വേഷണവും രേഖാ പരിശോധനകളും പൂർത്തിയാക്കി, നിലവിൽ പതിനേഴര വയസ് മാത്രമേ ...
08 Nov 2026
BREAKING NEWS
ഡ്രൈവിങ് പഠിക്കുന്നതിനിടെ എസ്‌യുവി സ്കൂട്ടറിലിടിച്ചു, പിന്നാലെ മറ്റൊരു കാറില്‍ രക്ഷപ്പെട്ട് യുവതികളും ആണ്‍സുഹൃത്തും, 55 കാരന് ദാരുണാന്ത്യം
08 Nov 2026
BREAKING NEWS
സ്വാശ്രയ ഓട്ടോണമസ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനോ, സീറ്റുകൾ സ്ഥിരമായി വർധിപ്പിക്കുന്നതിനോ സർക്കാരിന്റെ അനുമതി അവശ്യമില്ല, പുതിയ കോഴ്സുകൾ ആരംഭിക്കുന്നത് മുൻകൂട്ടി സർക്കാരിനെ അറിയിച്ചാൽ മതി- ഉത്തരവ്!! സീറ്റുകൾ തോന്നിയപോലെ വർധിപ്പിക്കാൻ അനുമതി നൽകുന്നത് വിദ്യാഭ്യാസ കച്ചവടത്തിനുള്ള വഴിതുറന...
08 Nov 2026