BREAKING NEWS

സ്വാശ്രയ ഓട്ടോണമസ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനോ, സീറ്റുകൾ സ്ഥിരമായി വർധിപ്പിക്കുന്നതിനോ സർക്കാരിന്റെ അനുമതി അവശ്യമില്ല, പുതിയ കോഴ്സുകൾ ആരംഭിക്കുന്നത് മുൻകൂട്ടി സർക്കാരിനെ അറിയിച്ചാൽ മതി- ഉത്തരവ്!! സീറ്റുകൾ തോന്നിയപോലെ വർധിപ്പിക്കാൻ അനുമതി നൽകുന്നത് വിദ്യാഭ്യാസ കച്ചവടത്തിനുള്ള വഴിതുറന്നുകൊടുക്കൽ- പ്രതിപക്ഷം

· · 1 min read
Share: Copied!

തിരുവനന്തപുരം: സ്വാശ്രയ ഓട്ടോണമസ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനോ സീറ്റുകൾ സ്ഥിരമായി വർധിപ്പിക്കുന്നതിനോ സർക്കാരിന്റെ അനുമതി അവശ്യമില്ലെന്ന നിർണായക ഉത്തരവുമായി സർക്കാർ. പുതിയ കോഴ്സുകൾ ആരംഭിക്കുന്ന വിവരം സർക്കാരിനെ മുൻകൂട്ടി അറിയിച്ചാൽ മതിയാകും.

അൺഎയ്ഡഡ്, സ്വാശ്രയ കോളജുകളിൽ നിലവിൽ നടത്തി വരുന്ന കോഴ്സുകളുടെ സീറ്റ് വർധനവിന് ബന്ധപ്പെട്ട സർവകലാശാലകൾക്കു തന്നെ സീറ്റ് വർധിപ്പിച്ചു നൽകാം. സ്വാശ്രയ കോളജുകൾക്ക് അനുവദിക്കപ്പെട്ട കോഴ്സുകൾക്ക് വർഷം തോറും എൻഒസി പുതുക്കി നൽകുന്ന രീതി അവസാനിപ്പിക്കും. പകരം അടുത്ത അധ്യയന വർഷം മുതൽ 3 വർഷത്തിൽ ഒരിക്കൽ എൻഒസി മുൻകൂറായി പുതുക്കണം.

അതേസമയം സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഉന്നതവിദ്യാഭ്യാസ മേഖലയെ കോർപറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്‌മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കാനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. സർക്കാർ/എയ്ഡഡ്, ഓട്ടോണമസ് കോളജുകളിൽ ആരംഭിക്കുന്ന പുതിയ കോഴ്സുകൾക്കും സീറ്റ് വർധനവിനും സർക്കാരിന്റെ മുൻകൂർ അംഗീകാരം നിർബന്ധമാണെന്ന് 2026 സെപ്റ്റംബർ 11ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിൽ നിഷ്കർഷിച്ചിരുന്നതാണ്.

സർക്കാർ തലത്തിലുള്ള കർശന പരിശോധനയും നിയന്ത്രണവും ഉറപ്പുവരുത്തുന്ന ഈ വ്യവസ്ഥ നിലനിൽക്കെയാണ്, മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദങ്ങൾക്ക് വഴങ്ങി അട്ടിമറി നടത്തിയതെന്നു പിണറായി പറഞ്ഞു. സീറ്റുകൾ തോന്നിയപോലെ വർധിപ്പിക്കാൻ അനുമതി നൽകുന്നത് വിദ്യാഭ്യാസ കച്ചവടത്തിന് വഴിതുറന്നുകൊടുക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് ഇവിടെയിരുന്ന് എന്തും ചെയ്യാം………… സിപിഐ(എം) ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നേതാക്കളുടെ പരസ്യ മദ്യപാനം, ചോദ്യം ചെയ്ത പ്രവര്‍ത്തകര്‍ക്ക് മര്‍ദനം

BREAKING NEWS
'ഭ്രാന്തന്മാരായ ഇടതുപക്ഷത്തിനെതിരെ നമ്മളെ പ്രതിരോധിക്കാൻ ഈ ആളുകളെയാണ് ആവശ്യം, ഡാന വൈറ്റ് മറ്റാരെയും പോലെ ആയിരിക്കില്ലാത്ത ഒരു പ്രസ് സെക്രട്ടറിയായിരിക്കും'... വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകാൻ ഡാന വൈറ്റിന് ക്ഷണം!! 'എനിക്ക് ധാരാളം ജോലികളുണ്ട്'- മറുപടി
08 Nov 2026
BREAKING NEWS
പോലീസിനെ നിരന്തരം വട്ടംകറക്കി അഭിരാമിന്റെ കൊലയാളികൾ, ഇടയ്ക്കിടെ മൊഴിമാറ്റുന്നത് ഒഴിവാക്കാൻ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യാൻ‍ നീക്കം!! 17 കാരന്റെ പ്രായത്തിൽ സംശയമുന്നയിച്ച് കുടുംബം... പ്രതിയുടെ പ്രായം സംബന്ധിച്ച് വിശദമായ അന്വേഷണവും രേഖാ പരിശോധനകളും പൂർത്തിയാക്കി, നിലവിൽ പതിനേഴര വയസ് മാത്രമേ ...
08 Nov 2026
BREAKING NEWS
പാൽ കച്ചവടത്തിന്റെ മറവിൽ ആളില്ലാത്ത വീടുകൾ നോക്കിവയ്ക്കും, പിന്നാലെ മോഷണം, പ്രതി ഇതുവരെ കയറിയത് മുപ്പതോളം വീടുകളില്‍, കുടുങ്ങിയത് നാട്ടിലെ മാന്യന്‍
08 Nov 2026
BREAKING NEWS
ഡ്രൈവിങ് പഠിക്കുന്നതിനിടെ എസ്‌യുവി സ്കൂട്ടറിലിടിച്ചു, പിന്നാലെ മറ്റൊരു കാറില്‍ രക്ഷപ്പെട്ട് യുവതികളും ആണ്‍സുഹൃത്തും, 55 കാരന് ദാരുണാന്ത്യം
08 Nov 2026