BREAKING NEWS

ഡ്രൈവിങ് പഠിക്കുന്നതിനിടെ എസ്‌യുവി സ്കൂട്ടറിലിടിച്ചു, പിന്നാലെ മറ്റൊരു കാറില്‍ രക്ഷപ്പെട്ട് യുവതികളും ആണ്‍സുഹൃത്തും, 55 കാരന് ദാരുണാന്ത്യം

· · 1 min read
Share: Copied!

കാൺപുർ: ഡ്രൈവിങ് പഠിച്ചുകൊണ്ടിരുന്ന യുവതി ഓടിച്ച വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കാൺപുരിലാണ് സംഭവം. സന്തോഷ് സിങ് ചൗഹാൻ (55) ആണ് മരിച്ചത്. അമിതവേഗത്തിലെത്തിയ എസ്‌‍യുവി നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് എസ്‌യുവിയിലുണ്ടായിരുന്നത്.

ഇതിൽ വാഹനം ഓടിച്ച യുവതി ഡ്രൈവിങ് പഠിക്കുകയായിരുന്നെന്നാണ് വിവരം. അപകടത്തിന് പിന്നാലെ തകർന്ന എസ്‌യുവിയിൽ നിന്ന് പുറത്തിറങ്ങിയ മൂവരും മിനിറ്റുകൾക്കകം മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 7:30 ഓടെയാണ് സന്തോഷ് വീട്ടിൽ നിന്ന് പുറത്തേയ്ക്ക് പോയത്. ഭാര്യയ്ക്ക് സാരി വാങ്ങി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. വീട്ടിൽ നിന്ന് വെറും 500 മീറ്റർ മാത്രം അകലെയാണ് ദുരന്തമുണ്ടായത്. അമിതവേഗതയിലെത്തിയ എസ്‌യുവി സന്തോഷിന്റെ സ്‌കൂട്ടറിൽ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സമീപത്തുള്ള വീടിന്റെ മതിൽ തകർത്തുവെന്നും മറ്റൊരു വീടിന്റെ പൂന്തോട്ടത്തിലേക്ക് ഇടിച്ചുകയറിയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എസ്‌യുവിയുടെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞു. പൻകിയിലെ പങ്കാ ബഹാദൂർ നഗർ സ്വദേശിയായ കൃഷ്ണകുമാറിന്റേതാണ് വാഹനം. കാറിലുണ്ടായിരുന്നവരെ തിരിച്ചറിയുന്നതിനായി പൊലീസ് അന്വേഷണം തുടങ്ങി.

BREAKING NEWS
'ഭ്രാന്തന്മാരായ ഇടതുപക്ഷത്തിനെതിരെ നമ്മളെ പ്രതിരോധിക്കാൻ ഈ ആളുകളെയാണ് ആവശ്യം, ഡാന വൈറ്റ് മറ്റാരെയും പോലെ ആയിരിക്കില്ലാത്ത ഒരു പ്രസ് സെക്രട്ടറിയായിരിക്കും'... വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകാൻ ഡാന വൈറ്റിന് ക്ഷണം!! 'എനിക്ക് ധാരാളം ജോലികളുണ്ട്'- മറുപടി
08 Nov 2026
BREAKING NEWS
പോലീസിനെ നിരന്തരം വട്ടംകറക്കി അഭിരാമിന്റെ കൊലയാളികൾ, ഇടയ്ക്കിടെ മൊഴിമാറ്റുന്നത് ഒഴിവാക്കാൻ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യാൻ‍ നീക്കം!! 17 കാരന്റെ പ്രായത്തിൽ സംശയമുന്നയിച്ച് കുടുംബം... പ്രതിയുടെ പ്രായം സംബന്ധിച്ച് വിശദമായ അന്വേഷണവും രേഖാ പരിശോധനകളും പൂർത്തിയാക്കി, നിലവിൽ പതിനേഴര വയസ് മാത്രമേ ...
08 Nov 2026
BREAKING NEWS
പാൽ കച്ചവടത്തിന്റെ മറവിൽ ആളില്ലാത്ത വീടുകൾ നോക്കിവയ്ക്കും, പിന്നാലെ മോഷണം, പ്രതി ഇതുവരെ കയറിയത് മുപ്പതോളം വീടുകളില്‍, കുടുങ്ങിയത് നാട്ടിലെ മാന്യന്‍
08 Nov 2026
BREAKING NEWS
സ്വാശ്രയ ഓട്ടോണമസ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനോ, സീറ്റുകൾ സ്ഥിരമായി വർധിപ്പിക്കുന്നതിനോ സർക്കാരിന്റെ അനുമതി അവശ്യമില്ല, പുതിയ കോഴ്സുകൾ ആരംഭിക്കുന്നത് മുൻകൂട്ടി സർക്കാരിനെ അറിയിച്ചാൽ മതി- ഉത്തരവ്!! സീറ്റുകൾ തോന്നിയപോലെ വർധിപ്പിക്കാൻ അനുമതി നൽകുന്നത് വിദ്യാഭ്യാസ കച്ചവടത്തിനുള്ള വഴിതുറന...
08 Nov 2026