ചണ്ഡീഗഢ്: പഞ്ചാബിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ച് നാല് കോച്ചുകൾ കത്തിനശിച്ചു. കർമ്മഭൂമി എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. രാജ്പുരയ്ക്ക് സമീപമുള്ള സരായ് ബഞ്ചാര ഗ്രാമത്തിനടുത്താണ് അപകടം സംഭവിച്ചത്. ട്രെയിൻ യാത്ര തുടരുന്നതിനിടെയാണ് കോച്ചുകളിൽ തീ പടർന്നത്.
തീ ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു. തുടർന്ന് തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അപകടത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി വിശദമായ പരിശോധന നടത്തും.