BREAKING NEWS

മുഖ്യമന്ത്രിയുടെ പ്രതികരണം കുറ്റസമ്മതത്തിന് തുല്യം, വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈദ്യുതി ബോർഡിന്റേതാണ്, കരാറിൽ ഒപ്പിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഏകപക്ഷീയം, വിമര്‍ശനവുമായി പിണറായി വിജയന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ജിഎൻഎ എനർജിയിൽനിന്ന് സുതാര്യമായ നടപടിക്രമങ്ങളില്ലാതെ വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിൽ സംശയമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൈദ്യുതി ബോർഡിന്റെയും വകുപ്പ് മന്ത്രിയുടെയും നിലപാടുകളെ മറികടന്ന് മുഖ്യമന്ത്രി സ്വന്തംനിലയ്ക്ക് തീരുമാനമെടുത്തത് അതീവ ഗുരുതരമാണെന്നും ഇതിനുപിന്നിൽ സാധാരണഗതിയിൽ നടക്കാൻപാടില്ലാത്ത ചില കാര്യങ്ങളുണ്ടെന്ന സംശയം ബലപ്പെടുന്നുണ്ടെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങളും നടപടികളും കൈകാര്യം ചെയ്യേണ്ട പ്രധാന ഉത്തരവാദിത്വം വൈദ്യുതി ബോർഡിനാണ്. വൈദ്യുതി ബോർഡിന്റെ നിലപാടിൽ തെറ്റുകൾ സംഭവിച്ചാൽ സർക്കാരിന് ഇടപെടാമെങ്കിലും, ഇവിടെ ബോർഡും വകുപ്പ് മന്ത്രിയും എടുത്ത ശരിയായ നിലപാടിനെ മുഖ്യമന്ത്രി തള്ളിക്കളയുകയായിരുന്നു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വവും വകുപ്പ് മന്ത്രിയുടെ ചുമതലകളും കാറ്റിൽപ്പറത്തി മുഖ്യമന്ത്രി ഏകപക്ഷീയമായാണ് കരാർ ഒപ്പിടാൻ തീരുമാനിച്ചത്. ജി.എൻ.എ എനർജി ഒരു വൈദ്യുതി ഉത്പാദന കമ്പനിയല്ല, മറിച്ച് ഡിജിറ്റൽ ഒ.ടി.സി പ്ലാറ്റ്‌ഫോം മാത്രമാണ്.

സാധാരണഗതിയിൽ സുതാര്യമായ ടെൻഡറിങ് നടപടികളിലൂടെ മാത്രം നടക്കേണ്ട വൈദ്യുതി വാങ്ങൽ, യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ഒരു പ്രത്യേക കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയില്ല. ഏത് കമ്പനിയുടെയും ആരുടെ ഉത്പാദനത്തിൽ നിന്നുമുള്ള വൈദ്യുതിയാണ് ജി.എൻ.എ നൽകുന്നതെന്നതിൽ വ്യക്തത വരുത്താൻ സർക്കാരിന് സാധിച്ചിട്ടില്ല. വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ സാധിക്കാത്ത മുഖ്യമന്ത്രിയുടെ പ്രതികരണം കുറ്റസമ്മതത്തിന് തുല്യമാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

BREAKING NEWS
ക്രൈസ്തവ പ്രാർത്ഥനക്കിടെ വീടിന് നേരെ ആർഎസ്എസ് പ്രവർത്തകരുടെ കല്ലേറ്, നിരന്തരം ശല്യക്കാരെന്ന് വീട്ടുകാര്‍ ഒരാള്‍ അറസ്റ്റില്‍
06 Nov 2026
BREAKING NEWS
‘ബോധപൂർവമുള്ള അപകടമല്ല’ വാദം തള്ളി കോടതി; സുഹൈലിന് ഉടൻ ജാമ്യമില്ല; നവംബർ 16- വരെ ബോസ്റ്റൽ സ്കൂളിൽ; കൂട്ടാളികൾ മൂവരും പുറത്തേക്ക്
06 Nov 2026
BREAKING NEWS
"കൃഷ്ണദാസ് അങ്ങനെ പറയില്ല; പി.പി. ദിവ്യ ആരാണ്? അവർ വലിയ അഴിമതിക്കാരിയാണ്. ഇത്തരക്കാർക്ക് വരാനുള്ള വഴിയമ്പലമല്ല ബിജെപി. പി.പി. ദിവ്യയെ പാർട്ടിയിൽ എടുക്കില്ല": കെ. സുരേന്ദ്രൻ; "എനിക്ക് 56 വയസ്സേ ആയിട്ടുള്ളൂ. ജൂനിയറാണ്; ഗവർണർ പദവി ആഗ്രഹിച്ചിട്ടില്ല"
06 Nov 2026
BREAKING NEWS
ആദ്യം ഭാര്യയെ കൊന്നു; പാർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തി കൂട്ടക്കൊല, അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് 7 പേരെ കൊന്നു;മൃതദേഹങ്ങൾ പലിടത്തായി ഉപേക്ഷിച്ചു; ടാക്സി ഡ്രൈവർ പിടിയിൽ
06 Nov 2026