BREAKING NEWS

ക്രൈസ്തവ പ്രാർത്ഥനക്കിടെ വീടിന് നേരെ ആർഎസ്എസ് പ്രവർത്തകരുടെ കല്ലേറ്, നിരന്തരം ശല്യക്കാരെന്ന് വീട്ടുകാര്‍ ഒരാള്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

പന്തളം: ക്രൈസ്തവ വിശ്വാസികളുടെ പ്രാർത്ഥനക്കിടെ വീടിന് നേരെ ആർഎസ്എസ് പ്രവർത്തകർ കല്ലെറിഞ്ഞു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. പെന്ത​ക്കോസ്ത് സഭാവിശ്വാസിയുടെ വീടിന് കല്ലെറിഞ്ഞ അയൽവാസിയായ ആർഎസ്എസ് പ്രവർത്തകൻ ഗോപകുമാർ (33) ആണ് പിടിയിലായത്.

പന്തളം കടക്കാട് വടക്ക് തകടിയിൽ ജംഗ്ഷന് സമീപം വ്യാഴാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. കടയ്ക്കാട് വടക്ക് ഷൈനി ഭവനിൽ ഷൈനി തങ്കച്ചന്റെ വീടിന് നേരെയാണ് പ്രതി കല്ലെറിഞ്ഞത്. പ്രാർത്ഥന നടത്താനായി 16ഓളം പേർ വീട്ടിലെത്തിയിരുന്നു. ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി മുടങ്ങിയിരുന്നു. പ്രാർത്ഥന ആരംഭിക്കുന്നതിനിടയിലാണ് അയൽവാസിയായ ഗോപാലകൃഷ്ണനും മകൻ ഗോപകുമാറും മറ്റ് ആർഎസ്എസ് പ്രവർത്തകരും സംഘടിച്ചെത്തി വീടിന് നേരെ കല്ലെറിഞ്ഞത്. കല്ലേറ് ശക്തമായപ്പോൾ പ്രാർത്ഥന നിർത്തിവെച്ച് ഷൈനി തങ്കച്ചൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഗോപകുമാറിനെ പിടികൂടുകയായിരുന്നു. ഷൈനി തങ്കച്ചന്റെ ശാരീരിക ബുദ്ധിമുട്ടുള്ള മകനും വീട്ടിൽ ഉണ്ടായിരുന്നു. ആദ്യമായാണ് വീട്ടിൽ പ്രാർത്ഥന സംഘടിപ്പിക്കുന്നതെന്ന് ഷൈനി തങ്കച്ചൻ പറഞ്ഞു. വൈദ്യുതി മുടങ്ങിയത് മുതൽ കല്ലേറ് ശക്തമായിരുന്നു. അയൽവാസികളായ ഇവർ നിരന്തരം ശല്യക്കാരാണെന്നും പരാതിയിൽ പറഞ്ഞു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അടൂർ ഡി.വൈ.എസ്.പി വിനോദ് കെ പി ഉൾപ്പെടെയുള്ള പോലീസ് സംഘവും സ്ഥലത്തെത്തി.

BREAKING NEWS
എന്നോട് കളിക്കരുത്, റൂം തന്നില്ലെങ്കിൽ കൊല്ലും, കോർപ്പറേഷൻ ഓഫീസിൽ മദ്യലഹരിയിൽ ബഹളം വച്ച് ജീവനക്കാരന്‍, വനിതാ കൗൺസിലറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം
06 Nov 2026
BREAKING NEWS
മുഖ്യമന്ത്രിയുടെ പ്രതികരണം കുറ്റസമ്മതത്തിന് തുല്യം, വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈദ്യുതി ബോർഡിന്റേതാണ്, കരാറിൽ ഒപ്പിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഏകപക്ഷീയം, വിമര്‍ശനവുമായി പിണറായി വിജയന്‍
06 Nov 2026
BREAKING NEWS
‘ബോധപൂർവമുള്ള അപകടമല്ല’ വാദം തള്ളി കോടതി; സുഹൈലിന് ഉടൻ ജാമ്യമില്ല; നവംബർ 16- വരെ ബോസ്റ്റൽ സ്കൂളിൽ; കൂട്ടാളികൾ മൂവരും പുറത്തേക്ക്
06 Nov 2026
BREAKING NEWS
"കൃഷ്ണദാസ് അങ്ങനെ പറയില്ല; പി.പി. ദിവ്യ ആരാണ്? അവർ വലിയ അഴിമതിക്കാരിയാണ്. ഇത്തരക്കാർക്ക് വരാനുള്ള വഴിയമ്പലമല്ല ബിജെപി. പി.പി. ദിവ്യയെ പാർട്ടിയിൽ എടുക്കില്ല": കെ. സുരേന്ദ്രൻ; "എനിക്ക് 56 വയസ്സേ ആയിട്ടുള്ളൂ. ജൂനിയറാണ്; ഗവർണർ പദവി ആഗ്രഹിച്ചിട്ടില്ല"
06 Nov 2026