കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ മുഖ്യപ്രതി സുഹൈൽ സജീവിന് ഉടൻ ജാമ്യമില്ല. അപകടം ബോധപൂർവം സൃഷ്ടിച്ചതല്ലെന്ന സുഹൈലിന്റെ വാദം കോടതി തള്ളി. കേസിലെ മറ്റു മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.
നിനവ്, ജോയൽ എസ്. ആന്റോ, അമീൻ ഷാ എന്നിവർക്കാണ് ഇന്ന് ജാമ്യം ലഭിച്ചത്. നാലുപേരുടെയും ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും സുഹൈൽ സജീവിന്റെ കാര്യത്തിൽ പ്രത്യേക വ്യവസ്ഥ ഏർപ്പെടുത്തുകയായിരുന്നു.
നവംബർ 16-ന് മാത്രമേ സുഹൈലിനെ ജാമ്യത്തിൽ വിടുകയുള്ളൂവെന്നാണ് കോടതി വ്യക്തമാക്കിയത്. നിലവിൽ നാലുപേരും കാക്കനാട് ബോസ്റ്റൽ സ്കൂളിലാണ് കഴിയുന്നത്. നവംബർ 16 വരെ സുഹൈൽ അവിടെത്തന്നെ തുടരും.