BREAKING NEWS

കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി… ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ

· · 1 min read
Share: Copied!

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയിരിക്കാനെത്തിയ ഇരട്ട സഹോ​ദരിമാരിൽ ഒരാൾ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ച സവിതയുടെ ഇരട്ടസഹോദരിയായ സജിതയാണ് കൊലപാതകം നടത്തിയത്. സജിതയേയും വിവരം മറച്ചുവെച്ചതിന് ഇവരുടെ സഹോദരൻ സുധീറിനെയും പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കണ്ണൂർ സ്വദേശികളായ ഇവർ കഴിഞ്ഞ മാസം 29-ാം തീയതിയാണ് ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയിരിക്കാനായി എത്തിയത്. ക്ഷേത്രത്തിന് സമീപമുള്ള ഒരു വാടക ലോഡ്ജിലായിരുന്നു മൂവരുടേയും താമസം. ബുധനാഴ്ച രാത്രിയോടെ, കുഴഞ്ഞുവീണു എന്ന് പറഞ്ഞാണ് സഹോദരങ്ങൾ രണ്ടുപേരും ചേർന്ന് സവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും സവിത മരിച്ചിരുന്നു.

പിന്നാലെ ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ചോറ്റാനിക്കര പോലീസ് സ്ഥലത്തെത്തി. മാനസികാസ്വസ്ഥതയ്ക്കുള്ള ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനാണ് ക്ഷേത്രത്തിലെത്തിയത് എന്നായിരുന്നു സജിത പോലീസിനോട് ആദ്യം പറഞ്ഞിരുന്നത്. ക്ഷേത്രത്തിൽ ഇത്തരത്തിൽ ഭജനയിരിക്കാൻ ആളുകൾ എത്തുകയും ചിലർ കുഴഞ്ഞുവീഴാറുമുണ്ട്. അതുകൊണ്ടുതന്നെ പോലീസ് ഇത് വിശ്വസിച്ചു. പിന്നാലെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചതോടെയാണ് സവിതയുടെ മുഖത്തെ മർദനമേറ്റ പാടുകൾ പോലീസുകാരുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ, സംശയം തോന്നിയ പോലീസ് സജിതയേയും സുധീറിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ അവർ കുറ്റം സമ്മതിക്കുകയായിരുന്നു. മർദിച്ചും ശ്വാസംമുട്ടിച്ചുമാണ് കൊലപാതകം നടത്തിയത് എന്നാണ് സജിതയുടെ മൊഴി.

തുടർന്നു വൈകീട്ട് നടന്ന പോസ്റ്റ്മോർട്ടം പരിശോധനയിലും സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിവരം അറിഞ്ഞുവെച്ചിട്ടും പോലീസിനോട് പറയാതെ മറച്ചുവെച്ചതിന് സുധീറിനെതിരെയും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് കുറ്റംചുമത്താനുള്ള നീക്കത്തിലാണ് പോലീസ്. അതേസമയം പെട്ടെന്നുണ്ടായ പ്രകോപനമാണോ അതോ നേരത്തേകൂട്ടി നിശ്ചയിച്ച പ്രകാരമാണോ പ്രതികൾ കൊലപാതകം നടത്തിയത് എന്ന് വ്യക്തമല്ല. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുള്ളതായി ചോറ്റാനിക്കര പോലീസ് അറിയിച്ചു.

BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026
BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026