NEWS

അഭിരാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി, തലയിലും കഴുത്തിലും കണ്ണിലും നെഞ്ചിലും ക്ഷതമേറ്റതിന്റെ പാടുകൾ, മർദിച്ച ശേഷം പ്രതികൾ കൈകൊണ്ടും ബെൽറ്റ് ഉപയോഗിച്ചും കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി- പോസ്റ്റ്മോർട്ടം റിപ്പോർട്ട്!! കൊലപാകതത്തെക്കുറിച്ച് അറിവുണ്ടായിരുന്നു, തെളിവുനശിപ്പിക്കാൻ കൂട്ടുനിന്നു- ഉമറിന്റെ പെൺസുഹൃത്തും പോലീസ് കസ്റ്റഡിയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ്‌ വൺ വിദ്യാർഥി അഭിരാമിനെ(17) കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഉമർ മുഫ്തറിന്റെ പെൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. കൊലപാതകത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നെന്നും തെളിവുനശിപ്പിക്കാൻ കൂട്ടുനിന്നുവെന്നുമാണ് പോലീസിന്റെ നിഗമനം. ഉമറിനെ ചോദ്യം ചെയ്തപ്പോഴാണ് കേസിലെ മറ്റൊരാളുടെ പങ്കിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. കൊലപാതകത്തിനു തൊട്ടുപിന്നാലെ, സംഭവസ്ഥലത്തുവച്ച് ഉമർ തന്റെ മറ്റൊരു സുഹൃത്തിനെ സഹായത്തിനായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം അഭിരാമിനെ പ്രതികൾ കൊലപ്പെടുത്തിയത് ക്രൂരമർദനത്തിനുശേഷമെന്നും പോലീസിന്റെ വെളിപ്പെടുത്തൽ. അഭിരാമിന്റെ തലയിലും കഴുത്തിലും കണ്ണിലും നെഞ്ചിലും ക്ഷതമേറ്റതിന്റെ പാടുകൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മർദിച്ച ശേഷം പ്രതികൾ കൈകൊണ്ടും ബെൽറ്റ് ഉപയോഗിച്ചും കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരമെന്നു പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ശ്രീകാര്യം പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽനിന്നാണ് എം.ഡി. അഭിരാമിന്റെ മൃതദേഹം ചാക്കിൽ കെട്ടിയനിലയിൽ കണ്ടെത്തിയത്. കേസിൽ ഒന്നാം പ്രതിയായ 17 വയസുകാരനെ പൂജപ്പുരയിലെ ഒബ്സർവേഷൻ ഹോമിൽ പ്രവേശിപ്പിച്ചപ്പോൾ, രണ്ടാം പ്രതി ഉമർ മുഫ്തർ, മൂന്നാം പ്രതി ആനന്ദ എന്നിവർ റിമാൻഡിലാണ്.

ഞായറാഴ്ച വൈകിട്ട് ഒരു മണിക്കൂറിലേറെ നീണ്ട മർദനത്തിനുശേഷം അഭിരാമിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. കല്ല് ഉപയോഗിച്ച് ആക്രമിച്ചതിന്റെ മുറിപ്പാടുകൾ തലയിലും കണ്ണിലും ചെവിയുടെ ഭാഗങ്ങളിലുമുണ്ട്. മർദനത്തിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിനെ രണ്ട് പ്രതികളും ചേർന്ന് പിടികൂടി നിലത്തിട്ട് ചവിട്ടി. തല ഭിത്തിയിൽ ഇടിപ്പിച്ചു. കുഴഞ്ഞുവീണ അഭിരാമിന്റെ വായിൽ തുണി തിരുകിയശേഷമാണ് പ്രതികൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.

 

 

 

BREAKING NEWS
ജ്യോതിഷി നിർദേശിച്ച തീയതിയിലാണ് മുഖ്യമന്ത്രി പെരിയാർ അറിവകം ഉദ്ഘാടനം ചെയ്തത്, സർക്കാർ പ്രവർത്തിക്കുന്നത് കോർപറേറ്റ് താൽപര്യങ്ങൾക്കും ജ്യോതിഷികൾക്കും അനുസരിച്ച്, വികസന റാങ്കിങ്ങിൽ അഞ്ചുമാസം കൊണ്ട് തമിഴ്നാട് പിന്നോട്ടുപോയി- എം കെ സ്റ്റാലിന്‍
05 Nov 2026
BREAKING NEWS
'നീലക്കുപ്പായം', പ്രൊഫൈൽ ചിത്രം ഉമ്മൻചാണ്ടി; ഇടുക്കി പൊലീസിൽ സമാന്തര വാട്സ്ആപ്പ് ഗ്രൂപ്പ്, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം
05 Nov 2026
BREAKING NEWS
രാഹുല്‍ ഗാന്ധിയുടെ ആ സ്വപ്നം ഇന്ത്യയില്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ല, അങ്ങനെയെങ്കില്‍ ബംദ്ലാദേശില്‍ പോയി ജമാഅത്തെ ഇസ്ലാമിയെയും കൂട്ടിപിടിച്ച് അവിടെ രാഷ്ട്രീയം കളിക്കട്ടെ, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ഇവിടെ ബിജെപിയുണ്ട്- രാജീവ് ചന്ദ്രശേഖര്‍
05 Nov 2026
BREAKING NEWS
പഠനത്തോടൊപ്പം പെറ്റ് ഷോപ്പിൽ ജോലി, സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച ഷോപ്പ് ഉടമയും ജിം ട്രെയിനറും അറസ്റ്റിൽ, 16 കാരി പീഡനവിവരം വെളിപ്പെടുത്തിയത് സ്കൂളിലെ കൗൺസിലിങ്ങിനിടെ
05 Nov 2026