BREAKING NEWS

‘നീലക്കുപ്പായം’, പ്രൊഫൈൽ ചിത്രം ഉമ്മൻചാണ്ടി; ഇടുക്കി പൊലീസിൽ സമാന്തര വാട്സ്ആപ്പ് ഗ്രൂപ്പ്, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം

· · 1 min read
Share: Copied!

ഇടുക്കി: ഇടുക്കി ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ സമാന്തര വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത് വിവാദമാകുന്നു. പൊലീസ് അസോസിയേഷന്റെ ഔദ്യോഗിക ഗ്രൂപ്പ് നിലവിലിരിക്കെയാണ് ‘നീലക്കുപ്പായം’ എന്ന പേരിൽ സമാന്തര കൂട്ടായ്മ ആരംഭിച്ചത്. കോൺഗ്രസ് അനുഭാവ നിലപാടുള്ള ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രമാണ് ഗ്രൂപ്പിന്റെ ഡിപിയായി നൽകിയിരിക്കുന്നത്. ‘നീലക്കുപ്പായം’ ഗ്രൂപ്പിലെ സ്ക്രീൻഷോട്ടുകൾ ഒരു ഉദ്യോഗസ്ഥൻ ഔദ്യോഗിക ഗ്രൂപ്പിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

സമാന്തര വാട്സ്ആപ്പ് ഗ്രൂപ്പായ ‘നീലക്കുപ്പായ’ത്തിനെതിരെ പരാതി നൽകാൻ പൊലീസ് സേനയിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഭരണമാറ്റമുണ്ടായിട്ടും പൊലീസ് അസോസിയേഷന്റെ തലപ്പത്ത് ഇപ്പോഴും ഇടത് അനുകൂലികളായ ഉദ്യോഗസ്ഥർ തുടരുന്നതിലുള്ള അതൃപ്തിയാണ് സമാന്തര കൂട്ടായ്മ രൂപീകരണത്തിന് പിന്നിലെന്നാണ് സൂചന. ഇതോടെയാണ് ഇടുക്കിയിലെ കോൺഗ്രസ് അനുകൂല പൊലീസ് ഉദ്യോഗസ്ഥർ പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചതെന്നാണ് വിവരം.

രാഹുല്‍ ഗാന്ധിയുടെ ആ സ്വപ്നം ഇന്ത്യയില്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ല, അങ്ങനെയെങ്കില്‍ ബംദ്ലാദേശില്‍ പോയി ജമാഅത്തെ ഇസ്ലാമിയെയും കൂട്ടിപിടിച്ച് അവിടെ രാഷ്ട്രീയം കളിക്കട്ടെ, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ഇവിടെ ബിജെപിയുണ്ട്- രാജീവ് ചന്ദ്രശേഖര്‍

BREAKING NEWS
ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ; പിഴവ് ചൂണ്ടിക്കാട്ടിയ ഏജൻസിക്ക് സസ്പെൻഷൻ, നടപടി വിവാദത്തിൽ
05 Nov 2026
BREAKING NEWS
അമിതവേ​ഗത്തിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിനു പിന്നിൽ വന്നിടിച്ചു, റോഡിലേക്ക് തെറിച്ചുവീണ് പി. ശശിയുടെ സഹോദരനു ദാരുണാന്ത്യം
05 Nov 2026
BREAKING NEWS
ജ്യോതിഷി നിർദേശിച്ച തീയതിയിലാണ് മുഖ്യമന്ത്രി പെരിയാർ അറിവകം ഉദ്ഘാടനം ചെയ്തത്, സർക്കാർ പ്രവർത്തിക്കുന്നത് കോർപറേറ്റ് താൽപര്യങ്ങൾക്കും ജ്യോതിഷികൾക്കും അനുസരിച്ച്, വികസന റാങ്കിങ്ങിൽ അഞ്ചുമാസം കൊണ്ട് തമിഴ്നാട് പിന്നോട്ടുപോയി- എം കെ സ്റ്റാലിന്‍
05 Nov 2026
BREAKING NEWS
രാഹുല്‍ ഗാന്ധിയുടെ ആ സ്വപ്നം ഇന്ത്യയില്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ല, അങ്ങനെയെങ്കില്‍ ബംദ്ലാദേശില്‍ പോയി ജമാഅത്തെ ഇസ്ലാമിയെയും കൂട്ടിപിടിച്ച് അവിടെ രാഷ്ട്രീയം കളിക്കട്ടെ, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ഇവിടെ ബിജെപിയുണ്ട്- രാജീവ് ചന്ദ്രശേഖര്‍
05 Nov 2026